ഗൾഫിൽ നിന്ന് കുറച്ചു ദിവസത്തെ അവധിക്ക് വന്ന ആൾക്ക് കല്യാണ ദിവസം പുതുപെണ്ണിൻ്റെ മുൻപിൽ വെച്ച് രണ്ടു കോളനിക്കാറുടെ തല്ല് കൊള്ളുന്നു.ഭാര്യയുടെയും നാട്ടുകാരുടെയും മുന്നിൽ അപമാനിതനായി പോയ അയാള് പക മനസ്സിൽ സൂക്ഷിക്കുന്നു.
പിറ്റേന്ന് പോയി അവരെ കോളനിയിൽ പോയി തല്ലിഎങ്കിലും അത് പിന്നീട് വലിയ പ്രശ്നമായി അയാളുടെ ജീവിതത്തെ മാറ്റുന്നു.ഒത്തുകൂടി ഒരു തീർപ്പിന് ശ്രമിച്ചു എങ്കിലും അത് അടിപിടിയിൽ തന്നെ കലാശിക്കുന്നു.
പോകുന്ന സ്ഥലത്തിൽ ഒക്കെ ഉപദ്രവം സൃഷ്ടിക്കുന്ന അവരെ ഒഴിവാക്കി പുതുജീവിതം സന്തോഷകരമാക്കുവാൻ ഉള്ള അയാളുടെ ശ്രമങ്ങളാണ് അടി.
കോളനിക്കാർ തല്ലിപോളികൾ ആണെന്നുള്ള മനോഭാവം സിനിമാക്കാർ ഇനിയും കൊണ്ട് നടക്കുന്നു എന്നതാണ് ഈ ചിത്രത്തിലെ വിരോധാഭാസം.
ദുൽഖർ സൽമാൻ അവതരിപ്പിക്കുന്ന പ്രശോഭ് വിജയൻ സംവിധാനം ചെയ്ത ഈ കൊച്ചു ചിത്രത്തിൽ ഷൈൻ ടോം ചാക്കോയുടെ പാകപെട്ട അഭിനയം കാണാം.ഒപ്പം ദ്രുവനും അഹാനയും നന്നായി.
പ്ര.മോ.ദി.സം
No comments:
Post a Comment