Monday, February 19, 2024

തുണ്ട്

 



കുറെ പോലീസ് കഥകൾ നമ്മൾ കണ്ടിട്ടുണ്ട്..അത് തന്നെ പലപ്പോഴും കുറ്റാന്വേഷണ കഥകളും മറ്റുമായി നമ്മൾ വളരെയേറെ തലവെച്ച് കൊടുത്തത് ആയിരിക്കും.ചിലത് അവരുടെ ജീവിതത്തിൻ്റെ ഉള്ളറകൾ കാണിച്ചു തരുന്നു എങ്കിലും ഇത് രണ്ടും അല്ലാതെ പോലീ സ്കാർ തമ്മിലുള്ള കിടമൽസരവും ക്യമ്പിലെ വിശേഷങ്ങളും അബദ്ധങ്ങളും മറ്റും വേറെ രീതിയിലൂടെ കാണിച്ചു തരികയാണ്  ഈ തുണ്ട്.അതിലൂടെ നമ്മൾ ഇതുവരെ കൂടുതലായി അറിയാത്ത ഡിപ്പാർട്ട്മെൻ്റ് പരീക്ഷയെ കുറിച്ചും പറയുന്നുണ്ട്.




തുണ്ട് എന്നതിന് പല വിധം അർത്ഥങ്ങൾ ഉണ്ട്...ജീവിതത്തിൻ്റെ ഒരു ഭാഗം,കോപ്പിയടി അങ്ങിനെ പലതരം..അപ്പനും മകനും  കോപ്പി അടിച്ചാണ് അവരവരുടെ പരീക്ഷയിൽ വിജയിക്കുവാൻ ശ്രമിക്കുന്നു എങ്കിലും പിടിക്കപ്പെട്ടു പോകുകയാണ്. എല്ലാവർക്കും മുന്നിൽ അപമാനിതനായി പോകുകയാണ് .



ജീവിതത്തിൻ്റെ ചെറുപ്പകാലത്ത് ഒറ്റപ്പെട്ടു പോയ ബേബി അതുമായി ബന്ധപ്പെട്ടുള്ള സംഭവങ്ങൾ മകനോട് പറയുന്നുണ്ട്..ചിത്രത്തിലെ ഏറ്റവും മികച്ച ഒരു രംഗം ആണിത്. ഇന്നത്തെ തല മുറകളെ പോലെ എല്ലാം അനുഭവിച്ച ജീവിതങ്ങൾ ഒന്നുമായിരുന്നില്ല പലർക്കും..അവർ പലതും പൊറുതി നേടി നെഞ്ച് വിരിച്ചു നിൽക്കുന്നവൻ ആയിരിക്കും.അത് കൊണ്ട് തന്നെ തൻ്റെ മകൻ ഒരിക്കലും അത്തരം ഒരു അവസ്ഥയിൽ പെട്ടുപോകരുത് എന്ന് ചിന്തിക്കുന്ന ഇന്നത്തെ അച്ഛൻ തന്നെയാണ് ബേബി.




സ്റ്റേഷനിലെ ഉയർന്ന പോലീസുകാരനില് നിന്നുള്ള ഉപദ്രവത്തിൽ നിന്ന് രക്ഷനെടാനാണ് ആയാൽ ഡിപർട്മേൻ്റ്ടെസ്റ്റ് എഴുതുന്നത്..ഒരിക്കലും വിജയിക്കില്ല എന്നറിഞ്ഞത് കൊണ്ട് അയാള് പരിശ്രമിക്കുകയാണ്... അതിനു അയാൾക്ക് അനധികൃത സഹായം അത്യാവശ്യമായിരുന്നു.


പലപ്പോഴും മേലുദ്യോഗസ്ഥരുടെ "തുണ" ഉണ്ടായിട്ടും സ്റ്റേഷനിലെ തന്നെ പോലീസ്കാർ തമ്മിൽ ചെറിയ പ്രശ്നങ്ങൾക്ക് ഉണ്ടാകുന്ന കിടമൽസരങ്ങൾ അവരുടെ ജീവിതത്തെ എങ്ങിനെയൊക്കെ ബാധിക്കും എന്ന് ചിത്രം കാണിച്ചു തരുന്നു. വ്യക്തികൾ തമ്മിലുള്ള മത്സരങ്ങളാണ് പലപ്പോഴും ശത്രുത ഉണ്ടാക്കുന്നത്.




ബിജുമേനോൻ പതിവുപോലെ തൻ്റെ ഭാഗം നന്നാക്കിയപ്പോൾ ഷൈൻ ടോം കുറച്ചു ഒതുങ്ങി പോയതുപോലെ തോന്നി.റിയാസ് ഷെരീഫ് സംവിധാനം ചെയ്ത ഈ ചിത്രം മുൻവിധികൾ കൂടാതെ കാണാൻ പോയാൽ ഇഷ്ടപ്പെടും.


പ്ര.മോ.ദി.സം

No comments:

Post a Comment