Monday, December 11, 2023

എ രഞ്ജിത്ത് സിനിമ

 



രഞ്ജിത്ത് മലയാളത്തിൽ ചില മികച്ച സിനിമകൾ നൽകിയ സംവിധായകൻ ആണ്..അത് പോലെ തന്നെ തറ സിനിമകളും നമുക്ക് വെച്ച് നീട്ടിയിട്ടുണ്ട്..എല്ലാറ്റിലും അവസാനം" എ രഞ്ജിത്ത് സിനിമ "എന്ന് ടൈറ്റിൽ കാർഡ് വരും..അതെ ഫോണ്ട് നിലനിർത്തി കൊണ്ട്  നിഷാന്ത് ടാറ്റു സംവിധാനം ചെയ്ത ചിത്രത്തിന് രഞ്ജിത്തും ആയിട്ട് ഒരു ബന്ധവും ഇല്ല.




വർഷങ്ങൾക്ക് മുൻപ് "ജസ്റ്റ് കിഡ്ങ് " എന്ന ഓസ്ട്രേലിയൻ ടിവി പരിപാടി കണ്ട് ആർത്ത് ചിരിക്കുമ്പോൾ തോന്നിയിട്ടുണ്ട്..ഇതൊക്കെ നമ്മുടെ നാട്ടിൽ ഷൂട്ട് ചെയ്താൽ അടി കിട്ടില്ലേ എന്ന്..മനുഷ്യനെ കോമാളി ആക്കുന്ന "പ്രാങ്ക്" പരിപാടികൾ വർഷങ്ങൾക്ക് ഇപ്പുറത്ത് കേരളത്തിൽ ഉണ്ടായി എങ്കിലും തുടക്കത്തിൽ എല്ലാരും ആസ്വദിച്ചു എങ്കിലും അതിനിടയിൽ എൻ്റെ ചിന്തകളിൽ വന്നത് പോലെ പലർക്കും അടി കിട്ടി.



രഞ്ജിത്ത് എന്ന സിനിമ സംവിധായക മോഹി ഇത് പോലെ "പ്രാങ്കു" പരിപാടികൾ കൂട്ടുകാരുമായി  രസത്തിന് ചെയ്തു എങ്കിലും ഒരു പരിപാടി ഒരു മനുഷ്യൻ്റെ ജീവിതം തന്നെ തകർക്കുന്ന നിലയിലേക്ക് മാറുന്നു. അയാള് രഞ്ജിത്തിനെ തിരഞ്ഞു പിടിച്ചു ഉപദ്രവിക്കാൻ ശ്രമിക്കുന്നു എങ്കിലും പലപ്പോഴും രക്ഷപ്പെടുന്നു.




അങ്ങിനെ തൻ്റെ ജീവിതവുമായി ബന്ധപ്പെട്ട കഥ സിനിമക്ക് വേണ്ടി എഴുതുന്ന അയാള് തൻ്റെ സ്വപ്നങ്ങൾ ഓരോന്ന് ജീവിതത്തിൽ സംഭവിക്കുന്നത് കണ്ട് ആകുലനാകുന്നൂ..അതിൽ ചില ട്രാജെടികൾ സംഭവിക്കാതിരിക്കാൻ രഞ്ജിത്തിൻ്റെ ശ്രമങ്ങൾ ആണ് കഥ.




ദേ ജാ വൂ എന്ന് പറയപ്പെടുന്ന ഈ കാര്യം പല ഭാഷകളിൽ പയററിയിട്ടും ഇവിടേക്ക് എന്താണ് വൈകുന്നത് എന്ന് ചിന്തിച്ചിരുന്നു അതും പൂർത്തിയായി..


പ്ര.മോ.ദി.സം


No comments:

Post a Comment