Thursday, February 29, 2024

ദി സസ്പെക്റ്റ് ലിസ്റ്റ്



രണ്ടു മൂന്നു വർഷമായി വലിയ വരുമാനം ഒന്നുമില്ലാത്ത  പൂട്ടേണ്ട് നിലയിൽ ആയ ഐ ടീ കമ്പനിക്ക് അമേരിക്കയിൽ നിന്ന് വലിയൊരു പ്രോജക്ട് ലഭിക്കുന്നു.എന്നാല് കൂട്ടത്തിൽ തലപ്പത്ത് ഉള്ള   ആരോ അവരെ ഞങ്ങളുടെ കമ്പനി ഇത്ര വലിയ  പ്രോജക്ട് ചെയ്യാൻ പ്രാപ്തർ അല്ലെന്ന് അവരെ അറിയിക്കുന്നത് കൊണ്ട് ഓർഡർ ത്രിശങ്കുവിൽ ആകുന്നു.






ഓരോ സെക്ഷൻ്റെയും ഹെഡിനെ വർക്കിംഗ്  ഡേ അല്ലാത്ത ശനിയാഴ്ച രാത്രി അറിയിച്ച് ഞായറാഴ്ച ഡയറക്ടർ ഏഴ് പേർക്ക് മീറ്റിംഗ് സംഘടിപ്പിക്കുന്നു. ഏഴ്  പേരെ കോൺഫറൻസ്  മുറിയിൽ പൂട്ടിയിട്ടു ഇതിൽ ആരോ ആണ്  ഇതിനു പിന്നിൽ എന്ന്  പറയുന്ന ഡയറക്ടർ ഒന്നര മണിക്കൂറിനുള്ളിൽ ആരെന്ന് പരസ്പരം  കണ്ടുപിടിക്കുവാൻ അവരെ തന്നെ ഏൽപ്പിക്കുന്നു.






അവർ പരസ്പരം ഓരോ വഴിയിൽ കൂടി കണ്ടുപിടിക്കുവാൻ നോക്കുന്നു എങ്കിലും അവസാനം തമ്മിൽ കലഹവും അടിപിടിയും ഒക്കെ ആകുന്നു. അതിൽ നിന്നും ചില സൂചനകൾ നമുക്ക് കിട്ടുമെങ്കിലും അതൊന്നും ഗൗനിക്കാതെ നമ്മൾ സിനിമയിൽ മുഴുകുന്നു.അത്ര നന്നായി സിനിമ ചെയ്തിട്ടുണ്ട്.




അവിടെ നിന്നും ആരും സമ്മതിക്കാത്തത് കൊണ്ടും ആരെയും കുറ്റവാളി ആക്കുവാൻ തെളിവുകൾ ഇല്ലാത്തത് കൊണ്ടും കമ്പനിക്ക് മുന്നോട്ടുള്ള വഴി ദുർഘടം പിടിച്ചത് ആയി മാറുന്നു.

പ്രോജക്ട് നഷ്ടപ്പെട്ടത് കൊണ്ട് കമ്പനി പൂട്ടി പോകുകയും കുറെ പേർക്ക് ജോലി നഷ്ടപ്പെടുകയും ചെയ്യുമ്പോൾ ഇവരൊക്കെ പുതിയ മേച്ചിൽ പുറങ്ങൾ തേടുന്നു.





പാരീസിൽ ജോലി കിട്ടിയ ഡേവിഡ് വിമാനം കയറുന്നതിനു മുൻപ്  കാര്യമൊന്നും ഇല്ലെങ്കിലും യാഥാർത്ഥ്യം അറിയുവാൻ ഒരിക്കൽ കൂടിയുള്ള ശ്രമം എന്ന നിലയിൽ വീണ്ടും എല്ലാവരെയും കാണുവാൻ പോകുന്നു.




അത് കൊണ്ട് അതുവരെ മറഞ്ഞു നിന്നിരുന്ന യാഥാർത്യങ്ങൾ നമുക്ക് കൂടി മനസ്സിലാക്കുമ്പോൾ ചിത്രം അവസാനിക്കുന്നു.അന്നേരം മാത്രമാണ് മുൻപേ തന്നെ ചില സൂചനകൾ തന്നിരുന്നല്ലോ എന്ന് നമ്മൾ ചിന്തിക്കുക


പ്ര.മോ.ദി.സം


No comments:

Post a Comment