ഒരു കാലത്ത് മലയാളത്തിലും തമിഴിലും കത്തിനിന്ന നടൻ ആയിരുന്നു ഭരത്..സിനിമയുടെ തിരഞ്ഞെടുപ്പ് പിഴച്ചത് കൊണ്ട് തന്നെ ടൈപ്പ് കഥാപാത്രങ്ങൾ ആയിവന്ന് പ്രേക്ഷകരെ മടുപ്പിച്ചത് കൊണ്ട് തന്നെ ഫീല്ഡ് ഔട്ട് ആയിപ്പോയി എന്ന് പറയാം.
പിന്നെയും ഒന്ന് രണ്ടു തിരിച്ചു വരവ് ശ്രമിച്ചു എങ്കിലും കഴിവില്ല എങ്കിലും ഭാഗ്യവും കൂട്ടും ഉണ്ടെങ്കിൽ ആർക്കും ഇപ്പൊൾ സിനിമയിൽ വരാം എന്നവസ്ഥ ആയതു കൊണ്ട് തന്നെ ഇപ്പൊൾ ഉള്ള തള്ളി കയറ്റം കൊണ്ട് നിലനിൽക്കാൻ കഴിഞ്ഞിട്ടില്ല.
എങ്കിൽ പോലും ഇടക്കൊക്കെ ചില ചിത്രങ്ങളിൽ അദ്ദേഹത്തെ കാണുന്നുണ്ട്.. തുടക്ക കാലത്ത് എങ്ങിനെ ആയിരുന്നുവോ അത് പോലെ തന്നെ അദ്ദേഹം തൻ്റെ ശരീരം കാത്തു സൂക്ഷിക്കുവാനും ലുക്ക് നിലനിർത്താൻ വേണ്ടിയും നന്നായി അധ്വാനിക്കുന്ന ആൾ ആണ്.
പത്ത് വർഷം പ്രേമിച്ചു അതിനു ശേഷം കല്യാണം കഴിച്ച അന്ന് രാത്രി തന്നെ ഒരപകടത്തിൽ നവവധു കൊല്ലപ്പെടുന്നു.വീണ്ടും ജോലിയിൽ ശ്രദ്ധിച്ചു എല്ലാം മറക്കാൻ ശ്രമിക്കുന്ന അയാളിലേക്ക് ഒരു നർത്തകി കടന്നു വരികയും ഒന്നിച്ചു ജീവിക്കുവാൻ തീരുമാനിക്കുകയും ചെയ്യുന്നു.
പക്ഷേ അയാളുടെ പഴയവളുടെ ഓർമകൾ പുതിയവൾക്ക് ഉൾക്കൊള്ളുവാൻ കഴിയാതെ വരികയും അവർ തമ്മിലുള്ള റിലേഷൻ അത് കൊണ്ട് ചില അവസരങ്ങളിൽ ചില അവസ്ഥകളിൽ സങ്കീർണമാകുന്നതുമാണ് സിനിമ.
പ്ര.മോ.ദി.സം
No comments:
Post a Comment