Friday, December 1, 2023

മഹാറാണി



നമ്മുടെയിടയിൽ കുറെയിനം "കോഴി"കൾ ഉണ്ട്..വെറുതെ പഞ്ചാരയിൽ കവിഞ്ഞു മറ്റു ദുരുദ്ദേശ്യം ഒന്നും ഇല്ലെങ്കിൽ കൂടി ചിലരുടെ മനസ്സിലേക്ക് അവർ ആഗ്രഹങ്ങൾ കോരി യിടും.അത് കൊണ്ട് തന്നെ 

നിരുപദ്ര വകാരികൾ ആണെങ്കിൽ പോലും ചിലരുടെ മനസ്സിൽ അവർ അള്ളിപിടിച്ച് നിൽക്കും.




വളരെ സൗഹാർദ്ദപൂർവം ജീവിക്കുന്ന കുടുംബത്തിലെ ഇളയ "കോഴി" തൻ്റെ പല പ്രേമങ്ങളിൽ ഒരു പ്രേമം തേക്കുവാൻ വേണ്ടി ശ്രമിക്കുന്നു.എന്നാല് റാണി എന്ന് പേരുള്ള അവള് അവനെ ബുദ്ധിപൂർവം വേട്ടയാടുകയാണ് .



ചേട്ടൻ്റെ നായർ പെണ്ണുമായി ഉള്ള ഒളിച്ചോട്ടം ദിവസം രാവിലെ തന്നെ റാണിയെ കാണാതാവുന്നു..അനിയൻ കോഴിയുമായി ഒളിച്ചോടി എന്ന നിഗമനത്തിൽ അവളുടെ വീട്ടുകാർ ഇവരെ തിറഞ്ഞുവരുന്നതും അതിൽ പാർട്ടികൾ ഇടപെടുന്നതും അത് അവർ തമ്മിലുള്ള പ്രശ്നം കൂടി ആകുന്നതുമാണ് ജി.മാർത്താണ്ഡം സംവിധാനം ചെയ്ത സിനിമ.



വളരെ ആസൂത്രിതമായി തേപ്പ് കാരനെ ബുദ്ധിമുട്ടിക്കാൻ പ്ലാൻ ചെയ്തു അവള് തയ്യാറാക്കിയ മിസിങ് കൊണ്ട് ഒരു കുടുംബത്തിൻ്റെയും മൊത്തം നാട്ടുകാരുടെയും അവിടുത്തെ രാഷ്ട്രീയക്കാരുടെയും ഒരു ദിവസം മൊത്തം കുളമാകുന്നത് നല്ല രീതിയിൽ രസിപ്പിച്ചു പറയാനാണ് ശ്രമിക്കുന്നത് എങ്കിലും പലപ്പോഴും പിടിവിട്ടു പ്രേക്ഷകരെ ബോറടി പ്പിക്കുന്നുണ്ട്.




ജാതി രാഷ്ട്രീയക്കാർക്ക് വിമർശനങ്ങൾ കൊടുക്കുന്നു എങ്കിലും അത് നേരാംവണ്ണം ഉപയോഗപ്പെടുത്തുവാൻ കഴിഞ്ഞിട്ടില്ല..മൊത്തത്തിൽ ചരട് പൊട്ടിയ ബലൂണ് പോലെ എങ്ങോട്ടോക്കൊയൊ പാറി പറന്നു നടക്കുന്നു.


പ്ര.മോ.ദി.സം 


No comments:

Post a Comment