Saturday, December 23, 2023

നേര്

 



മോഹൻലാൽ മടങ്ങി വന്നു എന്നും പഴയ ലാലേട്ടനെ തിരിച്ചുകിട്ടി എന്നൊക്കെ ആയിരുന്നു ഈ സിനിമയുടെ ആദ്യ ഷോ കഴിഞ്ഞപ്പോൾ ഫാൻസുകാർ പറഞ്ഞു പരത്തിയത്. 




സത്യത്തിൽ ശരി തന്നെയാണ്..പക്ഷേ ഒരു തിരുത്തുണ്ട്. മടങ്ങി വന്നത് ലാലേട്ടൻ അല്ല ലാലേട്ടൻ ചെയ്ത കഥാപാത്രമാണ്.കോടതിയിൽ വെച്ചുണ്ടായ ഒരു പ്രശ്നം കൊണ്ട് അഭിഭാഷക വൃത്തിയിൽ നിന്ന് വളരെക്കാലം  മാറി നിന്ന ആൾ  വീണ്ടും കറുത്ത വസ്ത്രം ധരിച്ച് കോടതിയിലേക്ക് തിരിച്ചു വരുന്നുണ്ട് അത്ര മാത്രം..




ലാലേട്ടൻ എന്ന  നടനെ മാക്സിമം ഉപയോഗിച്ചിട്ടുണ്ട് എങ്കിൽ പോലും അദ്ദേഹത്തിന് വെല്ല് വിളി നൽകുന്ന ഒരു കഥാപാത്രം ഒന്നുമല്ല ഇതിലേത്...അദ്ദേഹത്തിൻ്റെ സ്വതസിദ്ധമായ അഭിനയം വന്നു പോകുന്ന മറ്റൊരു കഥാപാത്രം മാത്രം.ലാലേട്ടൻ ഒക്കെ ഇതിനപ്പുറം ചാടി കടന്നവൻ ആണ്.




ഈ സിനിമ ഒരു കോർട്ട് റൂം ഡ്രാമ ആയിട്ടും ഒരു മിനിട്ട് പോലും വെറുപ്പിക്കൽ ഇല്ലാതെ എല്ലാ കാര്യങ്ങളും പ്രത്യേകിച്ച് കേസിൻ്റെ ഓരോ അണുവും പ്രേക്ഷകർ ആസ്വദിച്ചു എങ്കിൽ അതിൽ ലാലേട്ടൻ മാസ്മറിസം മുഖ്യകാരണം തന്നെയാണ് അതും ബ്രില്ലിയൻ്റ് തിരക്കഥയുടെ ബലത്തിൽ..


ഈ സിനിമ അനശ്വര രാജൻ്റെ കൂടി ആണ്..നൊമ്പരം നൽകുന്ന കഥാപാത്രം ആണെങ്കിൽ കൂടി തൻ്റെ ബോൾഡ് നിലപാടുകളെ അവതരിപ്പിക്കുമ്പോൾ മിന്നിമറയുന്ന അഭിനയ മുഹൂർത്തങ്ങൾ ആസ്വദിക്കാം..അന്ധയായ പെണ്കുട്ടി ആയി അഭിനയിച്ചു തകർത്തു.


ഈ സിനിമ സിദ്ധിക്കിൻ്റെ കൂടി ആണ്..ഈ കഥാപാത്രത്തെ എങ്ങിനെ  നമ്മുടെ കയ്യിൽ കിട്ടിയാൽ പെരുമാറാൻ പറ്റും അടിച്ചു കൊല്ലാൻ പറ്റും  എന്ന് നമ്മൾ ചിന്തിക്കുന്നു എങ്കിൽ എത്ര മനോഹരമായി അത് അയാള് ചെയ്തിരിക്കണം..



പിന്നെ പറയാതെ വയ്യ ഈ സിനിമ മധുവിൻ്റെ കൂടിയാണ്,എസ്.എൻ സ്വാമിയുടെ കൂടിയാണ്..ഒരു അഭിഭാഷകൻ്റെ കേസ് ഡയറി എന്നൊരു ചിത്രം തീർച്ചയായും റഫറൻസ് ചെയ്തിട്ടുണ്ട് അണിയറക്കാർ..അത് ഉറപ്പ്....

കുറെയേറെ ഐഡിയ ആ സിനിമയിൽ നിന്നും കിട്ടിയിട്ടുണ്ട്.


പ്ര.മോ.ദി.സം

No comments:

Post a Comment