Tuesday, January 30, 2024

മലൈകോട്ടൈ വാലിബൻ

 



ഒരു സിനിമയെ ഡീ ഗ്രേഡ് ചെയ്തു നശിപ്പിക്കാൻ അധികം മിനക്കെട്ട് വലിയ  പണിയൊന്നും എടുക്കേണ്ട ആവശ്യം  ഇല്ല.. നെഗറ്റീവ് പബ്ലിസിറ്റി കൊണ്ട് കൊന്നു കളഞ്ഞ പല സിനിമകളും ഉണ്ട്..അത് ഇപ്പോഴും പലരും ചിലരോട് മാത്രം ആവർത്തിക്കുന്നത് കാണുമ്പോൾ വിഷമം ഉണ്ട്.




നിങൾ കണ്ടത് പൊയ് ഇനി കാണുന്നതു്  നിജം  എന്ന് സിനിമയിൽ ഉടനീളം പറയുന്ന വാലിബാൻ്റെ ഡയലോഗ് ഓർമിക്കുന്നു..പലരും പറഞ്ഞു അറിഞ്ഞ് കേട്ടത് കള്ളം നിങൾ നേരിട്ട് കാണുന്നതാണ് നിജം.കണ്ടത് സത്യ സത്യമായി പറയുക. ഇതിൻ്റെ ദൃശ്യ വിന്വാ സങ്ങൾ ഒരിക്കലും നിങ്ങളെ നിരാശരാക്കി മാറ്റില്ല.




ഷാജി കൈലാസിൻ്റെയോ ജോഷിയുടെയോ വേഗത ലിജോ പല്ലിശേരി സിനിമക്ക് ഉണ്ടാകില്ല എന്ന് മനസ്സിലാക്കി വേണം  ഈ സിനിമക്ക് പോകുവാൻ..എല്ലാവരും പാടി പുകഴ്ത്തിയ നൻ പകൽ നേരത്ത് മയക്കം ഞാൻ  ബോറടിച്ചു പണ്ടാരം അടങ്ങി തള്ളിയ സിനിമയാണ്..പക്ഷേ ലിജോ ശൈലിയിൽ അത് ഇഷ്ടപ്പെട്ടവരെ കൂടുതൽ കാണാം.



അതിൻ്റെ പത്തിരട്ടി ഗംഭീരം ആണ് ഈ സിനിമ..എന്നിട്ടും ആൾക്കാർ ലാൽ എന്ന ഇതിഹാസത്തോട് വ്യക്തി വൈരാഗ്യം തീർക്കാൻ സിനിമ എന്ന കലാരൂപത്തെ ഉപയോഗിക്കുന്നു.ഇതിൻ്റെ മയ്‌കിങ് അപാരം തന്നെയാണ്.




ശക്തമായ തിരക്കഥയുടെ അഭാവം ഉണ്ടെങ്കിലും പറഞ്ഞു മടുത്ത ത്രെഡ് ഉള്ള കഥ ആണെങ്കിലും മധു നീലകണ്ഠൻ്റെ ഓരോ ഫ്രെയിമും നമ്മളിൽ അൽഭുതം സൃഷ്ടിക്കും.തേന്മാവിൻ കൊമ്പത്ത്നൂ ശേഷം ഒരു പക്ഷെ മലയാളം സിനിമയിൽ ഓരോ ഫ്രെയിമും കാഴ്ചന്നുഭവം ആക്കിയത് ഈ സിനിമ തന്നെയാണ്.




സിനിമക്ക് ഇഴച്ചിൽ ഉണ്ട് എന്നത് സത്യം..ലിജോ മെല്ലെ പോക്ക്കാരനാണ്.പക്ഷേ ഓരോ ഫ്രെയിമും മുത്തശ്ശി ശൈലിയിൽ  കഥ പറച്ചിലും അത് നമ്മളെ അധികം വിഷമിപ്പിക്കുന്നില്ല. മെല്ലെ തുടങ്ങുന്നു എങ്കിലും പിന്നീട് കത്തി കയറുമ്പോൾ നമ്മൾ സിനിമയിൽ ലയിക്കും.ഓരോ രംഗങ്ങളും മാസ് തന്നെയാണ്..



മികച്ച തിയേറ്റർ അനുഭവം നൽകുന്ന ചിത്രത്തിൻ്റെ പശ്ചാത്തല സംഗീതവും ആകർഷകമാണ്.ആൾക്കൂട്ടം ഇഷ്ട്ടപ്പെടുന്ന ലിജോ ഒരു വിധം എല്ലാ സീനും പതിവിലും നന്നായി ആൾക്കൂട്ടം കൊണ്ട് അമ്മാനമാടിയിട്ടുണ്ട്..


നാട് മുഴുവൻ ജയിച്ചു പോരുന്ന യോദ്ധാവ് ആയി ലാലേട്ടൻ കസറി..ഒരു പക്ഷെ ഈ റോൾ മറ്റൊരു കയ്യിലും ഇത്ര ഭദ്രമായി രിക്കില്ല എന്ന് അദ്ദേഹം ഈ വയസ്സിലും തെളിയിച്ചു..ഒരു യോദ്ധാവിൻെറ മെയ് വഴക്കവും ശരീര ഭാഷയും അത്രക്ക് ഉഗ്രനായി സ്ക്രീനിൽ കാണാം.ഹരീഷ് പേരടി എന്ന മലയാള സിനിമ "അകറ്റി" നിർത്തിയ നടൻ്റെ ഉജ്ജ്വല പ്രകടനവും ഹൈ ലൈറ്റ് ആണ്.രണ്ടാംഭാഗം ഉള്ളത് കൊണ്ട് തന്നെ കട്ട വെയിറ്റിംഗ്.


പ്ര.മോ.ദി.സം 


.

No comments:

Post a Comment