കോവിടിന് ശേഷം ജനം നല്ലത് പോലെ മുൻപത്തെ അപേക്ഷിച്ച് സിനിമകൾ കാണുന്നുണ്ട്.. അത് ഒ ട്ടി ട്ടീ ആയാല് പോലും കൂടുതലായി ആൾക്കാർ തിയെറ്ററിൽ കൂടി പോയി കാണുന്നുണ്ട്..അത് കൊണ്ട് തന്നെ മുമ്പത്തേക്കാൾ സിനിമ മേഖലക്ക് ഒരു ഉണർവും കൈവന്നിട്ടുണ്ട്.
ഇത് മുതലെടുക്കുന്നത് സിനിമാക്കാർ പതിവാക്കിയതൂ കൊണ്ട് ആഴ്‌ചയിൽ മൂന്നും നാലും സിനിമകൾ മലയാളത്തിൽ മാത്രം ഇറങ്ങി തുടങ്ങി. കൊവിടിന് ശേഷം മലയാളത്തിൽ നിർമ്മാതാക്കളുടെ എണ്ണവും വർധിച്ചിട്ടുണ്ട്..ഇറങ്ങുന്ന സിനിമകളിൽ കൈവിരലിൽ എണ്ണാവുന്ന മാത്രം ലാഭം കിട്ടുമ്പോൾ ഇത്രയധികം സിനിമകൾ ഉണ്ടാക്കുന്നത് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് എന്ന് മനസ്സിലാകുന്നില്ല.അതിൻ്റെ ഒക്കെ പിന്നിലെ ബഡ്ജറ്റ് കൂടി നമ്മൾ ആലോചിക്കണം.
ചില സിനിമകൾ മലയാളത്തിൽ ഉള്ളത് കാണികളെ വെറുപ്പിച്ചു പണ്ടാരം അടക്കുന്നതാണ്.ഇതുപോലെ ഉള്ള സിനിമകൾ അടിക്കടി കാണുമ്പോൾ തന്നെ പ്രേക്ഷകന് സിനിമയോടുള്ള മോഹം തന്നെ അസ്തമിച്ചു പോകും.തിയേറ്ററുകൾ ശോകമൂകമായി പോകും.
ഈ സിനിമ കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് എന്ന് പോലും മനസ്സിലായില്ല.. തങ്ങൾക്ക് എതിരായ സംഘടനകളുടെ,മതങ്ങളുടെ കാര്യങ്ങളിൽ അല്പം മസാല ചേർത്ത് പർവതീകരിച്ച് തങ്ങളുടെ ആശയങ്ങൾ പ്രേക്ഷകരിലേക്ക് കൂടി അടിച്ചേൽപ്പിക്കാൻ ഉള്ള ഒരു ഗൂഢശ്രമം മാത്രമാണ് ഈ സിനിമ.ബാലൻസ് ഉണ്ടാക്കാൻ ശ്രമിക്കുന്നു എന്നു തോന്നിപ്പിക്കും എങ്കിൽ കൂടി ലക്ഷ്യം മനസ്സിലാക്കാൻ തലയിൽ ആൾ താമസം ഉള്ളവർക്ക് ബുദ്ധിമുട്ട് ഉണ്ടാവില്ല.
ഇത് മാത്രം അല്ല ഇത് പോലെ ചിലരുടെ ആശയങ്ങൾ പ്രചരിപ്പിക്കാൻ സിനിമയെ ഉപയോഗിക്കുന്ന ഒത്തിരി ആൾക്കാർ ഉണ്ട് സിനിമ രംഗത്തു...അതു ഇന്നെ ജാതി എന്നില്ല എല്ലാരും ഈ കാര്യത്തിൽ സിനിമ കൊണ്ട് മത്സരം നടത്തുന്നു.ഇത് സിനിമയെ കൊല്ലാകൊല ചെയ്യുന്നു.
തലയും വാലുമില്ലത്ത കാര്യങ്ങളിൽ അതീവ ശ്രദ്ധ കൊടുത്ത് ആരും ശ്രദ്ധിക്കപ്പെടാതെ പോയ ഒരു കാര്യം മതേതര വാദി എന്ന് അവകാശപ്പെട്ടു പലപ്പോഴും വർഗീയതയുടെ വിഷ വിത്തുകൾ പാകുന്ന പണ്ടത്തെ സിമിക്കാരൻ ഒരു ഫേസ് ബുക്ക് പോസ്റ്റ് ഇട്ടു ഈ സിനിമയെ പ്രോത്സാഹിപ്പിക്കണം എങ്കിൽ ഈ സിനിമയുടെ ഉദ്ദേശ്യം ചെറുതല്ല.
ഈ പറയുന്ന ആൾക്കാരെ ക്കാൾ കൂടുതൽ തങ്ങൾക്ക് "ദൈവം" വിധിച്ച "ബ്രാൻഡ്" ഭക്ഷണം തേടി പോകുന്നവരാണ് നമുക്കിടയിൽ കൂടുതൽ എന്ന് സൗകര്യപൂർവം വിസ്മരിച്ചു കുത്തി തിരിപ്പ് ഉണ്ടാക്കാൻ ഉള്ള ശ്രമം കാണികൾ സിനിമ ഉപേക്ഷിച്ചതോടെ പരാജയമായി.
സിനിമ ഒരു കലയാണ്..അത് വ്യക്തി വിരോധം തീർക്കാനും രാഷ്ട്രീയ എതിരാളികളെ നേരിടാനും ഉപയോഗിച്ചാൽ ഈ സിനിമക്കു കിട്ടുന്ന തിയേറ്റർ "അനുഭവം" ആയിരിക്കും മലയാള സിനിമക്ക്...
പ്ര.മോ.ദി.സം
👍
ReplyDelete