Monday, October 9, 2023

സപ്ത സാഗരധാചെ എല്ലോം

 



"ഷെട്ടി"ബ്രദേഴ്സ്  ഇപ്പൊൾ ബ്രാൻഡ് ആണ് സിനിമ മേഖലയിൽ...കന്നഡയിൽ നിന്നും ആരംഭിച്ച ഷെട്ടി ബ്രദേഴ്സ് ടീമിൻ്റെ പ്രയാണം ഇന്ന് ഇന്ത്യ മുഴുവൻ അറിയപ്പെടുന്നു. ഋഷബ്, രക്ഷിത്,രാജ് ടീം മാറ്റി എഴുതിയത് കന്നഡ സിനിമയുടെ തന്നെ ജാതകം ആണ്.






രക്ഷിതിൻ്റെ പുതിയ സിനിമയുടെ ആദ്യഭാഗം ആണിത്.മയ്കിങ് കൊണ്ട് കന്നഡ സിനിമ പ്രേമികളെ വീണ്ടും തീയേറ്ററിലേക്ക് കൊണ്ടുവന്ന ഈ സിനിമയും ഫാമിലി ഓഡിയൻസിനെ ലക്ഷ്യം വെച്ചുള്ളതാണ്.






ട്രാവൽസിൽ ജോലിചെയ്യുന്ന മനുവും ഗായികയും തമ്മിൽ കല്ല്യാണം കഴിക്കുവാൻ തീരുമാനിക്കുന്നു.അതിനു മുൻപ് വീട് എന്നൊരു സ്വപ്നം അവർക്കുണ്ട് എങ്കിലും അവരുടെ വരുമാനത്തിൽ ഒതുങ്ങുന്ന ഒന്നായിരുന്നില്ല.






മുതലാളിയുടെ മകൻ വരുത്തിവെച്ച ആക്സിഡൻ്റ് മരണം എറ്റെടുത്താൽ  മനുവിന് വലിയ ഒരു സംഖ്യ വാഗ്ദാനം ചെയ്യപ്പെടുന്നു.ഒരു മാസത്തിനുള്ളിൽ പുറത്തിറക്കാൻ കഴിയും എന്നുള്ള ഓഫറിൽ അവൻ പോലീസിൽ പിടികൊടുക്കുന്നു.തങ്ങളുടെ സ്വപ്നം പൂവണിയാൻ വേണ്ടി അവൻ എടുക്കുന്ന റിസ്ക് വലിയൊരു അബദ്ധം ആയി മാറുകയാണ്.






കാര്യങ്ങളിൽ ഒന്നും കൃത്യത പാലിക്കുവാൻ സ്വാർത്ഥമായ പല കാരണങ്ങൾ കൊണ്ട് വാഗ്ദാനം ചെയ്തവർക്ക് ചെയ്യാൻ പറ്റാത്തത് കൊണ്ട് മനുവിൻെറ ജീവിതം ജയിലിൽ ആയിപോകുന്നൂ.






പിന്നീടുള്ള അവൻ്റെയും അവളുടെയും ജീവിതമാണ് ആദ്യഭാഗം..ജയിലിലെ അവൻ്റേ യും പുറത്തുള്ള അവളുടെയും നിലനില്പിൻ്റെയ്യും ചെറുത്തുനിൽപ്പിൻ്റെയ്യും കഥയാണിത്.


പ്ര.മോ.ദി.സം


No comments:

Post a Comment