Thursday, February 22, 2024

A1 എക്സ്പ്രസ്

 



രണ്ടു മൂന്നുവർഷം മുൻപ് തമിഴിൽ വന്ന ഒരു സിനിമ തെലുഗു ഭാഷയിലേക്ക് റീമേക്ക് ചെയ്തു എടുത്ത ചിത്രം അധികം മാറ്റം ഒന്നും വരുത്തിയില്ല.






ഒരു നാട് മുഴുവൻ സ്വത്തായി കരുതുന്ന സ്റ്റേഡിയം രാഷ്ട്രീയക്കാരൻ സ്വന്തം ലാഭത്തിനു വേണ്ടി  മറ്റുള്ളവർക്ക് കൈമാറാൻ ശ്രമിക്കുന്നതും അത് അവിടെ സ്ഥിരം കളിച്ച് കൊണ്ടിരിക്കുന്ന ആൾക്കാരും കോച്ചും ചേർന്ന് ഇല്ലാതാകാൻ പരിശ്രമിക്കുന്നത് ആണ് കഥ.






ഹോക്കി എന്ന ഗെയിം നമ്മുടെ ദേശീയ കളി ആയിരുന്നിട്ടും സർക്കാരിൻ്റെ അടക്കം പലരുടെയും അവഗണനയിൽ ആയി പോകുകയും മറ്റൊരു കളി ജനപ്രിയമാകുവാൻ ഒരു ലോബി പ്രവർത്തിക്കുന്നതും ചൂണ്ടി കാട്ടുന്ന സിനിമ രാഷ്ട്രീയക്കാർ സ്വാർഥ ലാഭത്തിനു വേണ്ടി നമ്മുടെ കളിയെ നശിപ്പിക്കുന്നതിന് കൂട്ട് നിൽക്കുന്നതും പരാമർശിക്കുന്നുണ്ട്.






സ്പോർട്സ് ജേർണലിൽ പെടുന്ന സിനിമ സുഹൃത്ത് ബന്ധങ്ങളുടെ ആഴവും വ്യാപ്തിയും കാണിക്കുന്നതിനൊപ്പം തന്നെ ലൗ സ്റ്റോറി കൂടി തിരുകി വെക്കുന്നുണ്ട്..


പ്ര.മോ.ദി.സം





No comments:

Post a Comment