Saturday, February 3, 2024

മതിമാരൻ

  



ചെറുപ്പം മുതൽ ഉയരത്തിൻ്റെ പേരിൽ അവഗണനയും കുത്തുവാക്കുകളും കേട്ട് വിഷമിക്കുന്ന മാരന് കൂട്ട്  ഒന്നിച്ചു പിറന്ന ചേച്ചി മതി ആയിരുന്നു.അപമാനിക്കുന്നവരെ അടിച്ചും തിരിച്ചടിച്ചു ഉപദ്രവിച്ചു കൊണ്ടും അവർ മുന്നോട്ടു പോയി.



പക്ഷേ അവരെ ഉപേക്ഷിച്ച് മതി പഠിപ്പിക്കുന്ന സാറിനൊപ്പം നാട് വിട്ടപ്പോൾ തകർന്നു പോയത് അവരുടെ  കുടുംബം ആയിരുന്നു.എല്ലാം ഉപേക്ഷിച്ച് ഒറ്റയാൻ ആയി പോയ അവൻ സ്നേഹിച്ച കൂട്ടുകാരിയെയെയും മറന്നു.



ചെന്നയിൽ മതിയെ തേടി പുറപെട്ടു പോയ അവനു അവിടെ പോലീസ് ഉദ്യോഗസ്ഥ യായ കൂട്ടുകാരി മുഖേന മതിയെ കണ്ടെത്തുന്നു.




നാടിനെ നടുക്കി പോലീസിനെ വട്ടം കറക്കുന്ന സീരിയൽ കില്ലറിനെ പിടിക്കുവാൻ അവൻ  കൂട്ടുകാരിയെ സഹായിക്കുന്നു.ആദ്യം അവൻ്റെ ഉയരവും കഴിവും ഒക്കെ  പോലീസുകാർക്ക് പരിഹാസം ആയെങ്കിലും ചിന്തിച്ചു കൊണ്ടുള്ള അവൻ്റെ നിഗമനങ്ങൾ ലക്ഷ്യത്തിൽ എത്തുന്നു.




പകുതി ആവുമ്പോൾ ഏകദേശം നമുക്ക് സിനിമയുടെ ക്ലൈമാക്സ് മനസ്സിലാകും എങ്കിലും നല്ല നിലയിൽ പോയ ഒന്നാം പകുതിക്ക് ശേഷം കാര്യമായത് എന്തോ സംഭവിക്കും എന്നു തോന്നിപ്പിച്ചു സാധാരണ രീതിയിലേക്ക് സിനിമ പോകുകയാണ് .




ബോഡി ഷയിമിങ്നേ കുറിച്ച് നമ്മളെ ചിന്തിപ്പിക്കും വിധം പോകുന്ന സിനിമ പതിവ് ട്രാക്കിലേക്ക് മാറി പോയത് കൊണ്ടാണ് ആസ്വാദനം നഷ്ട്ടപ്പെട്ടു പോകുന്നത്.


പ്ര.മോ.ദി.സം

No comments:

Post a Comment