വയസ്സ് നാല്പതു കഴിഞ്ഞിട്ടും കല്യാണം പലവിധത്തിൽ മുടങ്ങിപ്പോയ വിൻസെൻ്റ്ന് അവസാനം കല്യാണ ദിവസം എത്തുന്നു.എങ്കിലും അതും പെണ്ണിൻ്റെ ഒളിച്ചോട്ടം കൊണ്ട് നിന്ന് പോകുന്നു.
പിന്നീട് വല്ലാത്ത ഒരു മാനസികാവസ്ഥയിൽ ആയിപോയ വിൻസൻ്റ് കള്ളും കഞ്ചാവും വലിച്ചു കയറ്റി വല്ലാത്ത ഒരു അവസ്ഥയിൽ എത്തുന്നു.
പിന്നീട് അന്ന് രാത്രിയിൽ അയാളുടെ വീട്ടിൽ നടക്കുന്നത് സ്വപ്നമോ അതോ യാഥാർത്ഥ്യമോ എന്ന വിൻസൻ്റിൻ്റെ കൺഫ്യുഷണിൽ സിനിമ മുന്നോട്ടു പോകുകയാണ് .
ആദ്യ പകുതി കല്യാണ വിശേഷങ്ങളുമായി പോകുന്ന AK സാജൻ സംവിധാനം ചെയ്ത സിനിമ രണ്ടാംപകുതിയിൽ ഐശ്വര്യയും ജോജുവും കൂടി മുന്നോട്ടു കൊണ്ടു പോകുന്നു.
ചെമ്പൻ വിനോദും ലിജി മോൾ ഒക്കെ ഉണ്ടെങ്കിലും അവർക്ക് അർഹിക്കുന്ന പ്രാധാന്യം ഉള്ള വേഷം നൽകാൻ കഴിഞ്ഞിട്ടില്ല.
പ്ര .മോ.ദി.സം
No comments:
Post a Comment