കോളനിയിൽ താമസിക്കുന്ന അന്ത്രു നാട്ടുകാർക്ക് എന്തിനും ഏതിനും സഹായിയായിരുന്നൂ.കിണറിൽ ബക്കറ്റ് പോയാലും പാമ്പ് വീണാലും ,ചന്തയിലെ സഹായത്തിനും എന്തിന് കോളനിയിലെ കുഞ്ഞുങ്ങളുടെ കൊച്ചു കൊച്ചു കാര്യങ്ങളിൽ പോലും അന്ധ്രുവിൻ്റെ കൈയ്യെത്തും..
കോളനിയിലെ പെണ്ണിനെ ഉപദ്രവിക്കാൻ ശ്രമിച്ചതിൻ്റെ പേരിൽ നാട്ടിലെ പ്രമാണിയോട് ഉരസിയപ്പോൾ അയാൾ ഒരു അവസരത്തിന് വേണ്ടി തക്കം പാർക്കുകയും കിട്ടിയപ്പോൾ ഒക്കെ നല്ല രീതിയിൽ ഉപദ്രവിക്കുകയും ചെയ്തു.
അന്ത്രു എന്ന പേര് ഉപയോഗിച്ച് ചിലർ മുതലെടുപ്പിന് ശ്രമിച്ചു എങ്കിലും അയാള് അതിൽ നിന്നൊക്കെ ഒഴിഞ്ഞു മാറി.പിന്നീട് അയാൾക്ക് അയാളുടെ പേരും പ്രവർത്തിയും ബാധ്യതയായി മാറുന്നതും അത് അന്ധ്രുവിനെ തന്നെ ഇല്ലായ്മ ചെയ്യുന്നതുമാണ് കഥ.
എന്തൊക്കെയോ പറയാൻ ശ്രമിച്ചു ചിലത് മാത്രം പറഞ്ഞു അവസാനിപ്പിച്ചത് പോലെ തോന്നി.ഹരിശ്രീ അശോകൻ അന്ദ്രുവായി മികച്ച അഭിനയം കാഴ്ചവെച്ചു.
മുൻപ് ശ്രീനിവാസൻ പറഞ്ഞത് പോലെ കോമഡി അഭിനയിച്ചു വിജയിപ്പിക്കുക ആണ് വിഷമം ക്യാരക്ടർ റോളുകളും മറ്റും വളരെ ഈസിയായി ചെയ്യാം എന്നത് അശോകൻ വീണ്ടും തെളിയിക്കുന്നു.
പ്ര.മോ.ദി.സം
No comments:
Post a Comment