ജവാൻ്റെ വലിയ വിജയത്തിന് ശേഷം നയൻസും പൊന്നിയൻ സെൽവൻ വിജയത്തിന് ശേഷം ജയം രവിയും വരുന്നത് കൊണ്ടുതന്നെ നല്ല പ്രതീക്ഷ ഉള്ള ചിത്രമായിരുന്നു.
സൈക്കോ പാശ്ചാത്തലത്തിൽ പറയുന്ന ചിത്രം ത്രില്ലർ കഥ തന്നെയാണ് പറയുന്നത്.നഗരത്തിൽ ഒന്നിന് പിന്നെ ഒന്നായി നടക്കുന്ന യുവതികളുടെ കൊലപാതകത്തിൻ്റെ കാരണങ്ങൾ തേടി ആൻഡ്രൂ അർജുൻ എന്നീ ഉദ്യോഗസ്ഥർ സഞ്ചരിക്കുന്നു.
ബ്രഹ്മ എന്ന കൊലയാളിയെ പിടികൂടിയെങ്കിലും ആൻഡ്രൂ കൊല്ലപ്പെടുന്നൂ.. കൂട്ടുകാരൻ്റെ മരണത്തിൽ മനം നൊന്ത് അർജുൻ പോലീസ് ജീവിതം അവസാനിപ്പിക്കുന്നു.
ജയിൽ ചാടിയ ബ്രഹ്മ "വീണ്ടും" കൊലപാതകം ചെയ്യുന്നു എങ്കിലും അതിന് പിന്നിൽ അയാള് അല്ലെന്ന് അർജുൻ മനസ്സിലാക്കി പാരലൽ അന്വേഷണം നടത്തി യാഥാർത്ഥ്യം കൊണ്ട് വരുന്നു.
പുട്ടിനു തേങ്ങ പോലെ മാത്രം പ്രാധാന്യം ഉള്ള റോൾ ആണ് നയൻതാരയുടെത്.ജയം രവിയുടെ ചിത്രത്തിൽ അദ്ദേഹത്തിൻ്റെ നിഴലിൽ ഒതുങ്ങി കൂടി ഒന്ന് രണ്ടു പാട്ടുകൾക്ക് മുഖം കാണിക്കുന്നു.യുവൻ ശങ്കർ രാജ സംഗീതമാണ് ഈ തില്ലരിൻ്റെ മറ്റൊരു ആകർഷണം.
പ്ര.മോ.ദി.സം
No comments:
Post a Comment