Wednesday, February 7, 2024

സമകാലികം -12

 



കേരള ബജറ്റ് അവതരിപ്പിച്ചു..കയ്യിൽ പണം ഇല്ലെങ്കിലും നല്ല നല്ല പ്രഖ്യാപനങ്ങൾ നടത്തിയിട്ടുണ്ട്.സ്വാഗതം..


പാർട്ടി എപ്പോഴും വർഷങ്ങൾക്ക് പുറകിലാണ് എന്ന് വീണ്ടും തെളിയിച്ചു.സ്വകാര്യ മേഖലയെ മറ്റു സംസ്ഥാനങ്ങൾ വളരെ മുൻപ് തന്നെ ആശ്രയിച്ച് പച്ചപിടിച്ചപ്പോൾ നിലപാടുകൾ വിളമ്പി കോർപ്പറേറ്റുകളെ ബൂർഷ എന്ന് വിളിച്ചു  അകറ്റി നിർത്തിയ പാർട്ടി ഇപ്പൊൾ അവർക്ക് പല മേഖലയിലും ചുവപ്പ് പരവതാനി വിരിക്കുന്നു.

വർഷങ്ങൾ കഴിയുമ്പോൾ തെറ്റ് മനസ്സിലാക്കി തിരുത്തലുകൾ നടത്തുന്നത് സ്വാഗതാർഹം തന്നെ ആണെങ്കിലും അണികൾ ഇതൊക്കെ എങ്ങിനെ മറ്റുള്ളവരുടെ മുൻപിൽ നേരിടും എന്ന് കണ്ടറിയണം..ഇങ്ങിനെ ആണെങ്കിൽ ഇപ്പൊൾ ദൂരെ നിർത്തിയിരിക്കുന്ന ബിജെപി യുമായി ചേർന്ന് ഭരണം നടത്തുന്ന കാലം വിദൂരമല്ല എന്നു പറയുന്ന ശത്രുക്കൾ ഉണ്ട്..കാരണം എതിർത്തത് ഒക്കെ പിന്നെ സ്വീകരിച്ച ചരിത്രം ആണ് കമ്മ്യുണിസ്റ്റ് പാർട്ടിക്ക്..




മുൻപ് അഞ്ച് പ്രവര്ത്തകര് കൂത്തുപറമ്പിൽ  വെടികൊണ്ട് കൊല്ലപ്പെട്ടത്,പുഷ്പൻ ശയ്യയിൽ ആയിപോയത് ഒക്കെ പാർട്ടി മനഃപൂർവം മറക്കേണ്ട അവസ്ഥ എന്ത് ദയനീയം..


ഈ വിഷയം പറഞ്ഞതിന് ശ്രീനിവാസൻ എന്ന പ്രഗൽഭ നേ മുഖത്തടിച്ചു അപമാനിച്ച എസ് എഫ് ഐ നിലപാട് എന്താണ് എന്നറിയാൻ കൂടി താല്പര്യപ്പെടുന്നു.



നമ്മുടെ റോഡ് ട്രാൻസ്പോർട്ട് കൂടി സ്വകാര്യ മേഖലയെ ഏല്പിച്ചു ലാഭത്തിൽ കൊണ്ട് വരണമെന്ന് കൂടി അഭ്യർത്ഥിക്കുന്നു.സ്വകാര്യ മേഖലക്ക് മോദി വിറ്റു തുലക്കുന്ന് എന്ന് വിളിച്ചു പറ ഞ്ഞവർ ഇനി പലതും സ്വകാര്യ മേഖലക്ക് കൊടുത്താൽ കുറ്റം പറയാൻ പറ്റില്ല..കാരണം അതാണ് യഥാർത്ഥ വഴി..അവർക്ക് പൂർണമായും വിട്ടു കൊടുക്കാതെ ഒരു ചരട് എങ്കിലും കയ്യിൽ വെച്ച് നിയന്ത്രിക്കേണ്ടത് സര്ക്കാര് ആവണം എന്ന് മാത്രം.

ബജറ്റിന്    മുറ് മുറുപ്പ് ഉണ്ടായത് സ്വന്തം മുന്നണിയിൽ നിന്ന് തന്നെയായിരുന്നു.സിപിഐ മന്ത്രിമാർ എന്തായാലും മുൻപത്തെ പോലെ അല്ല തങ്ങളുടെ വകുപ്പിനെ അവഗണിച്ചു എന്ന് തുറന്നു പറഞ്ഞത് ശ്രദ്ധേയം.

ഉന്നത വിദ്യാഭാസ മന്ത്രിയും സ്വന്തം വകുപ്പിനോട് ആലോചിക്കാതെ ചെയ്ത കാര്യം വിളിച്ചു പറഞ്ഞപ്പോൾ പാർട്ടി തന്നെ അത് തിരുത്തിയിട്ടുണ്ട്.


കേന്ദ്രം സഹായിച്ചില്ല എങ്കിൽ പ്ലാൻ ബി എടുക്കും എന്ന് കൂടി പ്രസ്താവിച്ചിട്ടുണ്ട്..ഈ പ്ലാൻ ബി  എന്നുവെച്ചാൽ രാജിവെച്ച് ഓടി  പോകുകയാണോ ,അല്ലെങ്കിൽ വീണ്ടും ബക്കറ്റ്  എടുത്തു ഇറങ്ങുകയാണോ

 അതല്ലെങ്കിൽ വളവിൽ കാത്ത് നിന്ന് "വാഹന വേട്ട " യാണോ എന്നൊന്നും തീരുമാനിച്ചിട്ടില്ല.



എന്തിന് ഫ്ളാറ്റിൽ താമസിക്കുന്നവർക്ക് കൂടി ഭൂനികുതി പിരിവ് ആരംഭിക്കുവാൻ പോകുന്ന സ്ഥിതിക്ക് എന്ത് വേണേലും ആകാം.ഈ മോദി പൈസ കൊടുക്കാത്തത് കൊണ്ട് അതിൻ്റെ ഭാരം മുഴുവൻ ജനങ്ങളുടെ മുതുകത്താണ് കേറ്റി വെക്കുന്നത്.




ഈ സര്ക്കാര് വന്നതിനു ശേഷം കേരളത്തിൽ റോഡിന് നല്ല രീതിയിൽ വികസനം ഉണ്ട്..അത് കൊണ്ട് തന്നെ കേരളത്തിൻ്റെ എല്ലാ കാര്യത്തിനും ഒരു ഓജസ്സ് കൈ വന്നിട്ടുണ്ട്..യാത്രക്കാരുടെയും സഞ്ചാരികളെയും എണ്ണം പതിന്മടങ്ങ് കൂടി

റോഡ് വികസനം ആറയിരത്തി മുന്നൂറു കഴിഞ്ഞു മുന്നോട്ട് പോകുകയാണ്.പൊതുമരാമത്ത് വകുപ്പ് നല്ല രീതിയിൽ പ്രവർത്തിക്കുന്നുണ്ട്.


*****കേരളത്തിൽ പുതിയ ട്രെയിനുകൾ അനുവദിക്കും എന്ന് റെയ്ൽവേ മന്ത്രി കോഴിക്കോട് എം പി ക്ക് ഉറപ്പ് കൊടുത്തിരിക്കുന്നു..നഷ്ടത്തിൽ ഓടുന്ന മംഗലാപുരം ഗോവ വന്ധേഭാരത്  ട്രെയിൻ  കോഴിക്കോട് വരെ നീട്ടും.ബാംഗ്ലൂർ മാംഗ്ലൂർ കണ്ണൂർ ട്രെയിനും കോഴിക്കോട് വരെ എത്തും. കോയമ്പത്തൂർ കോഴിക്കോട് മെമു സർവീസ്,മാംഗ്ലൂർ മധുര രാമേശ്വരം ട്രെയിൻ കൂടി വരുന്നു എന്നും ഉറപ്പ് നൽകിയിട്ടുണ്ട്.കൂടാതെ ഷൊർണൂർ എറണാകുളം മൂന്നാമത് റെയ്ൽവേ ലൈനിന് പണവും അനുവദിക്കുന്നു.അതോട് കൂടി ട്രെയിനിൻ്റെ "പിടിച്ചിടൽ" നിന്നേക്കും.



****അഘിൽ എന്ന ഫുഡ് ഡെലിവറി ബോയ് പ്രാരാബ്ധം കൊണ്ട് ഗതികേട് കൊണ്ട് പാതയോരം വെളിച്ചത്തിൽ പഠിക്കുന്നത് നമ്മൾ ഒക്കെ കണ്ടതാണ്..അയാളെ സഹായിക്കുവാൻ ഇന്ത്യയിൽ നിന്നും വിദേശത്ത് നിന്നും ആളുകൾ തയ്യാറായിരിക്കുന്നു.ഫേസ് ബുക്ക് ,ഇൻസ്റ്റാഗ്രാം വിരോധികൾ സോഷ്യൽ മീഡിയ നന്മകളും ചെയ്യുന്നുണ്ട് എന്ന് മനസ്സിലാക്കുക




*****ഇനി എല്ലാവരും ശ്രദ്ധിക്കേണ്ട ഒരു കാര്യം..കേരളത്തിൽ ക്യാൻസർ രോഗികൾ വർദ്ധിച്ചു കൊണ്ടിരിക്കുന്നു..തെക്കുള്ളവർക്ക് പ്രോസ്റ്റേറ്റ് ക്യാൻസർ ആണെങ്കിൽ വടക്ക് ഉള്ളവർക്ക് ആമാശയ കാൻസർ ആണ്..സ്തീകൾ ക്കു കൂടുതൽ കണ്ടുവരുന്നത് തൈറോയിഡ് കാൻസർ ആണ്..നമ്മുടെ ജീവിതചര്യ മാറേണ്ടത് അത്യാവശ്യം തന്നെയാണ്.


പ്ര.മോ.ദി.സം




No comments:

Post a Comment