Wednesday, February 14, 2024

അന്വേഷിപ്പിൻ കണ്ടെത്തും

 



ധാരാളം ഇൻവെസ്റ്റിഗെഷൻ കഥകൾ പല ഭാഷകൾ ,പല രീതിയിൽ കണ്ട നമുക്ക്  ചിലതു വളരെ അലോരസം സൃഷ്ടിക്കും എങ്കിലും എസ് എൻ സ്വാമി പോലെ  ചില എഴുത്തുകാരുടെ കൈവിരുത് കൊണ്ട് എത്ര കണ്ടാലും മതിവരാത്ത സിബിഐ കഥകൾ പോലെ ഒരേട് മലയാള സിനിമയിൽ  എന്നും നിലനിൽക്കും.


അതിനു തുടർച്ചപോലെ പല സിനിമകൾ ഉണ്ടായിട്ടും സിബിഐ നൽകിയ ഓളം നൽകാൻ ചില ചുരുക്കം സിനിമകൾക്ക് മാത്രമേ കഴിഞ്ഞുള്ളൂ. അക്കൂട്ടത്തിൽ ഈ ചിത്രത്തെയും ഉൾപ്പെടുത്താം.




ജിനുവും കഴിവുള്ള എഴുത്തുകാരനാണ്.അത് മുൻ സിനിമകളിൽ അദ്ദേഹം തെളിയിച്ചിട്ടുണ്ട്.ഡാർവിൻ കുര്യാക്കോസ് എന്ന സംവിധായകൻ്റെ മികവ് കൂടി ചേരുമ്പോൾ ഈ ചിത്രം നല്ലൊരു കുറ്റാന്വേഷണ ചിത്രം നമുക്ക് സമ്മാനിക്കുന്നു.




ഇടവേള വരെ ഒരു അന്വേഷണ കഥയും അതിനു ശേഷം മറ്റൊരു കഥയുമായി ടോ വിനോയും കൂട്ടുകാരും വരുമ്പോൾ വേറിട്ട ഒരു ആസ്വാദനം നൽകുന്നുണ്ട്. 

ഫോണും മറ്റ് സാങ്കേതിക വിദ്യയുടെ സഹായം ഒന്നും ഇല്ലാതെ മുൻ കാലങ്ങളിൽ വളരെ കഷ്ടപ്പെട്ടു തെളിവുകൾ ശേഖരിച്ച് രണ്ടു കേസുകളിലും കുറ്റവാളികളെ കണ്ട് പിടിച്ച് എങ്കിലും അത് പൂർണതയിലേക്ക് എത്തിക്കുവാൻ പരാജയപ്പെടുന്ന പോലീസ് കൂട്ടത്തിൻ്റെ കഥകൂടിയാണിത്.



മുൻ കാലത്ത് കോട്ടയത്ത് നടന്ന സംഭവവികാസങ്ങൾ കൂട്ടിയിണക്കി അന്വേഷണ ത്തിൽ ഉദ്യോഗസ്ഥ രാഷ്ട്രീയ മത ഇടപെടലുകൾ ഇങ്ങിനെയൊക്കെ സംഭവിക്കും എന്ന് നമുക്ക് കാണിച്ചു തരുന്ന ചിത്രം ചിലരുടെ നെറ്റി ചുളിപ്പിച്ചേക്കും.


അപ്പോ അന്വേഷിക്കുന്ന ഉദ്യോഗസ്ഥർക്ക് ഉണ്ടാകുന്ന ഇടപെടലുകളും അവർക്ക് മേൽ വരുന്ന ഉത്തരവുകളും അവരുടെ അന്വേഷണങ്ങൾ പാതിവഴിയിൽ പെട്ട് പോകുവാൻ കാരണമാകുന്നു.പലപ്പോഴും അന്വേഷണങ്ങൾ ശരിയായ ദിശയിലേക്ക് എത്തുന്നില്ല.

അതുകൊണ്ട് തന്നെ പൂർണത്തയിലേക്ക് എത്തി വിജയിക്കുന്ന പോലീസ് കൂട്ടം വീണ്ടും വരുമെന്ന സൂചന നൽകിയാണ് ചിത്രം അവസാനിക്കുന്നതും...


പ്ര.മോ.ദി.സം



No comments:

Post a Comment