ചിത്രം തുടങ്ങുമ്പോൾ യുവതയുടെ ആഘോഷങ്ങളുടെ അടിപൊളി ചിത്രം ആണെന്ന് തോന്നും..ആദ്യത്തെ അര മണിക്കൂർ നേരം ഒരു കൂട്ടം ചെറുപ്പക്കാരുടെ പ്രകടനമാണ്..അവരെ കയറൂരി വിട്ടിരിക്കുകയാണ് സംവിധായകൻ ചിദംബരം.
യുവത്വത്തിൻ്റെ ആഘോഷവും അടിപിടി,തമാശ ഒക്കെ കാണുമ്പോൾ നമ്മൾ ആത്മാർഥത കൂട്ടുകാർ ഉളളവർ ആണെങ്കിൽ നമ്മുടെ ജീവിതത്തിലേക്ക് ഒന്ന് കണ്ണോടിക്കാം.അവരുടെ കൂട്ടായ്മയിലെ ചിലരെങ്കിലും നമ്മുടെ കൂട്ടത്തിലും കാണും.അത് കൊണ്ട് തന്നെ പിന്നീട് നമ്മുടെ കഥ പോലെ സിനിമ കാണുവാൻ പറ്റും.
തോന്നുമ്പോൾ പണിക്ക് പോകുക കിട്ടുന്നത് മുഴുവൻ അടിച്ചുപൊളിക്കാൻ ഉപയോഗിക്കുന്ന ഗ്യാങ് ഒരു ടൂർ പോവുകയാണ്..വലിയ വണ്ടി കിട്ടാതായപ്പോൾ ചെറിയ വണ്ടിയിൽ ഡ്രൈവറെ കൂടാതെ പത്തുപേർ മാത്രമായ യാത്ര..
സാത്താൻ്റെ അടുക്കള എന്ന് പറഞാൽ അറിയോ? പോട്ടെ ഗുണ കെയിവ് എന്ന് പറഞാൽ???കമലഹാസൻ്റെ ഗുണ ഷൂട്ട് ചെയ്തതിനു ശേഷം ഈ പേര് വന്ന സാത്താൻ്റെ അടുക്കള അപകടം പിടിച്ച സ്ഥലമാണ്..അവിടുത്തെ ഗുഹയിൽ നിബന്ധനകളോടെ പ്രവേശനം ഉണ്ടെങ്കിൽ കൂടി അതിൽ ഉള്ള ഒരു കുഴിയിൽ പെട്ട് ആരും ഇതുവരെ തിരിച്ചു വന്നിട്ടില്ല. ശവം പോലും കിട്ടാറില്ല..
എഴുത്ത് പെട്ടെന്ന് മാറിയത് പോലെ തോന്നിയില്ലെ.. സിനിമയും ഇങ്ങിനെയാണ് കൂട്ടുകാർ കൊടൈക്കനാലിൽ ടൂർ പോയപ്പോൾ സിനിമ അടിമുടിമാറ്കയാണ്.കൂട്ടത്തിലെ ഒരുവൻ ഈ കുഴിയിൽ വീഴുമ്പോൾ സിനിമ വേറെ താളത്തിൽ പോകുകയാണ് .അതുവരെ ഉണ്ടായിരുന്ന ആഘോഷങ്ങളും മറ്റും പെട്ടെന്ന് നിന്ന് പോകുന്നു.
മുൻപ് മാളൂട്ടിയും, അടുത്ത കാലത്ത് മലയൻ കുഞ്ഞും നമുക്ക് കാണിച്ചു തന്ന "രക്ഷപ്പെടുത്താൻ" ഉള്ള ദൗത്യം ആണ് പിന്നീട് അങ്ങോട്ട്.. അത് കഴിഞ്ഞ് എന്തൊക്കെയാണ് ഉണ്ടാവുക എന്ന് പ്രേക്ഷകന് കൃത്യമായി അറിയാമെങ്കിലും സംവിധായകൻ്റെ കഴിവാണ് പിന്നീട് നമ്മളെ സ്ക്രീനിൽ നിന്ന് കണ്ണെടുക്കാൻ പറ്റാതെ പിടിച്ചിരുത്തുന്നത്.
അന്യനാട്ടിൽ ഒരു അപകടത്തില് പെട്ടാൽ കുറെ ഫോർമാലിടീസ് ഉണ്ട്..അതൊക്കെ എങ്ങിനെ കൈകാര്യം ചെയ്യും എന്ന ഒരു പ്രശ്നം നമ്മുടെ ഇടയിലുണ്ടാകും.അതിലെ നിയമങ്ങളും, മറ്റു പ്രശ്നങ്ങളും, കൂട്ടത്തിലെ സെൻ്റിമെൻ്റലും ഒക്കെ കാണിച്ചു കൊണ്ടുള്ള ഒരു സർവൈവൽ ത്രില്ലർ.
ക്യാമറ,സംഗീതം,കലാസംവിധാനം ഇവ സംവിധാനത്തെ നല്ലവണ്ണം സഹായിക്കുന്ന ചിത്രം തിയേറ്റർ എക്സ്പീരിയൻസ് കൊണ്ട് മാത്രമേ ശരിക്കും മുൻപ് സംഭവിച്ച ഈ സിനിമ ആസ്വദിക്കുവാൻ പറ്റൂ.
പ്ര.മോ.ദി.സം
No comments:
Post a Comment