Tuesday, February 20, 2024

സൈറൺ

 



ജയം രവി സീസൺ സൂപ്പർ സ്റ്റാർ ആണ്..ഇടക്കിടക്ക് മാത്രം ഹിറ്റുകൾ അടിച്ചു വർഷങ്ങളായി തൻ്റെ ഇരിപ്പിടം തമിഴു സിനിമയിൽ കാത്തു സൂക്ഷിക്കുന്ന നടൻ..അദ്ദേഹത്തോടൊപ്പം വന്നവർ ഒക്കെ ഇപ്പൊൾ കൃത്യമായ ഇരിപ്പിടം കിട്ടാതെ വിശ്രമിക്കുമ്പോൾ പരാജയം വന്നാൽ പോലും പിന്നിട് ഹിറ്റിൽ കൂടി പുർജനിക്കുന്ന നടൻ.





ആംബുലൻസ് ഡ്രൈവർ ആയി കുറെയേറെ ജീവൻ രക്ഷിച്ച ഒരാൾക്ക് തൻ്റെ ഭാര്യയെ രക്ഷിക്കാൻ പറ്റാതെ വരികയും അവളെ കൊന്നു എന്ന കാരണം കൊണ്ട് ജയിലിൽ ആകുകയും ചെയ്യുന്നു..മകൾ വെറുക്കുന്ന അച്ഛൻ ആയി പരോൾ കിട്ടിയിട്ടും പുറത്തേക്ക് വരാത്ത അയാള് വർഷങ്ങൾക്ക് ശേഷം പുറത്തേക്ക് വരുന്നത് ചില തീരുമാനങ്ങൾ എടുത്തിട്ടായിരുന്നൂ.





പതിനാല് ദിവസത്തെ പരോളിനിടയിൽ കൊല്ലപ്പെടുന്ന രണ്ടു പേരെയും കൊന്ന സ്ഥകത്ത് ആംബുലൻസ് ഡ്രൈവർ സാനിദ്ധ്യം ഉള്ളത് കൊണ്ട്  പ്രതീ അയാള് ആണെന്നുള്ള പോലീസ് സംശയത്തിൽ തെളിവുകൾ ഇല്ലാതെ പോകുമ്പോൾ വനിത പോലീസ്  ഉദ്യോഗസ്ഥ അന്വേഷിച്ച് കാരണങ്ങൾ കണ്ടെത്തുകയാണ്.




കഥയിൽ വലിയ പുതുമ അവകാശപ്പെടാൻ ഒന്നുമില്ലെങ്കിൽ പോലും ഇമോഷണൽ രംഗങ്ങൾ ഒക്കെ കോർത്തിണക്കി സിനിമ നല്ല രീതിയിൽ കൊണ്ട് പോകുന്നുണ്ട്.






ആൻ്റണി ഭാഗ്യരാജ് സംവിധാനം ചെയ്ത ചിത്രത്തിൽ യോഗി ബാബു,കീർത്തി സുരേഷ്,അനുപമ പരമേശ്വരൻ,സമുദ്രക്കനി എന്നിവരാണ് മറ്റു താരങ്ങൾ


പ്ര.മോ.ദി.സം

No comments:

Post a Comment