Wednesday, February 28, 2024

സമകാലികം - 15

 



പാർലിമെൻ്റിലേക്ക് തിരഞ്ഞെടുപ്പ് ഏപ്രിലിൽ തന്നെ ഉണ്ടാകും എന്ന കണക്ക് കൂട്ടൽ കൊണ്ട്  കേരളത്തിൽ പാർട്ടികൾ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു തുടങ്ങി..എന്നും വൈകി ഉണ്ടാവുന്ന ഇടതുമുന്നണി ഇപ്രാവശ്യം മുൻപേ തന്നെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു പ്രചരണം തുടങ്ങി.




ഷൈലജ ടീച്ചറും രവീന്ദ്രൻ മാഷും രാധാകൃഷ്ണനും അടങ്ങുന്ന നിര ആയതു കൊണ്ട് തന്നെ കഴിഞ്ഞതിനേക്കാൾ നില മെച്ചപ്പെടും 


എന്ന് ഉറപ്പാണ്.എന്നാല് ഇടിത്തീ പോലെ വന്ന ആരോപണങ്ങൾ,മലക്കം മറിച്ചിൽ,ടിപി വിധി ഇവ ജനങ്ങളെ എത്രമാത്രം സ്വാധീനിച്ചിരുന്നു എന്നറിയാൻ കാത്തിരിക്കണം.

കോൺഗ്രസ്സ് ഔദ്യോഗികമായി ആൾക്കാരെ പ്രഖ്യാപിച്ചിട്ടില്ല എങ്കിലും പെങ്ങളൂട്ടി ഒക്കെ ചുവരെഴുത്ത് തുടങ്ങി എന്നാണ് അറിഞ്ഞത്.വർഗീയത,ജാതീയത എന്നൊക്കെ നൂറുവട്ടം വിലപിക്കുന്ന മതേതര പാർട്ടിക്കാർ നിർത്തിയ സ്ഥാനാർത്ഥികളെ നോക്കിയാൽ മനസ്സിലാകും അവരുടെ മതേതരത്വം.





പിന്നെ ഇവരൊക്കെ ഇവിടെ പരസ്പരം മത്സരിക്കും എങ്കിൽ പോലും അവിടെ എത്തിയാൽ ഭായ് ഭായ് ആണ്..ഹിന്ദിയിൽ അല്ലെങ്കിൽ ഇംഗ്ലീഷിൽ പറയാൻ കഴിയാത്ത വെറുതെ ഡെസ്കിൽ മുട്ടി ഒച്ച ഉണ്ടാക്കാൻ മാത്രം കുറെയെണ്ണം അവിടെ പോയിട്ട് കാര്യമില്ല.ബ്രിട്ടാസ്,തരൂർ,പ്രേമചന്ദ്രൻ എന്നിവരെ പോലെ ഇരു സഭകളിലായി കഴിവ് തെളിയിച്ച് വർ വേണം അവിടെ എത്താൻ...കേരളത്തിന് വേണ്ടി രാഷ്ട്രീയം മറന്നു വാദിക്കാൻ പറ്റുന്നവർ ആയിരിക്കണം എന്ന് മാത്രം.




****പിണറായിയുടെ മൂത്രവും മറ്റും കൊരിയിട്ടും ആ നന്ദി തന്നോട് കാണിച്ചില്ല എന്ന് വിലപിക്കുന്ന മുതലാളി തന്നെ പിടിച്ചു അകത്തിട്ടാൽ മുഖ്യൻ്റെ മോളെ ജയിലിൽ ആക്കും എന്ന് വെല്ല് വിളിച്ചിട്ട് ഇത് വരെ ഒരു സഖാവ് പോലും പ്രതികരിച്ചിട്ടില്ല...കാരണം അവരും കൺഫ്യൂഷൻ കാരണം സൈലൻ്റ് ആണ്.



തന്നെ പോക്കിയാൽ മാത്രമേ സത്യം പുറത്ത് പറയൂ എന്നത് എന്തോ വലിയ ഒരു കാര്യം ഒളിപ്പിക്കുന്നൂ എന്നതിന് തെളിവാണ്..സാബുവിൻ്റെ ഈ കളി രാഷ്ട്രീയമല്ല മോഹഭംഗം ആണ് ,മുതലെടുപ്പുമാണ്...ഒരു തരത്തിൽ  വിലപേശൽ മാത്രമാണ്..






*****രാജ്യത്ത് അഞ്ച് എയിംസ് ഹോസ്പിറ്റൽ പ്രഖ്യാപിച്ചു എങ്കിലും ഇത്തവണയും കേരളത്തിന് ഇല്ല..രാഷ്ട്രീയ പകപോക്കൽ ഇല്ല എന്ന് മോദി ഇന്ന് പറഞ്ഞു എങ്കിലും ഇവിടെ സീറ്റ് കിട്ടാത്ത വിഷമം കൊണ്ട് തന്നെ ആയിരിക്കും ഈ അവഗണന.പിന്നെ ഒരു ഗുണവും ഇല്ലാത്ത എംപി മാരെ പാർലിമെൻ്റിൽ അയച്ചത് കൊണ്ട് എന്ത് പ്രയോജനം എന്ന് ഇവിടുത്തെ വോട്ടർമാർ ചിന്തിക്കാൻ അവസരം നൽകുന്നത് കൂടിയാകാൻ വഴിയുണ്ട്.





*******ഏറ്റവും വലിയ കേബിൽ ബ്രിഡ്ജ്  സുദർശൻ സേതു പ്രധാനമന്ത്രി ഉൽഘാടനം ചെയ്തു.ദ്വാരകയിൽ നിന്ന് ഓഖയിലേക്ക് അവിടുന്ന് തിരിച്ചും കടലിൽ മണിക്കൂറുകൾ കറങ്ങി പോകുന്ന ഭക്തർക്ക് ഇനി റോഡ് മാർഗം പെട്ടെന്ന് എത്താം.2 32 കിലോമീറ്റർ തൂക്കുപാലം 978 കോടി ചിലവിട്ട് ഉണ്ടാക്കിയത് ആണ്.



****പ്രധാനമന്ത്രിയുടെ സൂര്യ ഘർ മുഫ്തി യോജന പ്രകാരം 300 യൂണിറ്റ് വരെ ഫ്രീ വൈദ്യുതി കിട്ടും എന്നാണ് പറയുന്നത്.മേൽകൂര സൗരോർജ പദ്ധതിക്ക് 18000 മുതൽ 78000 വരെ സബ്സിഡി കിട്ടും.

pmsuryagharyojana.in വഴി ഇതേ കുറിച്ചുള്ള പൂർണ വിവരങ്ങൾ കിട്ടും.



*****കോവിട് കാലത്ത് കൂട്ടിയ പാസഞ്ചർ ട്രെയിൻ മിനിമം ചാർജ് മുപ്പതിൽ നിന്ന് പത്തായി കുറച്ചു റെയ്ൽവേ ജനങ്ങൾക്ക് ആശ്വാസം നൽകി.മിനിമം ചാർജിൽ നാല്പത്തി അഞ്ചു കിലോമീറ്റർ വരെ സഞ്ചരിക്കാം.




ഇതുവരെ ചൂളം വിളി ഉയരാത്ത ഇന്ത്യയിലെ ഏക സംസ്ഥാനമായ സിക്കിമിൽ അടുത്ത് തന്നെ ചൂളം വിളി ഉയരുന്ന പദ്ധതിക്ക് പ്രധാന മന്ത്രി ഈ ആഴ്ച കൂടുതൽ പ്രഖ്യാപനം നടത്തിയെങ്കിലും  ജോലികൾ മുൻപേ തന്നെ തുടങ്ങിയിരുന്നു.ഇനി സിക്കിമും ചൂളം വിളി കേൾക്കും




*****ഇന്ത്യയുടെ ബഹിരാകാശ സഞ്ചാരി പദ്ധതിയായ ഗഗയാൻ ദൗത്യ പദ്ധതിക്ക് തിരഞ്ഞെടുത്ത നാലുപേരുടെ വിവരം പ്രധാനമന്ത്രി പുറത്ത് വിട്ടു. ഇതീൽ മൂന്നു പേര് അടുത്ത് തന്നെ ബഹിരാകാശത്ത് പോകും..നയിക്കുന്നത് ഒരു മലയാളിയും...അതിനു മുൻപ് റോബോട്ടിനെ അയച്ചു പരീക്ഷണം ഉണ്ട്..ഇന്ത്യാ എല്ലാ കാര്യത്തിലും പുരോഗതിയിലേക്ക് നീങ്ങി കൊണ്ടിരിക്കുകയാണ് എന്ന് സമ്മതിക്കാൻ ചിലർക്ക് വിഷമം കാണുമെങ്കിലും യാഥാർത്ഥ്യത്തിനു് നേരെ മുഖം തിരിച്ചത് കൊണ്ട് കാര്യമില്ല..


പ്ര.മോ.ദി.സം


No comments:

Post a Comment