Wednesday, February 21, 2024

ഗുണ്ടൂർ കാരം

 



ആന്ധ്രാ മുളക്  ഭയങ്കര എ രിവാണ്  അത് കൊണ്ട് തന്നെ ഇന്ത്യയിൽ മുളകിന് ഫെയ്മസ് ആയ സ്ഥലമാണ്.മുളക് കൃഷിക്ക് ഏറ്റവും പേര് കേട്ട സ്ഥലമാണ് അവിടുത്തെ ഗുണ്ടൂർ.അവിടുത്തെ മുളക് എന്ന് അർത്ഥം വരുന്ന ഈ സിനിമയും മസാല തന്നെയാണ്.






ചെറുപ്പത്തിൽ തന്നെയും അച്ഛനെയും ഉപേക്ഷിച്ച് പോയി രാഷ്ട്രീയത്തിൽ വലിയ ആൾ ആയ അമ്മ അവനെ ഒരിക്കൽ ഹൈദരാബാദിലേക്ക് വിളിപ്പിക്കുന്നു.പക്ഷേ തന്നിലോ സ്വത്തിലോ ഒരു അധികാരവും ഇല്ലെന്ന് ഒപ്പിടിക്കുവാൻ എന്നറിഞ്ഞവൻ അവിടെ നിന്നും ഉടക്കി വരുന്നു.






പിന്നീട് പല വഴികൾ അവർ പ്രയോഗിച്ചു എങ്കിലും ഗുണ്ടൂർ മുളക് പോലെ എരിവുള്ള അവൻ അവർക്ക് ആപ്പ് വെച്ച് മുന്നോട്ട് പോകുന്നു.അങ്ങിനെ പതിവ് പോലെ ഇവർ തമ്മിലുള്ള കിട മൽസരവും അവസാനം ഉള്ള ട്ടിസ്റ്റ് കൊണ്ട് കാണികളെ മണ്ടന്മാർ ആക്കുന്നതുമാണ് സിനിമ.






സാധാരണ തെലുങ്ക് സിനിമ കാണുമ്പോൾ ലോജിക് ഉപയോഗിക്കുവാൻ പാടില്ല എന്നത് വീണ്ടും വീണ്ടും വിളിച്ചു പറയുന്ന ചിത്രം. 







തമിഴു സൂപ്പർ താരം വിജയിക്ക് അഭിനയിക്കാൻ അറിയില്ല എന്നൊരു ചീത്ത പേര് ചില സിനിമയിൽ അദ്ദേഹം തീർത്തു എങ്കിലും തെലുങ്കിൽ  മഹേഷ് ബാബുവിനെ കൊണ്ട് ഒരു രക്ഷയും ഇല്ല..മുഖത്ത് ഒരേ ഒരു ഭാവം മാത്രമുള്ള ഇദ്ദേഹം ഡാൻസിലും ഫൈറ്റ് കൊണ്ടും തന്നെയാണ് പിടിച്ചു നിൽക്കുന്നത് എന്ന് വീണ്ടും വിച്ച് പറയുന്ന ചിത്രം.


പ്ര.മോ.ദി.സം

No comments:

Post a Comment