ഇലക്ഷൻ അടുത്തത് കൊണ്ട് വമ്പിച്ച ജനപ്രിയ ബഡ്ജറ്റ് ആയിരിക്കും എന്ന് പ്രതീക്ഷിച്ചിരുന്ന എല്ലാവരെയും നിരാശരാക്കി സാധാരണ ഒരു ബഡ്ജറ്റ് മാത്രമാണ് ധനമന്ത്രി പ്രഖ്യാപിച്ചത്..പതിവുപോലെ പ്രതിപക്ഷം നിരാശ ബഡ്ജറ്റ് എന്ന് വിതുമ്പുന്നു എങ്കിലും അതിനു വന്ന മറുപടി അസ്സലായി
"വെറുതെ പ്രഖ്യാപിച്ചത് കൊണ്ട് കാര്യം ഇല്ലല്ലോ ...നടപ്പിൽ വരുത്തുന്ന പ്രഖ്യാപനങ്ങൾ ആയിരിക്കണ്ടെ "
സത്യമാണ്... ബഡ്ജേറ്റു എന്ന് പറഞ്ഞു ധനമന്ത്രിമാർ വായിൽ തോന്നിയ പ്രഖ്യാപനങ്ങൾ ഒക്കെ നടത്തി അങ്ങ് പോകും..എന്നാല് ഇത്ര എണ്ണം നടപ്പിൽ വരുത്തിയിട്ടുണ്ട് എന്ന് അവർക്ക് പോലും നിശ്ചയം ഉണ്ടാകില്ല..നാളെ മരുന്നാൾ കൃത്യമായി അറിയാം ഈ ബഡ്ജറ്റ് കൊണ്ട് നമുക്കുണ്ടാകുന്ന ഗുണങ്ങളും ദോഷങ്ങളും,.
***കെ ജെ പീ ഇലക്ഷൻ ലക്ഷ്യമിട്ട് പദയാത്ര തുടങ്ങി കഴിഞ്ഞു ..ബാലി കേറാമലയായ കേരളത്തിൽ സീറ്റ് ഒപ്പിക്കാൻ ദേശീയ ബിജെപി നേതാക്കൾ അമിത് ഷാ,നിർമല സീതാരാമൻ,യോഗി ആദിത്യ എന്നിവർ കേരളത്തിൽ എത്തും എന്നാണ് അറിവ്.പക്ഷേ ഇവർ വന്നത് കൊണ്ട് വലിയ ഗുണം ഒന്നും ഉണ്ടാകുവാൻ പോകുന്നില്ല..ഇവിടുത്തെ നേതാക്കളെ നിലക്ക് നിർത്തി കാലുവാരൽ ,വോട്ട് കച്ചവട രാഷ്ട്രീയം മതിയാക്കി ജനങ്ങളിലേക്ക് ഇറങ്ങി ചെന്ന് പ്രവർത്തിച്ചു വിയർത്തു കുളിച്ചാൽ മാത്രമേ രക്ഷയുള്ളൂ..അല്ലാതെ കുപ്പിയിലെ ഉറുമ്പിനെ പോലെ മുകളിലേക്ക് കയറുന്നവൻ്റെ കാലു പിടിച്ചു വലിച്ചാൽ ഒരു രക്ഷയും ഇല്ലെന്ന് സാരം.
ഇപ്പൊൾ സിൽവർ റയിലിനെ തങ്ങൾ ആണ് പാര വെച്ച് നിർത്തലാക്കിയത് എന്ന് സംസ്ഥാന പ്രസിഡൻ്റ് തന്നെ പരസ്യമായി പറയുമ്പോൾ കേന്ദ്ര റെയ്ൽവേ മന്ത്രി പറയുന്നു അത് സംസ്ഥാനത്തിൻ്റെ അലസത ആണെന്ന്....കാര്യം അവരോട് ചോദിക്കണം എന്ന്...ഇതാണ് കേരളത്തിലെ ബിജെപി..വെളിവില്ലതെ വിളിച്ചു പറയുന്ന നേതാക്കൾ ആണ് സീറ്റ് കിട്ടാതിരികുവാൻ ഉള്ള പാർട്ടിയുടെ ഐശ്വര്യം..
****പലതരം നന്മ മരങ്ങളെ നമ്മൾ കണ്ടിട്ടുണ്ട്..പിരിവെടുത്ത് ഇടനിലക്കാരായി നിന്ന് പെരെടുക്കുന്ന ആളുകളും സംഘടനകളും ഉള്ള നമ്മുടെ നാട്ടിൽ പാലക്കാട് ഒരു ഒറ്റമുറിയില് കഴിയുന്ന കുടുംബം ദിവസേന ഇരുനൂറ്റി അമ്പത് ഭക്ഷണ പൊതികൾ വിതരണം ചെയ്യുന്നു..യാതൊരു ലാഭവും ആഗ്രഹിക്കാതെ...കോവിഡ് കാലത്ത് പൈസയെക്കാൾ ഭക്ഷണത്തിൻ്റെ വിലയറിഞ്ഞ അനുഭവമാണ് അവരെ ഇതിന് കാരണക്കാർ ആക്കിയത്.ഇത് അവർ പബ്ലിസിറ്റി ആഗ്രഹിക്കാത്തത് കൊണ്ട് തന്നെ വാർത്തയിൽ ഇടം നേടിയില്ല.
മഹേഷ് എന്ന വജ്ര വ്യാപാരി കഴിഞ്ഞ ദിവസം രക്ഷകർത്താക്കൾ നഷ്ട്ടപെട്ട ഇരുനൂറ്റി അമ്പത് പെൺക്കുട്ടികൾക്കായി വരനെ കണ്ട് പിടിച്ചു വിവാഹം നടത്തി കൊടുത്തത് വലിയ വാർത്തയായില്ല..കാരണം അദ്ദേഹം ഇത് വരെ ഇതുപോലെ രണ്ടായിരത്തിൽ പരം കുട്ടികൾക്കാണ് പുതു ജീവിതം സമ്മാനിച്ചത്..വെറുതെ വിവാഹം നടത്തുകയല്ല ചെയ്തത്..ഓരോ കുട്ടിക്കും പത്ത് ലക്ഷം ഫിക്സഡ് ഡെപ്പോസിറ്റ് ,കൂടാതെ ടിവി ഫ്രിഡ്ജ് ഗ്യാസ്എന്നീ ഗൃഹോപകരണ സമ്മാനങ്ങൾ വേറെയും..ഇദ്ദേഹത്തിൻ്റെ മകനെ നമ്മൾ അറിയും..ഒരു വർഷം മുൻപ് ജീവിത അനുഭവങ്ങൾ പഠിക്കാൻ നമ്മുടെ തിരുവനന്തപുരത്ത് ഹോട്ടലില് പാത്രം കഴുകിയും മേശതുടച്ചും സപ്ലയർ ആയും മാസങ്ങൾ ജീവിച്ച സവാനി.
മറ്റൊരു നന്മയുടെ വാർത്ത മലയാള സിനിമ മേഖലയിൽ നിന്നാണ്..സിനിമക്ക് വേണ്ടി നിർമ്മിച്ച വീട് ഒരു കുടുംബത്തിന് നൽകി പുതിയൊരു "തുടക്കം" ആരംഭിച്ചിരിക്കുന്നു. സാധാരണ പോലെ ഷൂട്ടിംഗിന് വേണ്ടി മാത്രം ചെയ്യാതെ സാധാരണ വീടുപോലെ എല്ലാ മാനദണ്ഡങ്ങളും ഉപയോഗിച്ച് തലശ്ശേരി
ചോക്ലിക്കടുത്ത് പണിതീർത്ത വീട് ഷൂട്ടിംഗിന് ശേഷം നിർധയ കുടുംബത്തിന് സുരേഷ് ഗോപി താക്കോൽ കൈമാറി
****നമ്മളെ മുഖം കുനിപ്പിക്കുന്ന ഒരു പ്രവൃത്തിയാണ് കഴിഞ്ഞ ദിവസം ഫോർട്ട് കൊച്ചിയിൽ വിദേശികൾ ചെയ്തു വെച്ചത്..പ്ലാസ്റ്റിക്കും മറ്റും കൊണ്ട് മലിനമായ ബീച്ച് റഷ്യയിൽ നിന്നും വന്ന ഒരുകൂട്ടം സഞ്ചാരികൾ വൃത്തിയാക്കിയത് നമുക്ക് മുഖത്തേക്ക് കിട്ടിയ അടിയായി പോയി.നമ്മുടെ സര്ക്കാരിന് പ്ലാസ്റ്റിക് കൂടുകൾ ശേഖരിക്കുവൻ കാട്ടുന്ന "അമ്പത് രൂപ" ഹരിത പ്രേമം പ്ലാസ്റ്റിക് ഇല്ലാതാക്കുവാൻ ഉള്ള ചിന്തയിലേക്ക് എത്തുന്നില്ല .
*****അടൽ സേതു ടോൾ പിരിവ് ഭയങ്കര കൂടുതൽ എന്ന് പറഞ്ഞു വിലപിച്ചവർ തന്നെ ആണെന്ന് തോന്നുന്നു അതിൽ കൂടി തേര പാര പോകുന്നത്..ഒരാഴ്ച കൊണ്ട് ഒൻപത് കോടി ടോൾ പിരിച്ചു അവർ ചരിത്രം സൃഷ്ടിച്ചു.സമയത്തിന് പണത്തേക്കൾ വിലയുണ്ടെന്ന് അവർ തിരിച്ചറിയുന്നു.വന്ദേ ഭാരത് ട്രെയിനിൽ ഉള്ള തിരക്ക് പോലും അത് തന്നെയാണ് സൂചിപ്പിക്കുന്നത്..
പക്ഷേ ഇവിടെ കേ റയലിന് എന്തുകൊണ്ട് ജനങ്ങൾക്ക് ഇത്ര എതിർപ്പ് എന്നത് അധികം ചിന്തിച്ചു വിഷമിക്കേണ്ട..ഇവിടുത്തെ സർക്കാരിനെ കൊണ്ട് ഇത് പറ്റില്ല എന്ന മുൻവിധി..അത് ഇല്ലായ്മ ചെയ്യുന്ന പ്രവർത്തികൾ സര്ക്കാര് ചെയ്തു കാണിച്ചു കൊടുക്കണം.മുൻപത്തെ പോലെ എല്ലാ "കെ" യും വെറും ഫ്ലെക്സ് പുരോഗതി അല്ലെന്ന് ജനങ്ങൾക്ക് മനസ്സിലാക്കി കൊടുക്കണം.അതിനു യുവ സംഘടനകളുടെ ധാർഷ്ട്യം അല്ല മുന്നിലേക്ക് പറഞ്ഞു വിടേണ്ടത് പക്വത നിറഞ്ഞവരുടെ ഇടപെടലുകൾ ആയിരിക്കണം.
*****"നിതീഷ് കുമാർ വീണ്ടും എൻ ഡീ എ യില് വന്നത് വല്യ വാർത്തയല്ല.കാരണം അധികാരത്തിന് വേണ്ടി എന്തും ചെയ്യാൻ മടിക്കാത്ത ഓന്ത് രാഷ്ട്രീയക്കാരൻ മാത്രം ആണ് നിതീഷ്.പി സി ജോർജ് കൂടി അവിടേക്ക് എത്തിയിട്ടുണ്ട്...ദൈവമേ, ബിജെപിയെ രക്ഷിച്ച് നിർത്താൻ ശ്രമിക്കാൻ ആണ് നേതാക്കൾ ആഗ്രഹിക്കുന്നത്.
രാജ്യത്ത് ഉടനീളം ഈ ഡീ കലക്കി മറിച്ചിട്ട് ഇന്ന് ഹേമന്ത് സോറൻ മുഖ്യമന്ത്രി കസേരയിൽ നിന്നും തെറിച്ചിട്ടുപോലും കേരളത്തിൽ എന്താണ് ഒന്നും ചെയ്യാൻ പറ്റാത്തത്? കാലം അത് പറയും എന്ന് വീണ്ടും പ്രഖ്യാപിക്കുന്നു.ഓർത്തു വെച്ചോ...
പ്ര.മോ.ദി.സം
No comments:
Post a Comment