ഹിമാചൽ പ്രദേശിലെ ഒരു ഗ്രാമത്തിൽ വർഷങ്ങൾക്ക് മുൻപ് സ്ഥിരതാമസമാക്കിയ പാർഥിപനും കുടുംബവും അവിടെ ഒരു കോപ്പി ഷോപ്പ് കൊണ്ട് ഉപജീവനം നടത്തുന്നവരാണ്..നാട്ടിലേക്ക് ഇറങ്ങുന്ന ആക്രമണകാരികൾ ആയ കഴുതപുലിയെ ഇണക്കാനും പിടിക്കാനും ഫോറസ്റ്റ് ഉദ്യോഗസ്ഥർ ആശ്രയിക്കുന്നത് പാർത്ഥിപനെയാണ്.
അങ്ങിനെ സന്തോഷത്തോടെ ജീവിക്കുന്ന അവരുടെ ഇടയിലേക്ക് ഒരു സംഭവം ദുരന്തമായി കടന്നു വരികയാണ്..അതിൽ നിന്നും നിയമത്തിൻ്റെ പിൻബലത്തിൽ രക്ഷപെട്ടു എങ്കിലും അതിൻ്റെ തുടർച്ച വരുമ്പോൾ പാർത്ഥിപൻ നിസ്സഹായനായി പോകുകയാണ്.
താൻ മറ്റാരോ ആണെന്ന് ധരിച്ച് ചിലർ പിന്തുടരുമ്പോൾ അതൊക്കെ പ്രശ്നങ്ങൾ സൃഷിട്ടിക്കുമ്പോൾ പാർത്ഥിപൻ ആകെ തകർന്നു പോകുകയാണ്.അതിലെ പ്രശ്നങ്ങൾ കുടുംബത്തിലേക്ക് കൂടി കടന്നു വരുമ്പോൾ ആ കുടുംബത്തിലെ സന്തോഷം അവസാനിക്കുകയാണ്.
ഇടവേളവരെ ലോകേഷ് തിരക്കഥയിൽ പോകുന്ന സിനിമ പിന്നീട് വിജയ് ചിത്രം ആകുകയാണ്. അത് ഇനി ലോഹിതദാസ് എഴുതിയാലും അങ്ങനെ മാത്രേ പറ്റൂ..അല്ലെങ്കിൽ എന്ത് ദളപതി സിനിമ.പക്ഷേ അതോടെ സിനിമയുടെ രസവും സാധാരണക്കാർക്ക് നഷ്ടപ്പെടും..പിന്നീട് വിജയ് രസികർക്ക് വേണ്ടിയുള്ളതാണ്.
മാസ് സംഘടങ്ങളും മറ്റും കൊണ്ട് രണ്ടാം പകുതി സമ്പന്നമാണ്.വിജയ് ഈ ചിത്രത്തിൽ "അഭിനയിച്ചിട്ടുണ്ട്" എന്നൊരു പ്രത്യേകത കൂടിയുണ്ട്.പണത്തിന് വേണ്ടി ബന്ധങ്ങൾക്ക് വിലയില്ലതായി പോകുന്നത് അർജുനും സഞ്ജയ് ദത്തും നന്നായി അഭിനയിച്ചു കാണിച്ചു തന്നു..അർഹനായ പരിഗണന ബാബു ആൻ്റണിക്ക് കിട്ടിയതുമില്ല.
ചിത്രത്തിൻ്റെ ഹൈലൈറ്റ് ആയ അനിരുധിൻ്റെ ബാക് ഗ്രൗണ്ട് സംഗീതത്തിൽ ചില സമയത്ത് ജയിലർ ,ജവാൻ ഒക്കെ കടന്നു വരുന്നതായി തോന്നി..പറഞ്ഞിട്ട് കാര്യമില്ല ഉപകരണത്തിന് അതിൻ്റേതായ സൗണ്ട് മാത്രമല്ലേ ഉണ്ടാക്കാൻ കഴിയൂ...വിജയ് ചിത്രത്തിന് ഉള്ള അതിൻ്റെ സ്റ്റാൻഡേർഡ് പോലെ.....
പ്ര.മോ.ദി.സം
No comments:
Post a Comment