Saturday, September 30, 2023

കണ്ണൂർ സ്ക്വാഡ്

 



"നമ്മുടെ പോലീസിലെ എൺപത് ശതമാനം ആൾക്കാരും ഘടികാരം നോക്കി ജോലി ചെയ്യുന്നവര് ആണ്.. എങ്ങിനെ എങ്കിലും ജോലി സമയം കഴിയണം എന്ന് മാത്രം  ആഗ്രഹിക്കുന്നവർ.ഇരുപത് ശതമാനം മാത്രമാണ്  ആത്മാർത്ഥമായി ജോലി ചെയ്യുന്നത് അവർക്ക് ജോലിയോടുള്ളത് സമർപ്പണം മാത്രമാണ്....അവർക്ക് ജോലി ചെയ്യുമ്പോൾ  സമയമോ സന്ദർഭമൊ   ആളുകളോ സ്ഥലമോ ഒന്നും പ്രശ്നമല്ല..അങ്ങനെയുള്ള ഇരുപത് ശതമാനം ആണ് നമ്മുടെ രാജ്യത്ത് ലോ ആൻഡ് ഓർഡർ കാത്തു സൂക്ഷിക്കുന്നത്...'




ഇത് ഈ സിനിമയിലെ മുതിർന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥർ പറയുന്നതാണ്..അനുഭവങ്ങള് സാക്ഷ്യം വഹിക്കുംപോൾ സത്യമാകുവാൻ  തന്നെയാ സാധ്യത. ഇത് കൊണ്ട് തന്നെയാണ് നമ്മുടെ പല കേസുകളും തീരുമാനമാകാതെ കിടക്കുന്നതും..



കണ്ണൂരിലെ മുൻ പോലീസ് മേധാവി ജില്ലയിലെ അസ്വാസരങ്ങൾ ഇല്ലാതാക്കുവാൻ വേണ്ടി രൂപീകരിച്ച സ്ക്വാഡ് പിന്നീട് പലവിധ അന്വേഷണങ്ങൾ കേരളത്തിൽ ഉടനീളം നടത്തി ശ്രദ്ധനേടി ഫോഴ്‌സിന് നല്ല പേരുണ്ടാക്കി കൊടുത്തു.



അങ്ങനെയുള്ള പ്രമാദമായ  ഒരു കേസന്വേഷണം ആണ് ഇത്..നാട്ടിലെ പ്രമാണി കൊല്ലപ്പെട്ടത് വിവാദമായപ്പോൾ അന്വേഷിക്കാൻ കണ്ണൂർ സ്ക്വാഡിൻ്റെ  സഹായം തേടുന്നു.



സ്ക്വാഡിൻ്റെ അമരക്കാരൻ ആയി മമ്മൂക്ക എന്ന അതികായകൻ ഏറെക്കുറെ ഒറ്റയ്ക്ക് ചുമന്നു കൊണ്ടുപോകുന്ന സിനിമ. കൂട്ടിനു  ഒന്നിച്ചു ആളുകൾ ഉണ്ടായിട്ടും ഈ വയസിലും മമ്മൂക്കയുടെ പൂണ്ടു വിളയാട്ടം തന്നെയാ സിനിമയുടെ ഊർജം..പിന്നെ സുഷിൻ ശ്യം ബാക് ഗ്രൗണ്ട് മ്യൂസിക്.




അന്വേഷണം മാത്രമല്ല അവർക്കിടയിലെ പ്രശ്നങ്ങളും കൂടാതെ കാസർഗോഡ് നിന്ന്  രാജ്യത്തിൻ്റെ പല നഗരങ്ങളിൽ കൂടി സഞ്ചരിച്ചു അന്വേഷണം നേപ്പാൾ അതിർത്തി വരെ എത്തുന്നുണ്ട്..അതുകൊണ്ട് തന്നെ കാഴ്ച വ്യത്യസ്തമാക്കുന്നു..


 നോർത്തിലെ ഒരു ഗ്രാമത്തിൽ വെച്ച് മുഴുവൻ ഗ്രാമവാസികളും ഇവരെ പഞ്ഞിക്കിട്ട് തുരത്തിയോടിച്ച് നമ്മൾ പോലും വിഷമിച്ച് ഇരിക്കുമ്പോൾ തിയേറ്റർ മുഴുവൻ കയ്യടി നേടുന്ന കണ്ണൂർ സ്ക്വാഡിൻ്റെ ഒരു ഒന്നൊന്നര  തിരിച്ചു വരവ് ഉണ്ട്.. അതൊക്കെ തന്നെയാണ് ഈ സിനിമയുടെ  കാഴ്ചയുടെ പോസിറ്റീവ്..

പ്ര.മോ.ദി.സം 

No comments:

Post a Comment