രജനികാന്ത് സ്‌ക്രീനിൽ വരുബോൾ എന്തോ ഒരു എനർജി കാണികൾക്ക് കിട്ടുന്നുണ്ട് എന്നത് സത്യമാണ്..ഇന്ത്യൻ സിനിമയിൽ അധികമായി മറ്റൊരാൾക്കും അവകാശപ്പെടാൻ പറ്റാത്ത എന്തോ ഒരു കാന്തിക ശക്തി അദ്ദേഹത്തിനുണ്ട്.
സ്പെഷ്യൽ അപ്പീരിയൻസ് ആയിട്ടു പോലും സ്‌ക്രീനിൽ വരുമ്പോൾ സിനിമക്ക് പ്രത്യേക ഒരു ഊർജം വരുന്നുണ്ട്.നായകനായ വിഷ്ണു വിശാലിന്റെ തകർപ്പൻ അഭിനയം ഉണ്ടായിട്ടു പോലും രജനി വരുമ്പോൾ ആണ് തിയേറ്റർ ഉണരുന്നത്. അത് രജനി വരുന്ന സീനുകൾ പ്ലെയിസ് ചെയ്തതിന്റെ കഴിവാണ്.
രണ്ടു ക്രിക്കറ്റ് ടീമിന്റെ മത്സരം ചില രാഷ്ട്രീയക്കാർ മുതലെടുക്കാൻ മതത്തിന്റെ പേരിലേക്ക് മാറ്റി മറിച്ചു നാട്ടിൽ സംഘർഷം സൃഷ്രട്ടിച്ചു വോട്ട് ഭിന്നിപ്പിക്കാൻ ഉള്ള ശ്രമമാണ് സിനിമ. എല്ലാ സിനിമയിലും പോലെ നന്മയുടെ വിജയം തിന്മക്ക് മേലെ വാഴുന്നത് തന്നെയാണ് കഥ. കഥയുടെ രീതിയും ക്ലൈമാക്‌സ് ഒക്കെ നമുക്ക് പ്രവചിക്കുവാൻ പറ്റുമെങ്കിലും സിനിമ കാണാൻ താല്പര്യം മുറിഞ്ഞു പോകുന്നില്ല.
ചിത്രത്തിന്റെ കഥ തമിഴിൽ തന്നെ പല തവണ പറഞ്ഞ രണ്ടു വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷം ആണെങ്കിലും സിനിമ എടുക്കാൻ അറിയുന്ന രജനിയുടെ മോൾ അതു നല്ല നിലയിൽ അവതരിപ്പിച്ചു. മ്ല ലയാളത്തിൽ തെക്കെടത്തു വടക്കേടത്തു പോലെ തമിഴിൽ ഏതെങ്കിലും രണ്ടു ദേശക്കാർ തമ്മിൽ ആയിരിക്കും മത്സരം.അതിവിടെയും ആവർത്തിക്കുന്നു.
സിനിമയുടെ നീളം വല്യ പ്രശ്നം തന്നെയായിരുന്നു. വിഷ്ണുവിന്റെ അപാര പെർഫോമൻസ് ഉണ്ടായിട്ടു കൂടി ഇതൊക്കെ എന്തിനു ഇങ്ങിനെ വലിച്ചു നീട്ടുന്നത് എന്നു ചിന്തിക്കും. ഒന്നു രണ്ടു പ്രാവശ്യം കണ്ടു നല്ലപോലെ വെട്ടി ഒതുക്കി നീളം കുറച്ചു എങ്കിൽ കുറച്ചു കൂടി ആശ്വാദ്നം നൽകിയേനെ.. രജനിക്കു പോലും ചിലപ്പോൾ ഈ വെട്ടി ഒതുക്കി വെക്കാത്ത സീനുകൾ ബാധ്യത ആകുന്നുണ്ട്.
പഴയ നടൻ സെന്തിൽ കുറേ കാലത്തിനു ശേഷം കിട്ടിയ വേഷം മനോഹരമാക്കി..
വിക്രാന്ത് കൂടി മുഖ്യ വേഷം ചെയ്യുന്ന ചിത്രത്തിൽ കപിൽ ദേവ് എന്ന ക്രിക്കറ്റ് ലേജെൻഡ് കപിൽ ആയി തന്നെ വരുന്നുണ്ട്.
പ്ര.മോ.ദി.സം
No comments:
Post a Comment