Wednesday, February 7, 2024

മൃദു ഭാവേ ദൃഢ കൃതെ

 



ഷാജൂൺ കാര്യാൽ പ്രഗത്ഭരുടെ കൂടെ വർക്ക് ചെയ്തു അവരുടെ ശിക്ഷണത്തിൽ വളർന്ന ആളാണ്.ചില സിനിമകൾ സംവിധാനം ചെയ്തു എങ്കിലും  എന്തു കൊണ്ടോ അദ്ദേഹത്തിന് തുടർച്ചയായി സംവിധായകൻ ആയപ്പോൾ മലയാള സിനിമയിൽ ഇടം ലഭിച്ചില്ല. എങ്കിലും അദ്ദേഹത്തിൻ്റെ സിനിമകളിൽ വൈവിധ്യം ഉണ്ടായിരുന്നു.



പിന്നിട് വർഷങ്ങൾക്ക് ഇപ്പുറം പുതിയ സിനിമയുമായി വരുമ്പോൾ ഒരുപാട് പ്രതീക്ഷകൾ ഉണ്ടായിരുന്നു..പുലി പതുങ്ങുന്നത് കുതിക്കാൻ ആണ് എന്ന് കരുതിയ പ്രേക്ഷകരെ അദ്ദേഹം ഈ ചിത്രത്തിലൂടെ തീർത്തും നിരാശരാക്കി.

രണ്ടായിരത്തിൽ മറ്റോ ഒരു പക്ഷെ വിജയിക്ക്കാവുന്ന കഥയുമായി ഈ കാലത്ത് അദ്ദേഹം വന്നതിൻ്റെ യുക്തി മനസ്സിലാകുന്നില്ല. കിട്ടിയ അവസരം പാഴാക്കി കളയേണ്ട എന്ന തീരുമാനം അദ്ദേഹത്തിന് വലിയ വില കൊടുക്കേണ്ടി വന്നേക്കും.





കോവിലകം, അവിടത്തെ പയ്യൻ,വേലക്കാരിയുടെ മകളുമായി പ്രണയം,ആങ്ങളയും അമ്മയും എതിർക്കുന്നു,നാട്ടിലെ എല്ലാ വിഷയങ്ങളിലും തലയിട്ടു കാരണവർക്ക് തല വേദന ഉണ്ടാക്കുക,പിന്നീട് ചതിയിൽ പെട്ടു നാട് വിടുക അങ്ങിനെ മുൻപ് എൺപത് തൊണ്ണൂറുകളിൽ മലയാള സിനിമയിൽ വിരാജിച്ച കഥ വീണ്ടും പറയുമ്പോൾ അല്പം എന്തെങ്കിലും പുതുമ കൊണ്ട് വരാമായിരുന്നു.



നീണ്ടു നിൽക്കുന്ന ക്ലൈമാക്സിൽ വല്ലതും ഉണ്ടെന്നു കരുതി കാത്തു നിൽക്കുമ്പോൾ ചില twist ഒക്കെ വരുന്നുണ്ട് എങ്കിലും അത് പോലും നീട്ടി വലിച്ച് നാശമാക്കി.



സണ്ണി ലിയോൺ വന്നു ഒരു ഡാൻസ് കളിച്ചിട്ട് പോകുന്നുണ്ട്.കുറച്ചു ബോംബേ ജീവിതം ഒക്കെ കാണിച്ചു തരുന്നുണ്ട്..മൊത്തത്തിൽ അഭിനയിക്കാൻ അറിയാത്ത മെയിൻ ആൾക്കാർ തന്നെയായിരുന്നു ചിത്രത്തിൻ്റെ ന്യൂനതയും..


പ്ര.മോ. ദി.സം 

No comments:

Post a Comment