Friday, February 2, 2024

ഹനുമാൻ

 



അടുത്തകാലത്ത് ഇന്ത്യൻ സിനിമയിൽ ഭക്തിയും ഫാൻ്റസിയും ചേർത്ത് വെച്ചുള്ള നിരവധി സിനിമകൾ ഇറങ്ങുന്നുണ്ട്.മുക്കോടി ദൈവങ്ങൾ ഉള്ളത് കൊണ്ട് തന്നെ അത്തരം ചിത്രങ്ങൾ ഉണ്ടാക്കുവാൻ വലിയ പാടുമില്ല




ഇപ്പൊൾ തന്നെ പല ചിത്രങ്ങളും രാമായണവും മഹാഭാരത ചുവടു പിടിച്ചു അണിയറയിൽ തയ്യാറായി വരുന്നുമുണ്ട്..ജനങ്ങൾക്ക് മടുത്തു ഏതെങ്കിലും  പൊട്ടി പൊളിയുന്നത് വരെ ഈ ട്രെൻഡ് തുടരും.



അധികം പരിഷ്കാരം എത്താത്ത റിമോർട്ട് ഗ്രാമത്തിലെ ഹൻമന്തിന് ആകസ്മികമായി മുൻപ് ഹനുമാൻ കൈവശം വെച്ച ഒരു രത്നം ലഭിക്കുകയും സൂര്യപ്രകാശം പതിച്ചാൽ അയാൾക്ക് സൂപ്പർ പവർ കിട്ടുകയും ചെയ്യുന്നു.ഗ്രാമത്തിൽ കള്ളൻ "മീശമാധവൻ"  ആണെങ്കിൽ പോലും സൂപ്പർ പവർ അയാള് ജനനന്മക്ക് വേണ്ടി ഉപയോഗിക്കുന്നു.




സൂപ്പർമാൻ ആകുവാനുള്ള തൻ്റെ ഇംഗിതത്തിന് തടസ്സം നിന്ന മാതാപിതാക്കളെ അപയപ്പെടുത്തി സ്വതന്തൻ ആകുന്നവൻ ഗ്രാമത്തിലെ ഈ രത്നം തേടി വരുന്നതും ഇവർ തമ്മിലുള്ള മത്സരങ്ങളാണ് സിനിമ പറയുന്നത്.




അതിനിടയിൽ ഹനുമാൻ്റെ അദൃശ്യ സാന്നിദ്ധ്യം ഒക്കെ കാട്ടി കൊഴുപ്പ് കൂട്ടി വിശ്വാസികളെ കയ്യിലെടുക്കാൻ ഒരു ശ്രമം കൂടി നടക്കുന്നുണ്ട്.





ഗ്രാഫിക്സ് കൊണ്ടും മറ്റും സമ്പന്നമായ ഈ മൊഴിമാറ്റ ചിത്രം മടുപ്പ് കൂടാതെ കണ്ടിരിക്കാൻ പറ്റും..


പ്ര.മോ.ദി.സം

No comments:

Post a Comment