Saturday, February 17, 2024

സഭാനായകൻ

 



തമിഴിൽ ഇപ്പൊൾ കത്തി കയറി വരുന്ന ഒരു നടനുണ്ട്..അശോക് ശെൽവൻ..അഭിനയിച്ച ചിത്രങ്ങളിൽ ഒക്കെ തനിക്ക് എന്തെങ്കിലും ചെയ്യുമെന്ന് തെളിയിച്ച ആൾ..ഫീൽ ഗുഡ് സിനിമയുടെ ആശാൻ എന്ന് വേണമെങ്കിൽ പറയാം.അത്രക്ക് ഹൃദ്യമായി കാണുവാൻ പറ്റുന്നത് ഇപ്പൊൾ ഇയാളുടെ സിനിമ മാത്രമാണ്.





ഫീൽ ഗുഡ് സിനിമകൾ ഇപ്പൊൾ വല്ലപ്പോഴും ആയ സ്ഥിതിക്ക് അശോകിൻ്റെ സിനിമകൾ അധികവും ഈ ജേർണലിൽ പെട്ടതായിറിക്കും.ഈ മൊതല് ഇതൊക്കെ എങ്ങിനെ തേടിപ്പിടിച്ച് അഭിനയിക്കുന്നു എന്നത് വിസ്മയിപ്പിക്കുന്നു.






മുൻപ് കണ്ട ബ്ലൂ സ്റ്റാർ എന്ന സിനിമയിൽ കണ്ടത്തിനേക്കാൾ മേക്കോവർ അദ്ദേഹത്തിന്  ഈ സിനിമയിൽ ഉണ്ട്..പ്ലസ് ടൂ കാലം ഒക്കെ  അഭിനയിച്ചത് കണ്ടാൽ അത്രക്ക് ശരീരത്തെയും മറ്റും മാറ്റിയിട്ടുണ്ട് എന്ന് മനസ്സിലാക്കാം.






പ്രേമം എന്നും കയ്യിൽ നിന്നും വഴുതി മാറി പോകുന്ന സഭയായി അശോകൻ ശരിക്കും തകർത്തു.മൂന്നു നാലു പ്രെമങ്ങൾ ഉണ്ടായിട്ടും അത് ഒന്ന് പോലും വിജയിപ്പിക്കാൻ പറ്റാതെ വിഷമിക്കുന്ന നായകനും കൂട്ടരും ശരിക്കും എൻജോയ് ചെയ്യിക്കുന്നുണ്ട്.

ഓരോ പ്രേമ കഥയും വ്യത്യസ്തമായി പറയുന്നത് കൊണ്ട് തന്നെ നമുക്ക് നല്ലത് പോലെ ആസ്വദിക്കുവാനും കഴിയുന്നുണ്ട്.




വെള്ളമടിച്ച് പോലീസ് പിടിയിലായ സഭ പോലീസുകാർക്ക് തൻ്റെ കഥ സ്റ്റേഷനിൽ എത്തുന്നതിന് മുൻപ് പറഞ്ഞു കൊടുക്കുന്നതാണ് നമ്മൾ സ്ക്രീനിൽ കാണുന്നത്.. കണ്ടിന്യുററിയില് സംവിധായകന് ചെറിയൊരു പിഴ സംഭവിച്ചിട്ടുണ്ട് എങ്കിലും മൊത്തത്തിൽ നമ്മൾ സിനിമയിൽ മുഴുകി പോകുന്നതിനാൽ ശ്രദ്ധിക്കുക വല്ലവരും മാത്രമായിരിക്കും.


കാർത്തികേയൻ സംവിധാനം ചെയ്ത ചിത്രത്തിന് ദുൽഖർ സൽമാൻ്റെ  സി ഐ എ നായികയായി വന്ന കാർത്തികയാണ് അശോകന്  ഒരു കൂട്ട്.


പ്ര.മോ.ദി.സം

No comments:

Post a Comment