നമ്മളിൽ ഭൂരിഭാഗവും മറക്കുവാൻ ആഗ്രഹിക്കാത്ത ഒന്നാണ് സ്കൂൾ ജീവിതം.അതിനു പല കാരണങ്ങൾ ഉണ്ടാകും നല്ലതും ചീത്തയുമായ നിരവധി കാരണങ്ങൾ..
എങ്കിൽ പോലും കൂട്ടുകാരും അല്ലലില്ലാതെ ബാധ്യതകൾ ഇല്ലാത്ത പഴയ കാലത്തിൻ്റെ ഓർമ്മ പുതുക്കാൻ ഇപ്പൊൾ നമ്മളിൽ പലരും സ്കൂൾ ഗ്രൂപ്പ് തുടങ്ങി നവ വഴിയിലൂടെ പരസ്പരം ബന്ധപ്പെടുന്നു.
ഇടയ്ക്ക് ഒന്നിച്ചു കൂടി നമ്മൾ പഴയ സ്ക്കൂൾ കുട്ടികൾ ആയി മാറുന്നു.പഠിക്കുമ്പോൾ ശത്രുക്കൾ ആയവർ, അവർ അറിയാതെ പ്രണയിച്ചവർ , ഒറ്റി കൊടുത്തവൻ അങ്ങിനെ വിവിധ മുഖങ്ങൾ ഉണ്ടെങ്കിൽ പോലും അവിടെ ഈ നിമിഷത്തിൽ എല്ലാവരും കൂട്ടുകാര് മാത്രമായി മാറുന്നു.
വീണ്ടും എക്സാം എഴുതണമെന്നു കോടതി വിധിയെ തുടർന്ന് 2008 ബാച്ചിലെ ആൾക്കാർ പത്ത് വർഷത്തിന് ശേഷം വീണ്ടും മൂന്നു മാസം ഒന്നിച്ചു പഠിക്കുകയും ഒത്തു കൂടുകയും ചെയ്യുന്നിടത്ത് തുടങ്ങുന്ന സിനിമ അവരുടെ മൂന്നു മാസത്തെ ജീവിതം കാണിച്ചു തരുന്നു.
അതിൽ സൗഹൃദ്ധമുണ്ട്,കളിച്ചിരിയുണ്ട്,വൈരം ഉണ്ട്,പ്രേമം ഉണ്ട്,പ്രണയ നൈരാശ്യം ഉണ്ട് ,ദൃഢ ബന്ധമുണ്ട്...അങ്ങിനെ രണ്ടര മണിക്കൂർ നമ്മളെ കൂടി അവരോട് ഒന്നിച്ചു കൂട്ടി കൊണ്ടുപോകുന്ന ചിത്രം..ഏറെ കുറെ പുതുമുഖങ്ങൾ ആയതു കൊണ്ട് തന്നെ സിനിമ ഫ്രഷ് ആണ്
പ്ര.മോ.ദി.സം
No comments:
Post a Comment