ഇപ്പൊൾ വെബ് സീരിസിൻ്റെ കാലം ആണല്ലോ..ചെറിയ ഒരു ത്രെഡ് കിട്ടിയാൽ അത് പരത്തി പറയുന്നതാണ് സീരീസ് കൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് തോന്നുന്നു..നമ്മുടെ സീരിയൽ പോലെ അത്രക്കങ്ങു പരത്തുനില്ല എന്ന് മാത്രം.
ബ്രേകപ്പു ആയതു കൊണ്ട് കോവിദ് കാലത്ത് ഹൈദരാബാദിലേക്ക് സ്ഥലം മാറി വരുന്ന ലാവണ്യ എന്തിനും ഏതിനും ക്ലീൻ ആഗ്രഹിക്കുന്നവൾ ആണ്.അവളുടെ വിചിത്രമായ ഈ സ്വഭാവം കാരണം തന്നെ പലരുമായും ഒത്തുപോകാൻ ബുദ്ധിമുട്ട് ഉണ്ടാക്കും.ബ്രേക്കപ്പു കാരണവും അതുമായി ബന്ധപ്പെട്ടതാണ്.
ഫ്ളാറ്റുകളിൽ ജോലിക്ക് വരുന്ന സ്ത്രീ ഒരു ദിവസം വരില്ലെന്ന് പറയുവാൻ തൊട്ടപ്പുറത്ത് ഉള്ള ബിൽഡിംഗിൽ ഉള്ള ഫ്ളാറ്റിൽ പോകുന്ന അവള് വലിച്ചു വാരി വൃത്തിയില്ലാത്ത റൂമും അടുക്കളയും ഒക്കെ അവളുടെ വിചിത്ര സ്വഭാവം കാരണം ക്ലീൻ ചെയ്തു വെക്കുന്നു.
അവിടെയുള്ള ചെറുപ്പക്കാരന് അവളുടെ ജോലി ഇഷ്ടപ്പെടുകയും ജോലിക്കാരി എന്ന് തെറ്റിദ്ധരിച്ച് നാളെയും വരുവാൻ നിർബന്ധിക്കുന്നു.ഒരിക്കലും അബദ്ധം ഉണ്ടാവില്ല എന്ന് തീരുമാനിച്ചു എങ്കിലും പതിവായി രാവിലെ അവള് അവിടെ എത്തുന്നു. ഫ്ലാറ്റിലെ എല്ലാ ക്ലീനിങ് ജോലികളും ചെയ്തു തീർക്കുന്നു.
കൊവിദ് കാലം ആയതു കൊണ്ട് തന്നെ ജോലിക്കാരിക്ക് വരാൻ പറ്റാതെ ആവുകയും ജോലി തുടരുന്ന ലാവണ്യ അവിടുത്തെ യുവാവുമായി അടുക്കുന്നു.. അവർക്കിടയിൽ ഒരു കെമിസ്ട്രി രൂപപ്പെടുകയും നല്ല കുക്ക് ആയ അയാളുടെ പാചകത്തിൽ അവള് വീണു പോകുന്നു.
കൊവിഡ് കാലമൊക്കെ മാറി സത്യാവസ്ഥ മനസ്സിലാക്കുന്നതും കള്ളം പറഞ്ഞു അവിടെ നിന്ന് എന്ന കാരണത്താൽ ഉണ്ടാകുന്ന പുകിലുമാണ് കഥ..അതിനു ഇടയിൽ ചില യാഥാർത്ഥ്യങ്ങൾ അയാള് മനസ്സിലാക്കുകയും ലാവണ്യ ആരാണ് എന്നത് അയാളിൽ ഞെട്ടൽ ഉണ്ടാക്കുകയും ചെയ്യുന്നു..
അതിനിടയിൽ ഉപകഥയായി ജോലിക്കാരിയുടെ ജീവിതം കൂടി കാണിക്കുന്നു.നിങ്ങൾക്ക് മൂന്നു നാല് മണിക്കൂർ ചിലവഴിക്കാൻ ഉണ്ടെങ്കിൽ എന്തുകൊണ്ടും കാണാവുന്നതാണ്
പ്ര.മോ.ദി.സം
No comments:
Post a Comment