കോവിദ് കാലത്ത് സിനിമ റിലീസ് ചെയ്യാൻ പറ്റാത്തത് കൊണ്ടും തിയേറ്ററിൽ പോവാൻ കഴിയാതെ വീട്ടിൽ വെറുതേ ഇരിക്കുന്നവരെ എൻ്റർ ടൈൻ ചെയ്യാൻ വേണ്ടിയും പല സിനിമാക്കാരും ഓ ടീ ടീ റിലീസിങ് പരിപാടിയിലേക്ക് നീങ്ങി.
കോവിഡ് കഴിഞ്ഞിട്ടും തിയേറ്ററിൽ ഇറങ്ങാൻ പറ്റാത്ത സിനിമകൾ ഇതേ പ്ലാറ്റ് ഫോം തിരഞ്ഞെടുക്കുന്നു എങ്കിൽ കൂടിയും തിയേറ്ററിൽ ഇറങ്ങുന്ന ചിത്രങ്ങൾ ആള് കുറയുമ്പോൾ ഓ ടീ ടീ യിലേക്ക് മാറുന്നത് സിനിമ രംഗത്ത് അടുത്ത് കാലത്ത് പല പ്രശ്നങ്ങളും സൃഷ്ടിച്ചു. കരാർ പ്രകാരം 45 ദിവസം കഴിഞ്ഞേ ഓ ടീ ടീ ക്കു കൊടുക്കാവൂ എന്ന കരാർ പലരും ലംഘിക്കുന്നു എന്നാണ് തിയേറ്റർകാറുടെ പരാതി.
ഇപ്പൊൾ സിനിമാക്കാർ പുതിയ പരിപാടിയുമായി ഇറങ്ങിയിട്ടുണ്ട് ചില കഥകൾ സീരിയൽ പോലെ വലിച്ചു നീട്ടി അഞ്ചു പത്തു എപ്പിസോഡ് ആക്കി ഓ ട്ടി ട്ടി ഇറക്കുന്ന രീതി. എന്നിട്ട് വെബ് സീരീസ് എന്നൊരു പേരും കൊടുത്തു.പലതും സഹിക്കാൻ പറ്റാത്തതാണ്..
ദൂത അങ്ങിനെ ഒന്നാണ്.ഇതിൻ്റെ അർത്ഥം മലയാളത്തിൽ ദൂതൻ .ഈ പേരിൽ വർഷങ്ങൾക്ക് മുൻപ് തുടങ്ങിയ ഒരു പത്രം ഉണ്ടായിരുന്നു..ന്വായത്തിനും നീതിക്കും വേണ്ടി പടവാൾ എടുത്ത ഒരു പത്രം. ചില രാഷ്ട്രീയക്കാർ തങ്ങൾക്ക് വേണ്ടി സംസാരിക്കാൻ പത്ര മുതലാളിയെ ചതിച്ചു പത്രം കൈവശപ്പെടുത്തി.
പത്രത്തിലേക്ക് രാഷ്ട്രീയ ഇടപെടൽ ഉണ്ടാവുകയും അത് കരപ്ഷൻ ആകുകയും ചെയ്യുന്ന ഈ കാലത്ത് ആണ് കഥ നടക്കുന്നത്.അനീതി നടത്തുന്ന ഓരോ പത്രക്കാർ കൊല്ലപ്പെടുകയാണ്.അങ്ങിനെ കൊല്ലപ്പെടുന്നവർക്ക് ഒരു പത്ര കട്ടിങ്ങിൽ സന്ദേശം എത്തും..അങ്ങിനെ സംഭവങ്ങൾക്ക് തൊട്ടു മുൻപ് കിട്ടുന്ന സന്ദേശം പലരെയും ആശങ്കയിൽ ആക്കുന്നു.
നാട്ടിലെ പ്രമുഖ പത്ര പ്രവർത്തകനും ഇതേ അനുഭവം ഉണ്ടായപ്പോൾ അയാള് ഇതിന് പിന്നാലെ പോകുകയും ഇതിന് പിന്നിലെ യാഥാർത്ഥ്യങ്ങൾ കണ്ട് പിടിക്കുന്നതുംമാണ് സീരീസ്.
തൻ്റെ പ്രശസ്തിക്കും നിലനിൽപ്പിനും പണത്തിനും വേണ്ടി അയാള് ചെയ്ത കാരണങ്ങൾ സമൂഹത്തിന് മുന്നിൽ മറച്ചു പിടിച്ചു നല്ലൊരു പത്രക്കാരൻ ആയ മുഖമൂടി അയാൾക്ക് വലിച്ചു കീറെണ്ടി വരുന്നു. അതും തൻ്റെ കുടുംബത്തിലേക്ക് ദുരന്തം കടന്നു വന്നപ്പോൾ മാത്രം.
മലയാളത്തിൽ പണിയില്ലാതെ ഇരിക്കുന്ന പാർവതി തിരുവോത്ത് ഈ സീരീസിൽ ഉണ്ടെങ്കിലും കിട്ടിയ അവസരം ശരിക്ക് ഉപയോഗപ്പെടുത്തുവാൻ ശ്രമിച്ചു കാണുന്നില്ല. ശരിക്കും തിളങ്ങാൻ പറ്റുന്ന ഒരു പോലീസ് ഓഫീസർ വേഷം കിട്ടിയെങ്കിലും ഒരു സീരിയൽ വീട്ടമ്മയുടെ അഭിനയം മാത്രം കാഴ്ചവെച്ചു. തുടക്കം കയ്യോക്കെ പിന്നിലേക്ക് കെട്ടി മമ്മൂട്ടിയുടെ സി ബി ഐ സ്റ്റൈൽ ഒന്ന് പരീക്ഷിച്ചു നോക്കിയിട്ടുണ്ട്.
തെലുങ്ക് സൂപ്പർ യുവ സ്റ്റാർ നാഗചൈതന്യ അക്കിനെനി നായകനായ "വില്ലൻ" ആകുന്നു എന്നൊരു പ്രത്യേകത കൂടിയുണ്ട്. കത്തി നിൽക്കുന്ന ഈ സമയത്ത് ഇത്തരം വേഷം ചെയ്ത അദ്ദേഹം അഭിനന്ദനം അർഹിക്കുന്നു
കുറച്ചു യാഥാർത്ഥ്യവും ഫാൻ്റസിയും ഒക്കെ ചേർത്ത് ഉണ്ടാക്കിയ സീരിയൽ ആറു മണിക്കൂർ ചിലവഴിക്കാൻ സമയം ഉള്ളവർക്ക് പരീക്ഷിക്കാവുന്നതാണ്.
പ്ര.മോ.ദി.സം
No comments:
Post a Comment