Tuesday, February 20, 2024

സമകാലികം .14

 



വയനാട്ടിൽ മൃഗങ്ങളുടെ "നാടിറ ക്കം" കൊണ്ട് ജനങ്ങൾ ആകെ പൊറുതി മുട്ടിയിരിക്കുകയാണ്.ആദ്യം കുരങ്ങ്,മയിൽ,പന്നി ശല്യം കൃഷിയിൽ മാത്രമാണ് ഉണ്ടായിരുന്നു എങ്കിൽ ഇന്ന് ആന ,കടുവ , കാട്ടി ഒക്കെ വന്നു മനുഷ്യരെയും വളർത്തു മൃഗങ്ങളെയും കൊല്ലുകയാണ്.കഴിഞ്ഞ ദിവസം തന്നെ രണ്ടു ജീവനുകൾ പൊലിഞ്ഞു പോയി.




മൃഗങ്ങളുടെ കാട് കയ്യേറിയാണ് നമ്മൾ ഓരോന്ന് ഉണ്ടാക്കി കൂട്ടിയത് എങ്കിലും അതൊക്കെ നിയമവിധേയമായി ചെയ്തത് കൊണ്ട് തന്നെ  കേന്ദ്ര,കേരള സർക്കാരിന് ഇതിൻ്റെ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞു മാറാൻ പറ്റില്ല.ജനങ്ങളുടെ ജീവൻ,സ്വത്ത് എന്നിവയ്ക്ക് സർകാർ പ്രൊട്ടക്ഷൻ നൽകണം.




ചില നിയമങ്ങളിൽ അയവ് വരുത്തിയും ചിലത് പാടെ ഒഴിവാക്കി കൊണ്ടും നിയമനിർമ്മാണം നടത്തിയാൽ മാത്രമേ അവിടുത്തെ ജനങ്ങൾക്ക് മനസമാധാനത്തോടെ ജീവിക്കുവാൻ കഴിയൂ..പരസ്പരം സർക്കാരുകൾ,രാഷ്ട്രീയ പാർട്ടികൾ  കുറ്റം പറയുന്നത് മാറ്റി നിർത്തി ജനനന്മക്ക്  വേണ്ടിയുള്ള പ്രവർത്തനത്തിൽ  പങ്കാളികൾ ആവണം.




ഇപ്പോളത്തെ അവസ്ഥയിൽ ജനങ്ങൾ ആകെ വല്ലാത്ത ഒരു മാനസിക അവസ്ഥയിൽ ആയിരിക്കും.അന്നേരം ജനപ്രതിനിധികൾ ഉപയോഗിക്കുന്ന ഭാഷ അല്പം മയമുള്ളത് ആയിരിക്കണം.ചിലരുടെ ജല്പനങ്ങൾ ജനരോഷത്തിന് കാരണമായിട്ടുണ്ട്..എരിതീയിൽ  എണ്ണ ഒഴിക്കുന്നത് ,മുതലെടുപ്പ് ഒക്കെ മാറ്റി വെക്കേണ്ടത് അത്യാവശ്യമാണ്.



***ലോകത്തിലെ തന്നെ ഏറ്റവും വലിയ റെയ്ൽവേ ബ്രിഡ്ജ് ആണ് കാശ്മീരിൽ ഉള്ള ചെനാബു റയിൽ ബ്രിഡ്ജ്.ആയിരത്തി നാനൂറ് കോടി ചിലവിൽ പണി കഴിപ്പിച്ച പാലം ഇഫൽ ടവറിൻ്റെ ഉയരത്തിൽ കൂടുതലുണ്ട്.കാശ്മീരിലേക്ക് ഉള്ള യാത്രകൾ സുഗമമാക്കാൻ വലിയ വലിയ പദ്ധതികൾ ആണ് ആവിഷ്കരിച്ചിരിക്കുന്നത്. ഹോസ്പിറ്റൽ, ഐ ഐ എം, ഫ്ളാറ്റുകൾ,കളി സ്ഥലങ്ങൾ തുടങ്ങി വലിയ വലിയ പദ്ധതികൾ സര്ക്കാര് കാശ്മീരിൽ പ്രഖ്യാപിച്ചിട്ടുണ്ട്. കാശ്മീരിനെ പഴയ കാശ്മീരിലേക്ക് കൊണ്ട് വന്ന സര്ക്കാര് ജനങ്ങളുടെ പ്രീതി പിടിച്ചു പറ്റിയിട്ടുണ്ട്..അത് കൊണ്ടാവാം ഇത്രയും കാലം മോദിയെ തെറി വിളിച്ചു നടന്ന ചില നേതാക്കൾ "ഇന്ത്യാ" മുന്നണി വിട്ട് എൻ ഡീ എ യിലേക്ക് കളം മാറി ചവിട്ടുന്നത്.




***"സോണിയ ഗാന്ധിക്ക് ഇനി ഒരു തിരഞ്ഞെടുപ്പ് അങ്കത്തിന് ബാല്യം ഇല്ലെന്ന് ബോധ്യം വന്നത് കൊണ്ടാകാം ചുളുവിൽ രാജ്യസഭയിലേക്ക് പോയിട്ടുണ്ട്. അമേത്തി പോലെ റായ് ബറേലി  കോൺഗ്രസിനെ ചതിക്കുമോ എന്നുള്ള ഒരു സംശയം കൂടി ഉള്ളത് കൊണ്ട് ആയിരിക്കും.എന്തായാലും പ്രിയങ്ക അവിടെ മത്സരിക്കുമോ മത്സരിച്ചാൽ ജയിക്കുമോ എന്നെ ഇനി അറിയാനുള്ളു.



*****സംസ്ഥാനത്ത് ചൂട് അതികഠിനമായി തുടരുന്നു..കാടുകൾ ഒക്കെ തരിശക്കിയ മഹാന്മാർ ലാഭത്തിനു വേണ്ടി തേക്കൂ,ചന്ദനം പോലത്തെ മരങ്ങൾ വെച്ച് പിടിപ്പിച്ചത് കൊണ്ട് മറ്റു മരങ്ങളുടെ നിലനിൽപ് അപകടത്തില് ആയിട്ടുണ്ട്.ഇത് നമ്മുടെ കാലാവസ്ഥയെ നന്നായി ബാധിച്ചിട്ടുണ്ട്.ജനങ്ങൾക്ക് സര്ക്കാര് മുന്നറിയിപ്പ് നൽകിയിട്ടുണ്ട് അത് പാലിക്കേണ്ടത് നമ്മുടെ കടമ.




****ബാംഗ്ലൂരിൽ അടുത്ത് തന്നെ പുതിയ സിഗ്നൽ സംവിധാനം വരുന്നു.ജപ്പാൻ സാങ്കേതിക വിദ്യയുടെ സഹായത്തിൽ ഇനി സെക്കൻഡ് നോക്കി കാത്തു നിൽക്കാതെ കൂടുതൽ വാഹനങ്ങൾ ഉള്ള ഭാഗത്ത് പച്ച  കത്തി വാഹനങ്ങളെ പറഞ്ഞു വിടുന്ന രീതി.അത് കൊണ്ട് തന്നെ നീണ്ട നിരകൾ ഇനി അപ്രത്യക്ഷമാകും.




******ബൈക്ക് ടാക്സി നിയമ വിധേയമാക്കാൻ കേന്ദ്ര സര്ക്കാര് സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി.ഇനി ഇത് ബാധിക്കുന്നത് ഓട്ടോ തൊഴിലാളികളെ ആയിരിക്കും.ഇനി ബൈക്കും ടാക്സി ആയി ഓടുമ്പോൾ പലരും അതായിരിക്കും തിരഞ്ഞെടുക്കുക..പെട്ടെന്ന് ലക്ഷ്യത്തിൽ എത്തി ചേരും എങ്കിലും വെയിലും മഴയും വില്ലൻ ആയേക്കും.




*****ലഗേജ് ഇല്ലാത്തവർക്ക് ടിക്കറ്റ് നിരക്കിൽ ഇളവു നൽകാൻ എയർ ഇന്ത്യാ എക്സ്പ്രസ് തീരുമാനിച്ചു.ക്യബിൻ ലഗേജ് മാത്രം ഉള്ളവർക്ക് ഇനി കുറഞ്ഞ ചിലവിൽ യാത്ര ചെയ്യാം.ഇത്തരം യാത്രക്കാർക്ക് മൂന്നു കിലോ പതിവിലും കൂടുതൽ കൂടി അനുവദിക്കും എന്നാണ് അറിയുന്നത്.


പ്ര.മോ.ദി.സം

No comments:

Post a Comment