രണ്ടര മണിക്കൂർ സിനിമയിൽ അവസാനത്തെ രണ്ടു മിനിട്ടിനു മുൻപത്തെ പത്ത് മിനിറ്റോളം ഒഴിച്ച് നല്ല രീതിയിൽ പറഞ്ഞ സിനിമയാണ് പ്രേമലു..മുൻപത്തെ രണ്ടു ഹിറ്റ് സിനിമകൾ താരധിപത്യം ഇല്ലാതെ പറഞ്ഞ ഗിരീഷ് എന്ന സംവിധായകൻ ഈ ചിത്രത്തിലൂടെ ഹാട്രിക് വിജയം കരസ്ഥമാക്കും.തിയേറ്റർ റസ്പൊൻസുകൾ അതിനു അടിവരയിടുന്നു.
നല്ല രീതിയിൽ പറഞ്ഞു പോയ ഒരു പ്രണയകഥ എങ്ങിനെ അവസാനിപ്പിക്കും എന്നൊരു കൺഫ്യൂഷൻ ആണോ എന്തോ കാറു റയിസും അനുബന്ധ നടപടികളും രസം കൊല്ലിയായ അനുഭവം ഉണ്ടായി.അതുവരെ മികച്ച രീതിയിൽ കൊണ്ടുപോയ സിനിമ എന്തോ അവസാനിക്കുമ്പോൾ ഒരു കല്ലുകടിയായി മാറി.
എല്ലാ കാര്യങ്ങളും പഠിച്ചിട്ടും ഒരു പെണ്ണിനെ വളക്കാൻ മാത്രം അറിയാത്ത സച്ചിനും ജീവിതത്തിൽ വല്യ സ്വപ്നങ്ങളും മറ്റും കാണുന്നവളും യാദൃശ്ചികമായി കണ്ട് മുട്ടുന്നതും അവർക്കിടയിൽ ഒരു കെമിസ്ട്രി ഉണ്ടാകുന്നതും തിയേറ്ററിൽ നല്ല ഓളം ഉണ്ടാക്കുന്നുണ്ട്.കൂടെ നായകൻ്റെയും നായികയുടെയും കൂട്ടുകാർ ആയി വരുന്നവരും..
വലിയ തോതിലുള്ള കഥ പറച്ചിലോ സസ്പെൻസും ഒന്നും ഇല്ലാത്ത സിനിമ എങ്ങിനെ മുന്നോട്ട് പോകുന്നു എന്നത് സംവിധായകൻ്റെ കഴിവാണ്.
കളിയും ചിരിയും ചിന്തയും ജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഊന്നൽ കൊടുക്കുന്ന സിനിമ പുതിയ തലമുറയിലെ അഭിനേതാക്കളെ പരീക്ഷിക്കുന്നു എങ്കിലും അവർ വിജയകരമായി പാസായിരിക്കുന്നൂ.
പ്ര.മോ.ദി.സം
👍
ReplyDelete