Thursday, February 15, 2024

സമകാലികം -13

 



കേന്ദ്രസർക്കാരിൻ്റെ ഇരുപത്തി ഒൻപത് രൂപ അരി ഇപ്പൊൾ ചർച്ച വിഷയം തന്നെയാണ്..പണ്ട് കിററ് ഒക്കെ കൊടുത്ത് ഭരണം പിടിച്ചവർ ഇതിൻ്റെ "അപായം" വോട്ടെടുപ്പിൽ ഉണ്ടാകുമെന്ന്  മനസ്സിലാക്കി ട്രോൾ അടിക്കുന്നു എന്നതാണ് രസകരം.ഇങ്ങിനെ ചെപ്പടി വിദ്യകൾ കാട്ടി ഒരു ജനതയെ മുഴുവൻ വിഡ്ഢികൾ ആക്കിയവർ മറ്റൊരു കൂട്ടം അതേപോലെ ജനത്തെ മനം മയക്കുന്നത് കാണുമ്പോൾ അലോരസരാകുന്നൂ.



പക്ഷേ ഒരു കാര്യം അറിയാമോ?കേരള റൈസ് ലിമിറ്റഡ് എന്ന പേരിൽ കേരളത്തിൻ്റെ സ്വന്തം അരി 

"k അരി" കുറഞ്ഞ പൈസക്ക് മലയാളികൾക്ക് ലഭ്യമാക്കുവാൻ 2019 തില് ഒരു കമ്പനി ആരംഭിച്ചു എങ്കിലും എല്ലാ "k" പദ്ധതിയും പോലെ അത് ഇപ്പോഴും ഇഴഞ്ഞു നീങ്ങുന്നു. കേന്ദ്രത്തിൻ്റെ ഇപ്പോഴത്തെ നീക്കം കണ്ടെങ്കിലും ഇത് പ്രാവർത്തികമാക്കി ജനങ്ങളെ കയ്യിലെടുത്തു ഇല്ലെങ്കിൽ പണി പാളും. ഇതിൻ്റെ കെട്ടിടത്തിൻ്റെ ടെൻഡർ വിളിച്ചു എങ്കിലും ആരും താൽപര്യം കാണിച്ചില്ല.



***കേരളവും കർണാടകയും ഡൽഹിയും പഞ്ചാബും ഒത്തു ചേർന്ന് കേന്ദ്രത്തിന് എതിരെ അവഗണനക്ക് സമരം ചെയ്തത് കൊണ്ട് വലിയ കാര്യമൊന്നും ഉണ്ടായില്ല എങ്കിലും അവഗണന ഉണ്ട് എന്ന് ജനങ്ങൾക്ക്  മനസ്സിലാക്കുവാൻ ഒരു അവസരം ഉണ്ടാക്കി കൊടുത്തു.പരസ്പരം പോരടിക്കുന്ന പാർട്ടികൾ ആവാതെ ഒന്നിച്ചു നിന്ന് INDIA ആയി തുടർന്ന് എങ്കിൽ മോദി സർക്കാരിന് എതിരെ വല്ലതും ചെയ്യാൻ പററിയെനെ. അധികാര മോഹികൾ പല കൂട്ടമായി നിന്ന് മോദിയുടെ മൂന്നാം വരവിന് അവസരം ഉണ്ടാക്കി കൊടുക്കുന്നു.



***ഇപ്പൊൾ ഡൽഹിയിൽ കർഷക സമരവും തുടങ്ങിയിട്ടുണ്ട്.പാവപെട്ട നാട്ടിലെ കർഷകരെ സഹായിക്കാത്ത ആൾക്കാർ ഡൽഹിയിലെ ബൂർഷ കർഷകർക്ക് പിന്തുണ കൊടുക്കുന്നത് "വലിയ "കാര്യം തന്നെയാണ്..രാജ്യത്തെ വിഘടിക്കുവാൻ നടക്കുന്ന ഖലിസ്ഥാൻ തീവ്രവാദികളുടെ ഫണ്ട് സ്പോൺസർ ചെയ്യുന്ന സമരത്തിൻ്റെ കെണിയിൽ സാധാരണ കർഷകരും പെട്ട് പോയി എന്ന് തോന്നുന്നു.

രാമക്ഷേത്ര ഇമേജിൽ നിൽക്കുന്ന മോദിക്ക് ആപ്പ് പണിയാൻ വേണ്ടിയുള്ള സമരം വെറും വോട്ടെടുപ്പ് സ്റ്റ്ണ്ട് ആണെന്ന് പകൽ പോലെ വ്യക്തം. കലക്ക വെള്ളത്തിൽ മീൻ പിടിച്ചു പൊരിച് കഴിക്കുവാൻ ചിലർ വലയുമായി നിൽക്കുന്നുമുണ്ടു...




*****നരസിംഹ റാവുവിന് ഭാരതരത്ന കൊടുക്കുന്നത് കളിയാക്കുന്നവർക്ക് ഇന്ത്യയുടെ സമ്പദ്ഘടന മാറ്റി മറിച്ചത് റാവു ആയിരുന്നു എന്ന് ഓർക്കുന്നത് നന്ന്.അദ്ദേഹത്തിൻ്റെ വിശാല വീക്ഷണം തന്നെയാണ് ഇന്ന് നടക്കുന്ന ഇന്ത്യൻ കുതിപ്പിൻ്റെ അടിത്തറ..ഇപ്പൊൾ കൊടുത്തത് ചില "മൗന"അനുവാദത്തിൻ്റെ ദക്ഷിണ ആണെങ്കിലും അദ്ദേഹം അർഹൻ തന്നെയാണ്..അദ്വാനിക്ക് കൊടുക്കുന്നത് വ്യക്തിപരമായി യോജിക്കുന്നില്ല.




*****മോദി ലോകം മുഴുവൻ ടൂർ പോകുന്നു എന്നു രാഷ്ട്രീയ എതിരാളികൾ പരിഹസിക്കുന്നുണ്ട് എങ്കിലും അതുകൊണ്ടു ഉണ്ടായിട്ടുള്ള നേട്ടങ്ങൾ ആരും ഉയർത്തി കാണിക്കുകയില്ല..ഇന്ന് ഇന്ത്യാ ലോകത്തിന് മുൻപിൽ വലിയ ശക്തിയായി മാറിയിരിക്കുന്നു.പല രാജ്യങ്ങളുമായി നല്ല ബന്ധവും ഉണ്ട്..നയതന്ത്ര ബന്ധത്തിലെ ഈ മികവ് കൊണ്ട് തന്നെയാണ് തൂക്കിലേറ്റാൻ വിധിക്കപ്പെട്ട എട്ട് മുൻ സൈനികരെ മോചിപ്പിക്കാൻ ഖത്തർ തയ്യാറായതും.

ഒരു ഹിന്ദു പോലും സിറ്റിസൺ ഇല്ലാത്ത ഒരു രാജ്യത്ത് ഹിന്ദു ക്ഷേത്രം ഉയര്ന്നു  അതിൻ്റെ ഫംഗ്ഷന് മോദിയെ തന്നെ വിളിച്ചു അവിടുത്തെ ഭരണാധികാരി സ്വീകരിക്കുന്നു എങ്കിൽ  മുസ്ലിംസ് കൂടുതൽ ഉള്ള നമ്മുടെ നാട്ടിൽ അവർക്ക് വേദനയില്ലാത്ത പ്രവർത്തികളിൽ ഇടപെടാൻ മോദി തൻ്റെ അണികളോട് ആഹ്വാനം ചെയ്യണം.




****കേരളത്തിൽ ഒന്നും നടക്കുന്നില്ല എന്ന് വിളിച്ചു കൂവുന്ന മാധ്യമങ്ങൾ കേരളത്തിൻ്റെ വലിയൊരു കാര്യം കാണാതെ പോയി.നൂതന സാങ്കേതിക വിദ്യയിൽ നിർമിച്ച 120 ടൺ ഭാരം വരെ ഉയർത്തുവാൻ പറ്റുന്ന ക്രെയിൻ ഖത്തർ സീ ഷോർ കമ്പനിയുടെ സാങ്കേതിക വിദ്യ ഉപയോഗിച്ച് SATO എന്ന പേരിൽ തയ്യാറായിരിക്കുന്നു.ഇപ്പൊൾ നടക്കുന്ന മേഷിൻ എക്സ്പോ വിൽ പ്രദർശനത്തിന് വെച്ചിട്ടുണ്ട്.360 ഡിഗ്രിയിൽ തിരിയുന്നു എന്ന പ്രത്യേകത കൂടി ഇതിനുണ്ട്.ഇതൊക്കെ നമ്മുടെ കേരളത്തിൻ്റെ മുന്നേറ്റം തന്നെയാണ്..ഇതിലൊന്നും ഫ്ലെക്സ് വെക്കാതെ അന്യൻ്റെ പ്രവർത്തികൾ ഫ്ലെക്സ് വെച്ച് മേനി കാട്ടുന്നവർ ഇത് കൂടി ലോകത്തെ അറിയിക്കണം.



****പറക്കും കാറുകൾ ഇന്ത്യയിൽ വരാൻ പോകുന്നു..ഇലക്ട്രിക് എയർ കോപ്റ്റർ എന്നറിയപ്പെടുന്ന ഇത് അടുത്ത് തന്നെ മാരുതി സുസുക്കി ഇവിടെ അവതരിപ്പിക്കും. ഡ്രോൺനേ ക്കാൾ വലുതും ഹെലികോപ്റ്ററിനേക്കാൾ ചെറുതും ആയിരിക്കും എന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.ആദ്യം ജപ്പാൻ ,അമേരിക്ക എന്നിവിടങ്ങളിൽ പരീക്ഷിച്ച ശേഷം ഇന്ത്യയിൽ എത്തും. മയിക് in ഇന്ത്യ യുടെ കീഴിൽ നമ്മുടെ സാധനങ്ങൾ ഉപയോഗിച്ച് നമുക്ക് വാങ്ങാൻ പാകത്തിൽ ആണ് വില എന്നും കമ്പനി പ്രഖ്യാപിച്ചു.




******ഇന്ത്യയിൽ യാത്ര രംഗത്ത് വിപ്ലവകാരിയായ മാറ്റം ഉണ്ടാക്കിയത് മെട്രോ ആണ്.അടുത്ത അഞ്ചു വർഷത്തിനുള്ളിൽ രാജ്യത്തെ അധിക നഗരങ്ങളിലും മെട്രോ ഓടി തുടങ്ങും.ക്രമേണ രാജ്യം മുഴുവൻ അത് പടർന്നു പന്തലിക്കുന്ന അവസ്ഥയിലേക്ക് വന്നേക്കും.ആഗ്ര, ഇൻഡോർ,മീററ്റ്,പാട്ന,സൂറത്ത്,അങ്ങിനെ മെട്രോകൾ വന്നു കൊണ്ടിരിക്കുന്നു. തിരുവനന്തപുരം, കോഴിക്കോട് എന്നിവ ലിസ്റ്റില് ഉണ്ട്.



രണ്ടായിരത്തി ഇരുപത്തി ആറിൽ ബുള്ളറ്റ് ട്രെയിൻ കൂടി ഇവിടെ ഓടി തുടങ്ങുമ്പോൾ നമ്മുടെ യാത്ര ക്ലേശങ്ങൾ ഒരു പരിധിവരെ ഇല്ലാതാകും..സമയവും പണവും ആരോഗ്യവും ലാഭം കിട്ടും എന്ന് വിശ്വസിക്കുക. കേ റയിൽ ഒക്കെ മടക്കി ചുരുട്ടിയ നമ്മൾ ഇതെങ്ങിനെ "ഉൾകൊള്ളും"എന്നതാണ് ഉറ്റു നോക്കുന്നത്.


പ്ര. മോ.ദി.സം

No comments:

Post a Comment