Saturday, February 3, 2024

ഫൈറ്റ് ക്ലബ്ബ്

 



നമ്മൾ വാഴ്ത്തുപാടി കൊണ്ട് നടക്കുന്ന കുറെ സംവിധായരുണ്ട്..അത് മലയാളത്തിൽ ആയാലും തമിഴിൽ ആയാലും ഹിന്ദിയിൽ ആയാലും അവരുടെ സിനിമകൾക്ക് ഒരു കാമ്പും ഇല്ലെങ്കിൽ കൂടി നിരൂപകരും മാധ്യമങ്ങളും പൊക്കിയടിക്കും.





അങ്ങിനെ ബ്രാൻഡ് ആയവർ അവതരിപ്പിക്കുന്നു എന്ന് പറയുമ്പോൾ തന്നെ സിനിമക്ക് ഒരു പബ്ലിസിറ്റി ഒക്കെ കൈവരും.ഇപ്പൊൾ അങ്ങിനെ ഉള്ള കുറുക്കു വിദ്യകൾ കൊണ്ട് പ്രേക്ഷകരെ കയ്യിലെടുക്കാൻ സിനിമാക്കാർ ഒരു വലിയ ശ്രമം നടത്തുന്നുണ്ട്.





ലോകേഷ് കനകരാജ് എന്ന ബ്രാൻഡിൻ്റെ അവതരണം ആണ് അബ്ബാസ് സംവിധാനം ചെയ്ത  ഫൈറ്റ് ക്ലബ്ബ് എന്ന ചിത്രത്തിന് വേണ്ടി തിരഞ്ഞെടുത്തത്..ഒരു ലോകേഷ് സ്റ്റൈൽ സിനിമ ഫീൽ ചെയ്യുന്നുണ്ട് ,കാരണം കാര്യങ്ങളും മറ്റും പെട്ടെന്ന് മനസ്സിലാക്കുവാൻ ഉള്ള ബുദ്ധിമുട്ട് കൊണ്ട് തന്നേ...





തമിഴു നാടിലെ ഒരു കോസ്റ്റൽ ഏരീയയിലെ യുവാക്കളുടെ ലഹരിയുടെ, തമ്മിൽ തല്ലിൻ്റെ, അധികാര   മോഹങ്ങളുടെ ,ചതിയുടെ ,പാരവെപ്പിൻ്റെ കഥ പറയുന്ന ചിത്രം തമിഴിൽ തന്നെ പലതവണ പറഞ്ഞു കഴിഞ്ഞതാണ്..





തൻ്റെ നാട്ടിലെ കുട്ടികൾ വഴിപിഴച്ചു പോകരുത് എന്നു കരുതി ഫുഡ് ബോളിലേക്കൂ അവരെ ആകർഷിച്ചു പഠിപ്പിക്കുന്ന ബെഞ്ചമിൻ ലഹരി കച്ചവടം നടത്തുന്ന അനിയനും കൂട്ടുകാർക്കും പ്രശ്നം ആകുമ്പോൾ കൊന്നു കളയുകയാണ്.





അതിൻ്റെ അനന്തരം ജയിൽവാസവും മറ്റുമായി മാറി വാഗ്ദാനങ്ങൾ പാലിക്കാൻ സുഹൃത്തുക്കൾക്ക് കഴിയാതെ വരുമ്പോൾ അവർക്കിടയിൽ ഉണ്ടാകുന്ന സ്പറ്ധയും അതിൻ്റെ മുതലെടുപ്പും അധികാരത്തിനും പണത്തിനും വേണ്ടിയുള്ള കിടമൽസരങ്ങളും മറ്റുമാണ് സിനിമ പറയുന്നത്.





ആദ്യ പകുതിയിൽ കോളേജ് രംഗങ്ങളും പ്രേമവും സുഹൃദ് ബന്ധങ്ങളും ഉരസലുകളു മൊക്കെ ഉണ്ടെങ്കിലും പിന്നീട് വെറും വയലൻസിലേക്കൂ മാത്രമായി മാറുന്നു .

ഗോവിന്ദ് വസന്തയുടെ സംഗീതവും നയന മനോഹരമായ സീനുകളും അധികം കാണാത്ത മുഖങ്ങളുടെ  അപാര പ്രകടനങ്ങളും മാത്രമാണ് ആശ്വാസം


പ്ര.മോ.ദി.സം 

No comments:

Post a Comment