മുൻപ് നമ്മുടെ നാട്ടിൽ പാരലൽ കോളേജ് എന്ന് പറയുന്ന ഒരു സ്ഥാപനം ഉണ്ടായിരുന്നു..പത്താം ക്ലാസ്സ് പാസാവാത്ത കുട്ടികൾക്ക് ട്രെയിനിങ് കൊടുത്ത് അടുത്ത പ്രാവശ്യം അവർക്ക് ആ കടമ്പ കടത്തി കൊടുക്കുവാൻ സഹായിക്കുന്ന സ്ഥാപനം..കൂടാതെ അംഗീകൃത കോളേജുകളിൽ പ്രവേശനം ലഭിക്കാത്ത കുട്ടികൾക്ക് പ്രീ ഡിഗ്രീക്ക് പഠിക്കുവാൻ കൂടി ഉള്ളത്..കൂടുതൽ കോളേജുകൾ ഉണ്ടാകുമ്പോൾ മത്സരങ്ങൾ സ്വാഭാവികം.
അങ്ങിനെ ഒരു ഗ്രാമത്തിൽ ഉള്ള രണ്ടു കോളേജുകൾ തമ്മിലുള്ള കിട മത്സരവും അതിനിടയിൽ ഉണ്ടാകുന്ന പ്രേമവും അടിപിടിയും ഒക്കെയായി ഒരു കഥ പറഞ്ഞിരിക്കുന്ന സിനിമയാണിത്.
ഒരു നാടകം പോലെ കണ്ട് പോകാൻ പറ്റുന്ന ചട്ടക്കൂട്ടിൽ ഉണ്ടാക്കിയ സിനിമ.കഥയും സംഭവങ്ങളും ഒക്കെ ഒഴുക്കൻ മട്ടിൽ പറഞ്ഞത് നമ്മുക്ക് ഊഹിക്കാൻ പറ്റുന്നത് കൊണ്ട് തന്നെയായിരിക്കും..ക്ലൈമാക്സിൽ ഒരു പ്രതികാര കഥ കൂടി പറഞ്ഞു എങ്കിലും അതൊന്നും വലിയ കാര്യമായി തോന്നില്ല.
അഭിനേതാക്കളിൽ സംവിധായകനായ വിമൽ ക്യാമറയ്ക്ക് പിന്നിൽ നിന്ന് മുന്നിലേക്ക് വന്നപ്പോൾ തകർത്തു എന്ന് തന്നെ പറയാം .. ശശിയുടെയും ശകുന്തളയുടെയും അഭിനയം അല്പം ബോർ ആയി തോന്നും ഒട്ടിട്ടി ആയതു കൊണ്ട് ചില അവസരങ്ങളിൽ ഓടിച്ചിട്ട് കാണാം എന്നൊരു ഗുണം കൂടിയുണ്ട്.
പ്ര.മോ.ദി.സം
No comments:
Post a Comment