Wednesday, May 15, 2024

ആരോ

 



ചില സിനിമകൾ കാലം തെറ്റി ഇറങ്ങാറുണ്ട്. അത് ചിത്രീകരണത്തിന്  നിർമാതാവിന് ഫണ്ട് ഇല്ലാത്തത് കൊണ്ടോ അല്ലെങ്കിൽ സെൻസറിലെ  നൂലാമാലകൾ കൊണ്ടോ ആയിരിക്കും.




 ചിലത് സംവിധായകൻ്റെ ,അല്ലെങ്കിൽ അപ്ഡേറ്റ് ആവാത്ത എഴുത്തുകാരൻ്റെ ശ്രമഫലമായി കാലഹരണപ്പെട്ട വിഷയം നമ്മിലേക്ക് 

ഇൻജക്റ്റു ചെയ്യാൻ ശ്രമിക്കും..




ഇതിൽ ഏതായാലും ജോജു പോലത്തെ  അപാരകഴിവുകൾ ഉള്ള ഒരു നടൻ തലവെച്ച് കൊടുക്കുന്നത് എന്തിനാണ് എന്നാണ് മനസ്സിലാകാത്തത്..പോലീസ് ഉദ്യോഗസ്ഥൻ ആയി നിരവധി തവണ അഭിനയം കൊണ്ട് നമ്മെ വിസ്മയിച്ചു കൊണ്ടിരുന്ന നടൻ ഇതിൽ  വെറുതെ വന്നു പോകുന്ന ഒരു പോലീസുകാരൻ മാത്രമായി പ്രത്യക്ഷപ്പെടുന്നു.





തൃശൂർ നഗരവും അതിനു ചുറ്റിലും ഉള്ളവരെ ഒക്കെ കഥപറയുന്ന ചിത്രം നൂറു ആവർത്തീ പറഞ്ഞു പഴകിയ വിഷയം തന്നെയാണ് അവതരിപ്പിക്കുന്നത്.ക്ലൈമാക്സ് പോലും പുതിയത് അല്ല..തുടക്കത്തിൽ ചില സസ്പെൻസ് ഒക്കെ നടത്തി എങ്കിലും പിന്നിട് അങ്ങോട്ട് തഥൈവ..


പ്ര.മോ.ദി.സം 

പെരുമാനി

 



"മെഗാ ഉണ്ട പുഴു" വിവാദം ഒക്കെ കൊടുമ്പിരി കൊണ്ടിരിക്കുന്ന സമയമായത് കൊണ്ട് തന്നെ ഈ ചിത്രം അതുപോലത്തെ സെറ്റ് അപ്പ് ആയിരിക്കും എന്ന് വിചാരിച്ചു ആദ്യം കാണുവാൻ ഒന്ന് മടിച്ചതാണ്..പോസ്റ്ററും പാട്ടും ഒക്കെ കണ്ടപ്പോൾ അതുപോലെ വല്ല ഉടായിപ്പും ആണെന്ന് തോന്നി..



പിന്നെ സണ്ണി വയിൻ എന്ന നടനും മജു എന്ന സംവിധായകനും നമുക്ക് സമ്മാനിച്ച അപ്പൻ എന്ന ചിത്രം എന്ത് സംഭവിച്ചാലും ഇത് കാണുന്നതിന് പ്രചോദനം നൽകി.അവരിൽ ഉള്ള വിശ്വാസം കൊണ്ട്...





പെരുമാനി എന്ന നാട്ടിലെ ജനങ്ങളും വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും അവരിലെ കാപട്യവും സത്യസന്ധതയും കോമാളി ത്തരവും ഒക്കെ സരസമായി പറയുന്ന നല്ലൊരു ചിത്രം.




കാർട്ടൂൺ കഥാപാത്രം പോലെ തോന്നിച്ചു ഓരോരുത്തരും നമ്മെ വിസ്മയിച്ചു കൊണ്ട് രസിപ്പിക്കുന്ന ചിത്രം.ചില നേരങ്ങളിൽ നമ്മൾ പൊട്ടി ചിരിക്കും ചിലപ്പോൾ നമ്മളെ ചിന്തിപ്പിക്കും..ചിലപ്പോൾ നമ്മളിൽ വേദന ഉണ്ടാക്കും..അങ്ങിനെ നമുക്ക് വേണ്ടത് ഒക്കെ "മുൻവിധി" യില്ലാതെ കണ്ടാൽ നമുക്ക് ഈ ചിത്രത്തിൽ നിന്നും കിട്ടും.





ഇതിൽ ഒരു ഭായ് കഥാപാത്രം ഉണ്ട്,  നമ്മുടെ 

വിശ്വാസങ്ങളുടെ അന്ധതയെ ചോദ്യം ചെയ്യാൻ ഇതിൽ പരം ഒരു പാത്രസൃഷ്ട്ടി ആവശ്യമില്ല.എന്ത് കൊണ്ടും രണ്ടു മണിക്കൂറിൽ കുറച്ചു കൂടുതൽ സമയം എല്ലാം കൊണ്ടും നമ്മളെ രസിപ്പിക്കും പ്രത്യേകിച്ച് വിനയ് ഫോർട്ട്.


പ്ര.മോ.ദി.സം

Monday, May 13, 2024

മാരിവില്ലിൻ ഗോപുരങ്ങൾ

 



ഈ വർഷം മലയാള സിനിമയുടെ ബംബർ കാലമാണ് .ഇറങ്ങുന്ന സിനിമകൾ ഒക്കെ പബ്ലിസിറ്റി രീതികൾ പലത് ആണെങ്കിലും കോടികൾ ആണ് കൊയ്യുന്നത്.തിയേറ്ററിൽ ഓളം ഉണ്ടാക്കിയ സിനിമകൾ ഓ ട്ടി ട്ടീ യില് വരുമ്പോൾ അറിയാം കാണികളുടെ  രോമാഞ്ചം പോകുന്നതും ആവേശം ഇല്ലാതാവുന്നതും..




ചില ചിത്രങ്ങൾ തിയേറ്ററിൽ കണ്ടാൽ മാത്രമേ ആസ്വാദന നിലവാരം ഉണ്ടാകൂ എന്നത് വസ്തുത ആണെങ്കിലും ഇപ്പൊൾ മുഴുവൻ സിനിമക്കും അത് വേണം എന്നതാണ് "നിലപാട്"




തള്ളി മറിച്ച് ഉള്ള തിയേറ്ററുകൾ മുഴുവൻ ചാർട്ട് ചെയ്തു ദിവസങ്ങൾക്കുള്ളിൽ കോടി കൾ സംബാധിക്കുന്നതാണ് ഇപ്പോഴത്തെ രീതി.. പല സ്ഥലത്തും "പിടിപാടുകൾ" ഉള്ളത് കൊണ്ട് തന്നെ ഇത്തരം തള്ള് മാഫിയക്ക് എല്ലാ കാര്യങ്ങളും ഈസിയായി മാറുന്നു.




തള്ളി മറിക്കലുകൾ കോടിയുടെ ബിസിനസ് ഉണ്ടാക്കുമ്പോൾ ചില ചെറിയ ചിത്രങ്ങൾ തിയേറ്റർ കിട്ടാതെ റിലീസ് പല തവണ നീട്ടി വെക്കുമ്പോൾ അവരുടെ ഇൻവെസ്റ്റ്മെൻ്റ് ചെറുതാണെങ്കിലും അതുണ്ടാക്കുവാൻ  വളരെ പാടുപെട്ടുപോയ അണിയറക്കാരെ കൂടി ഇത്തരക്കാർ പരിഗണിക്കണം.




ഭാഗ്യം കുറവുള്ള നടനും നടിയും ആണ് ഇന്ദ്രജിത്തും ശ്രുതി രാമചന്ദ്രനും.അഭിനയിച്ച ചിത്രങ്ങൾ ഒക്കെ മികച്ചത് ആണെങ്കിൽ പോലും തുടർച്ചയായി അവസരങ്ങൾ ഉണ്ടാക്കുവാൻ പാട് പെടുന്നവർ.





നല്ല ഒരു ഫീൽ ഗുഡ് സിനിമ കുടുംബങ്ങള്ക്ക് വേണ്ടി ചെയ്തിട്ടും ഈ ചിത്രം മറ്റു ബഹളങ്ങൾക്കിടയിൽ  മുങ്ങി പോകുന്നു.നല്ല രീതിയിൽ ആൾക്കാർക്ക് ആസ്വദിക്കുവാൻ പറ്റിയ കൊച്ചു ചിത്രമാണ്..പല തള്ളൽ കൊണ്ട് "മാറി "പോയ നമ്മുടെ ആസ്വാദന രീതി തിരിച്ചു വരാതെ ഇത്തരം ചിത്രങ്ങൾക്ക് രക്ഷയില്ല.


പ്ര.മോ.ദി.സം

Saturday, May 4, 2024

നടികർ

 

സൂപർതാര പദവിയിൽ എത്തിയാൽ വന്ന വഴി മറന്നു പോകുന്ന ചിലരുണ്ട്.തൻ്റെ മുൻകാല നേട്ടങ്ങൾ കൊണ്ട് മാത്രം ഇപ്പോഴും താരപദവിയിൽ ഇരിക്കുന്ന ഡേവിഡ് പടിക്കൽ തൻ്റെ അഹംഭാവം കൊണ്ടും മുൻകോപം കൊണ്ടും സെറ്റിൽ പ്രശ്നങ്ങൾ ഉണ്ടാക്കുകയും എല്ലാവരുമായി ഉടക്കുകയും ചെയ്യുന്നു.സ്വാർത്ഥമായ അയാൾക്ക് ചുറ്റുമുള്ളവർ ഒക്കെ വെറും "പുഴുക്കൾ " മാത്രമാണ്.തൻ്റെ കാൽ കീഴിൽ ഉള്ള വെറും പുഴുക്കൾ.



താരപദവി എന്നാല് റോസാപ്പൂ വിരിച്ച കട്ടിൽ അല്ല..അത് മുള്ളുകൾ നിറഞ്ഞ പാത കൂടിയാണ്..നസീർ സാറിൻ്റെ പ്രശസ്തമായ ഡയലോഗ് കാണിച്ചാണ് സിനിമ ആരംഭിക്കുന്നത്..മുൻപത്തെ തലമുറയുടെ ആത്മാർഥത ഇന്നില്ല എന്ന് തെളിയിക്കാൻ ഈ സിനിമക്ക് കഴിഞ്ഞിട്ടുണ്ട്.അതാണ് ഡേവിഡിൻ്റെ നടികർ.



മദ്യത്തിനും ലഹരിക്ക് ഒക്കെ അടിമയായി ജീവിതം സുഖിച്ചു നടക്കുമ്പോൾ അയാൾക്ക് പിടിവിട്ട് പോകുകയാണ് .ഒന്നിന് പിറകെ ഒന്നായി 

അടുപ്പിച്ചു അടുപ്പിച്ചു സിനിമകൾ പരാജയപ്പെടുക കൂടിയായപ്പോൾ അയാൾക്ക് താൻ ചെറുതായി പോയത് പോലെ തോന്നി. അയാള് ഒരു ഹിറ്റിന് വേണ്ടി പ്രഗൽഭ സംവിധായകൻ്റെ സിനിമയിൽ അഭിനയിക്കാൻ പോവുകയും അവിടെ വെച്ച് അയാള്ഡെ അഭിനയം കൊണ്ട് സംവിധായകനാനാൽ അപമാനിക്കപ്പെടുന്നു.അതയാളിൽ ചുറ്റുമുള്ളവർ പ്രേരിപ്പിച്ചത് കൊണ്ട് മാറ്റങ്ങൾ ഉണ്ടാക്കുന്നു.




വീണ്ടും ജനഹൃദയങ്ങളിൽ സ്ഥാനം പിടിക്കാൻ ത് വേണ്ടിയുള്ള ഡേവിഡിൻ്റെ പ്രയാണങ്ങൾ ആണ് നടികർ.ടോവിനോ ,സുരേഷ് കൃഷ്ണ, ബാലു വർഗീസ്,സൗബിൻ എന്നിവർ തങ്ങളുടെ റോളുകൾ ഭംഗിയാക്കിയപ്പോൾ നായിക എന്ന ലേബലിൽ ഭാവന എന്തിന് വന്നു എന്ന് സംശയിക്കും.ഒന്നും ചെയ്യാനില്ലാത്ത ഒരു റോൾ.ഒരു ലിപ് ലോക്ക് ചെയ്തിട്ടുണ്ട്.



പാട്ടുകളും ബിജിഎം ഒക്കെ ശരാശരിയിൽ കൂടുതൽ പോയിട്ടില്ല...എന്നാലും അധികം അവകാശങ്ങൾ  തള്ളി കൊണ്ട് പോകാതെ നല്ല രീതിയിൽ സിനിമ ലാൽ ജൂനിയർ ഒരുക്കിയിട്ടുണ്ട്.


പ്ര.മോ.ദി.സം

Thursday, May 2, 2024

മലയാളി ഫ്രം ഇന്ത്യ

 

സിനിമ തുടങ്ങുമ്പോൾ ഭൂമിയിലെ മാത്രമല്ല ചന്ദ്രനിലെ മലയാളിക്ക് വരെ ചിത്രം സമർപ്പണം നടത്തുന്നുണ്ട്.ശരിക്കും നിങൾ ഉദ്ദേശിക്കുന്ന സിനിമ അല്ല ഇത്..ഒരു മുഴുനീള കോമഡി ആണെന്ന് വിചാരിച്ചു കയറിയാൽ പെട്ടുപോകും..ചിലരെ ഉന്നം വെച്ചാണ് എന്ന് തോന്നുമെങ്കിലും മറ്റു ചിലരുടെ അണ്ണാക്കിൽ ഇട്ടു കൊട്ടുന്നതാ ണ് ഈ സിനിമ.



ചിരിയിൽ കൂടി ശക്തമായ രാഷ്ട്രീയം പറയുന്ന സിനിമ ആണിത്. ഡിജോ ജോസ് ആൻ്റണിയുടെ മുൻ ചിത്രങ്ങൾ പോലെ നമ്മുടെ നാട്ടിൽ നടക്കുന്ന കൊപ്രയങ്ങൾക് നേരെ ഷാറിസ് മുഹമ്മദ് തിരക്കഥയിൽ കൂടി ശക്തമായി പ്രതികരിക്കുവാൻ ശ്രമിക്കുന്നു. പല മുൻ സിനിമകളിൽ പറയാൻ ശ്രമിച്ചത് കഴിയാതെ വന്നപ്പോൾ ഇതിലേക്ക് മാറ്റിയത് പോലെയുണ്ട്.



ഇതിൽ ഒരു പാക്കിസ്ഥാനി പറയുന്നുണ്ട് മതം രാഷ്ട്രീയത്തിൽ കലർത്താൻ ശ്രമിച്ചാൽ  എൻ്റെ നാട് പോലെ നിൻ്റെയും നാട് നശിക്കും എന്ന്...സത്യത്തിൽ പാക്കിസ്ഥാൻ്റെ മത പിന്തുടർച്ച അല്ല ഭാരതത്തിൻ്റെ എന്നത് തിരകഥകാരൻ മറന്നു പോയി.

സത്യത്തിൽ മനുഷ്യരുടെ ഇടയിൽ തമ്മിൽ തമ്മിൽ പേഴ്സണൽ ആയി വിദ്വേഷ മതമോ രാഷ്ട്രീയമോ ഇല്ല...അത് രാഷ്ട്രീയക്കാർ തങ്ങൾക്ക് വേണ്ടി സൃഷ്ടിച്ചു എടുക്കുന്നതാണ്. ദൈവത്തിൻ്റെ സ്വന്തം നാട്ടിൽ ചെകുത്താൻ മാർ ഇല്ലാത്തത് കൊണ്ടല്ല അവരെ വളരാൻ വിടാത്തത് കൊണ്ടാണ് എന്ന് പറഞ്ഞു വെക്കുന്നുണ്ട്..എന്നാല് കൂടുതൽ വർഗീയ ചെകുത്തൻമാർ ഉള്ളത് ഇവിടെ തന്നെയാണ് എന്ന് മനസ്സിലാക്കാം. 


സ്വർഗവും ഹൂറിയും മദ്യ പുഴയും തരാം എന്ന് പറഞ്ഞു വിശ്വാസികളായ യുവാക്കളെ  തീവ്രവാദത്തിലേക്ക് നയിക്കുന്ന  ദല്ലാൾമാർ പ്രതികൂട്ടിലാക്കുന്നത് സമാധാനത്തിൻ്റെ മതത്തെ തന്നെയാണ്.അതൊക്കെ 

ഷാരിസ്  ശക്തമായി തന്നെ പറയുന്നുണ്ട്..എങ്കിലും ഇതിൻ്റെ ഒക്കെ പശ്ചാത്തലം കാലഹരണപ്പെട്ടു പോയതാണ്.


ലോകത്ത് എവിടെ പെട്ട് പോയാലും തൻ്റേതായ കഴിവ് കൊണ്ട് വിജയിക്കുന്ന ചരിത്രം മലയാളിക്ക് ഉണ്ട്..അതിനു അവൻ ജാതിയും മതവും രാഷ്ട്രീയവും ഒന്നും നോക്കാതെ കൂടെ ഉള്ളവരെ കൂടി രക്ഷപ്പെടുത്തി കൊണ്ട് പോകും.അതാണ് മലയാളി..


നർമത്തിൽ കൂടി ആരംഭിക്കുന്ന സിനിമ പിന്നീട് ഗൗരവത്തിലേക്ക് കടക്കുന്നു.നാട്ടിൽ ഉണ്ടാകുന്ന ചെറിയ പ്രശ്നം പാർട്ടിക്ക് വേണ്ടി ആളി കത്തിക്കുന്നതൂം പിന്നിട് അതിൽ പെട്ട് പോകുന്ന ജീവിതങ്ങളും പാർട്ടിയുടെ തള്ളി പറച്ചിലും ഒളിച്ചോട്ടവും ഒക്കെ പറയുന്ന ചിത്രം പിന്നീട് കാലഹരണപ്പെട്ട കാര്യങ്ങളിൽ കൂടി "മലാല" വരെ 

എത്തിപ്പിടിക്കുന്നുണ്ട്. 



രണ്ടര മണിക്കൂർ ചിലവഴിക്കാൻ അല്പം പ്രയാസം തോന്നും എങ്കിലും സിനിമയുടെ "ഉദ്ദേശശുദ്ധി" അംഗീകരിച്ചു കണ്ട് തീർക്കാൻ പറ്റും..ഗൾഫിലെ ആട് ജീവിതങ്ങൾക്ക് കുറച്ചു കത്തി വെച്ചെങ്കിലും സിനിമ. നീളം കുറച്ചു  നല്ല രീതിയിൽ അവതരിപ്പിക്കാൻ പറ്റുമായിരുന്നു.സംവിധായകനും തിരക്കഥ കൃത്തും കുറച്ചു കൂടി അപ്ഡേറ്റ് ആകുന്നത് നല്ലതാണ്. ജയിക്സ് ബിജോയ് സംഗീതം ഇല്ലെങ്കിൽ പെട്ട് പോയേനെ....


പ്ര.മോ.ദി.സം