വർഷങ്ങൾക്ക് ശേഷം ഒരു മലയാള സിനിമ ബ്ലാക്ക് ആൻഡ് വൈറ്റ് ആയി വരുന്നത് കഥയുമായി ബന്ധപ്പെട്ട വല്ല പ്രത്യേകത കൊണ്ടാണ് എന്ന് തോന്നി എങ്കിലും സിനിമ കഴിഞ്ഞതോടെ അതിൽ പ്രത്യേകിച്ച് കാര്യം ഒന്നും ഉണ്ടായില്ല എന്നാണ് എനിക്ക് തോന്നിയത്.പതിനേഴാം നൂറ്റാണ്ടിൽ നടക്കുന്ന കഥ ആയതു കൊണ്ട് ഇങ്ങിനെ ചിന്തിച്ചത് കൂടിയാകാം.പിന്നെ ഒരു എക്സ് പീരിമെൻ്റ് സിനിമ എന്ന നിലയിൽ കൂടി ആകാം.
കളർ ആയാൽ കൂടി ഈ ചിത്രത്തിന് കുറച്ചു കൂടി ആസ്വാദനം കൈവന്നെനേ..പ്രകൃതി രമണീയമായ രംഗങ്ങൾ ഉള്ള തുടക്കം മുഴുവൻ കറുപ്പും വെളുപ്പും ആകുമ്പോൾ നമുക്ക് ഉണ്ടാകുന്ന അസഹ്യത ഒന്ന് ചിന്തിച്ചു നോക്കൂ..പച്ചപുല്ല് ഒക്കെ വൈക്കോൽ പോലെ കാണുന്ന അവസ്ഥ.ചോര ഒക്കെ ടോണിക്ക് പോലെയും..നമ്മുടെ തലമുറക്ക് അടക്കം ഇതിൽ എതിരഭിപ്രായം കാണില്ല..ഫാൻസുകാർ , തള്ളി മറിക്കുന്നവർ ഒഴിച്ച്..
എൻ്റെ അഭിപ്രായത്തിൽ കളർ സിനിമ ആയിരുന്നു നല്ലത്..മനയും അതിനുള്ളിലെ കാര്യങ്ങളും ചാത്തനും ഒക്കെ നമ്മൾ കണ്ട് ശീലിച്ച കളറിൽ ആയിരുന്നു എങ്കിൽ എന്ന് കരുതി പോകും.മുഴുവൻ കറുപ്പും വെളുപ്പും ഒരു അടൂർ ചിത്രത്തെ പോലത്തെ ഫീൽ ജനിപ്പിച്ചു. ഹൊറർ പാറ്റേൺ ആണെങ്കിൽ പോലും പേടിപ്പിക്കുന്ന രംഗങ്ങൾ അങ്ങിനെ ഇല്ല താനും..കറുപ്പിൻ്റെ ഇരുട്ട് അല്പം പേടിപ്പിക്കും എന്ന് മാത്രം.
വഴിതെറ്റി മനയിൽ എത്തുന്ന തേവന് മനയിൽ അഭയം കിട്ടുന്നതും ചാത്തൻ്റെ പിടിയിൽ ആയി പോയ അവനു അവിടെ നിന്ന് ഒരിക്കലും രക്ഷപ്പെടുവാൻ പറ്റില്ല എന്ന് മനസ്സിലാക്കിയപ്പോൾ രക്ഷപെടുവനുള്ള പഴുതുകൾ തേടുന്നതുമാണ് കഥ.
അഞ്ച് കഥാപാത്രങ്ങൾ മാത്രവും അതിൽ മൂന്നു പേര് മുഖ്യമായും വരുന്ന സിനിമയിൽ അർജുൻ അശോകൻ മലയാളത്തിന് ആവശ്യമായ ഇനിയും കൂടുതൽ പ്രതീക്ഷിക്കാവുന്ന
ഒരു നടൻ ആണ് എന്ന് തെളിയിച്ചു..സിദ്ധാർത്ഥ് ഭരതനും തൻ്റെ ടാലൻ്റ് പ്രകടമാക്കിയപ്പോൾ "വില്ലൻ' വേഷത്തിൽ മമ്മൂക്ക ഞെട്ടിച്ചു..മമ്മൂക്കക്കു ഒപ്പം നിന്ന് മാസ്സ് ആകുവാൻ രണ്ടുപേർക്കും കഴിഞ്ഞിട്ടുണ്ട്.
ചില മമ്മൂക്ക ചിരി കൊലച്ചിരി ആയി തൊന്നിപ്പിക്കുംപോൾ ബിജിഎം കൂടി ചേർന്ന് ഇടക്ക് നമ്മളെ ഭയപ്പെടുത്തുന്നു. ടി.ഡി.രാമകൃഷ്ണനും രാഹുൽ സദാശിവൻ ഒരുക്കിയ ചിത്രം പറയുന്നത് പകിട കളിയിലൂടെ ചതിച്ചു കൈവശമാക്കുന്ന മഹാഭാരത കഥ തന്നെയാണ്.അധികാരത്തിൻ്റെ മോതിരം അണിയുന്നത് പ്രപഞ്ചം മുഴുവൻ കാൽക്കീഴിൽ കൊണ്ടുവരുവാൻ ആണെന്ന് ഉള്ള അഹന്ത കൂടി സിനിമ പറയുന്നുണ്ട്
പ്ര.മോ.ദി.സം
No comments:
Post a Comment