Tuesday, October 3, 2023

ലക്കിമാൻ

 



വളരെ ബുദ്ധിമുട്ട് സഹിച്ചു തമിഴ് സിനിമയിൽ സ്വന്തമായി മേൽവിലാസം ഉണ്ടാക്കിയ നടനാണ് യോഗി ബാബു.എൻ്റെ രൂപത്തേക്കാളും  എൻ്റെ മുടിയാണ് എനിക്ക് അവസരങ്ങൾ നൽകിയത് എന്ന് തുറന്നു പറഞ്ഞ യോഗി ബാബു ഇന്ന് തമിഴ് സിനിമയുടെ നെടും തൂൺ തന്നെയാണ്.




ചെയ്യുന്ന വേഷങ്ങൾ വലുത് ആയാലും ചെറുത് ആയാലും ആത്മാർത്ഥമായി അഭിനയിച്ചു ഫലിപ്പിക്കാൻ കഴിവുള്ളത് കൊണ്ട് തന്നെയാണ് കോടികൾ മുടക്കി അദ്ദേഹത്തെ സിനിമയുടെ ഭാഗമാക്കുന്നത്.




ഈ അടുത്തകാലത്ത് അദേഹം നായകനായി അഭിനയിച്ച പല സിനിമകളിലും അദ്ദേഹത്തിൻ്റെ ഹാസ്യത്തിന് ഉപരിയായി മികച്ച അഭിനയം കൂടി കാഴ്ചവെച്ചത് കാണാൻ പറ്റും..അങ്ങനെയുള്ള ചെറിയ സിനിമകൾ നല്ല അഭിപ്രായവും നേടുന്നുണ്ട്. ദേശീയ തലത്തിൽ പോലും ശ്രദ്ധിക്കപ്പെട്ടിട്ടുമുണ്ട്.




എപ്പോഴും അവഗണകളിൽ പെട്ട് പാർശ്വവൾക്കരിക്കപെട്ട, ഭാര്യ പോലും എപ്പോഴും കുറ്റപ്പെടുത്തുന്ന ലക്കിയില്ലാത്ത കുടുംബനാഥന് ഒരു ദിവസം കാർ സമ്മാനമായി കിട്ടുന്നു..അങ്ങിനെ ജീവിതത്തിൽ ആദ്യമായി അദ്ദേഹം ലക്കി മാൻ എന്ന വിളി കേൾക്കുന്നു.




തങ്ങളുടെ ബാധ്യത ഇല്ലാതാക്കുവാൻ കാർ വിൽക്കാൻ ഭാര്യ പറയുന്നു എങ്കിലും തന്നെ ലക്കി

മാനാക്കിയ കാർ വിട്ടുകൊ ടുക്കാൻ അദ്ദേഹത്തിന് കഴിയുന്നില്ല.ഒരിക്കൽ കാർ കളവ് പോകുകയും ജോലി പോലും നഷ്ടപ്പെടുത്തി അയാള് തൻ്റെ കാറിന് അലയുമ്പോൾ ഭാര്യപോലും അയാളിൽ നിന്ന് അകലുന്നു.



തൻ്റെ ലക്കി വാഹനം തിരികെ പിടുക്കുവാനുള്ള അദ്ദേഹത്തിൻ്റെ ശ്രമങ്ങൾ ആണ് ലക്കിമാൻ പറയുന്നത്.


പ്ര.മോ.ദി.സം 

No comments:

Post a Comment