Thursday, November 30, 2023

സ്കന്ദ

 



അധികാരത്തിൽ എത്തിയാൽ അതിൻ്റെ ഹുങ്ക് കൊണ്ട് സകലതും വെട്ടീപിടുക്കുവാൻ പലർക്കും ആഗ്രഹം ഉണ്ടാകും..ആഗ്രഹം അത്യാഗ്രഹത്തിന് വഴിമാറു മ്പോൾ വെട്ടിപ്പിടിക്കാൻ മറ്റുള്ളവരെ നശിപ്പിച്ചു കൊണ്ടായിരിക്കും.





അതിനു അവർ ഏതു നാറിയ കളിയും കളിക്കും..ഒരാളുടെ പ്രതിച്ഛായ നശിപ്പിക്കാൻ ഏറ്റവും നല്ല മാർഗം അയാളെ ഏതെങ്കിലും പെണ്ണ് കേസിൽ പെടുത്തുക എന്നതാണ്.രാഷ്ട്രീയപരമായി എതിരാളികളെ  നേരിടാൻ പറ്റാത്ത ഹിജഡ രാഷ്ട്രീയക്കാരുടെ അവസാനത്തെ അടവാണ് ഇത്.







 രാഷ്ട്രീയക്കാർ അടുത്ത കാലത്ത് എതിരാളിയായ ഒരാളെ ഒതുക്കാൻ ഇതുപോലെ ഒരു ടാർഗറ്റ് ഫിക്സ് ചെയ്തു എങ്കിലും അത് അവർക്ക് തന്നെ വിനയാവുകയാണ് ഉണ്ടായത്.






രണ്ടു സ്റ്റേറ്റ് മുഖ്യമന്ത്രിമാർ തങ്ങളുടെ കള്ള പണം വെളുപ്പിക്കാൻ ഒരു ബിസിനെസ്സ്കാരനെ സമീപിക്കുന്നു എങ്കിലും നീതിക്ക് നിരക്കാത്ത ഒന്നും ചെയ്യില്ല എന്ന ആദർശത്തിൽ ഉറച്ചു നിൽക്കുന്നു.






പ്രതികാരമായി അയാളുടെ കമ്പനി റെയ്ഡ് ചെയ്യുകയും അയാളെ പെണ്ണ് കേസിൽ പെടുത്തുകയും ചെയ്യുന്നു.അവിടെ നിന്ന് അയാളുടെ പതനം ആഗ്രഹിച്ചവർക്ക്  അയാളുടെ രക്ഷകനെ നേരിടേണ്ടി വരുന്നു.




വർഷങ്ങളായി തെലുഗു സിനിമയുടെ ചട്ടക്കൂട്ടിൽ നിന്ന് കൊണ്ട് ഉള്ള അതെ ഫോർമാറ്റിൽ വാർത്തെടുത്ത ഒരു ചിത്രം. പൊടി പാറുന്ന സംഘടനങ്ളും പീസ് പാട്ടുകളും കൊണ്ട് സമൃദ്ധം.



പ്ര. മോ.ദി .സം


No comments:

Post a Comment