Sunday, February 18, 2024

കു യി കോ

 



കുടിയിരുന്ത കോവിൽ എന്നതിൻ്റെ ഷോർട്ട് ഫോം ആണ് കു യി കോ.വിധാർത് ,യോഗി ബാബു എന്നിവർ മുഖ്യവേഷത്തിൽ എത്തുന്ന സിനിമ ഒരു ഗ്രാമത്തിൻ്റെ കഥ പറയുന്നു.


നാട്ടിൽ സ്വകാര്യ സ്ഥാപനത്തിൽ കണക്ക് അധ്യാപകനായി ജോലി നോക്കുന്ന ത്യാഗരാജൻ ചില പ്രശ്നങ്ങൾ കൊണ്ട് ജോലിയിൽ നിന്നും പിരിച്ചു വിടപെടുന്നൂ.അല്ലെങ്കിലും പൈസ കുറവായ ജോലിയിൽ അദ്ദേഹത്തിന് വലിയ താൽപര്യം ഒന്നും ഇല്ലായിരുന്നു.






വട്ടി പലിശകാരനായ മാമൻ്റെ ഒന്നിച്ചു വട്ടി പണം പിരിക്കാൻ പോയപ്പോൾ പലിശകാരനെ കണ്ട്  കടം വാങ്ങിയവർ മരത്തിൽ ഓടികയറിയപ്പോൾ വീണു ആശുപത്രിയിലായതിനാൽ  മാമനും ത്യാഗനും കേസിൽ പെടുന്നു.






മാമൻ്റെ അടുത്ത് ഐ പി എൽ കാണുവാൻ പണത്തിന് വേണ്ടി പോയ അയാൾക്ക് ഇതൊരു വയ്യാവേലി വന്നുപോയതാണ്.  അറസ്റ്റിൽ നിന്ന് ഒഴിവാകാൻ മാമൻ്റെ നിർദേശപ്രകാരം മാമൻ്റെ കടയിലെ   ഫ്രീസരുമായി മറ്റൊരു ഗ്രാമത്തിൽ പോകേണ്ടി വരുന്നു.






സൗദിയിൽ ഉള്ള മകൻ വരുന്നതുവരെ മൃതദേഹം സൂക്ഷിക്കുവാൻ ഫ്രീസർ കൊണ്ട് പോയ ത്യാഗരാജൻ കേസുമായി ബന്ധപ്പെട്ട് ഒളിവിൽ കഴിയുവാൻ വേണ്ടി അവിടെ പെട്ട് പോകുന്നു. ആ ഗ്രാമത്തിലെ താമസം അയാളുടെ ജീവിതം മാറ്റി മറി ക്കുന്നതാണ് പ്രമേയം.






ഒരു ഗ്രാമവും അതിലെ നന്മയും തിന്മയും ഒക്കെ കാണിക്കുന്ന ചിത്രത്തിൽ സമൂഹത്തിലെ ചില പുഴുകുത്തുകൾക്ക് നേരെ ചില പ്രയോഗങ്ങളും നടത്തുന്നുണ്ട്.


പ്ര.മോ.ദി.സം 

No comments:

Post a Comment