നമ്മുടെ പുതുതലമുറ ആത്മാർഥതയുടെ കാര്യത്തിൽ വളരെ പിറകിൽ ആണെന്ന് അഭിപ്രായം ഉണ്ടെങ്കിലും ചില കാര്യത്തിൽ അവർക്ക് ഭയങ്കര ആത്മാർഥത തന്നെയാണ്..
തന്നെ തേച്ച ആളെ ഉപദ്രവിക്കുന്നതും അവരുടെ ജീവിതം കുഴി തോണ്ടുന്നതും അവർ കൃത്യമായി ഓർത്തു ചെയ്യുന്നുണ്ട്..നമ്മുടെ നാട്ടിൽ ഈ അടുത്ത കാലത്ത് നടന്ന സംഭവങ്ങൾ നോക്കിയാൽ അത് മനസ്സിലാക്കാൻ ബുദ്ധിമുട്ട് ഉണ്ടാവില്ല.
ആസിഡ് അറ്റാക്കിൽ പെട്ട് ജീവിതം കൊഞാട്ട ആയവരുടെ കഥയാണിത്.അറ്റാക്ക് നടത്തിയവനെ തിരഞ്ഞു പിടിച്ചു അവൻ്റെ ജനനേന്ദ്രിയം മുറിച്ചു ബാധിക്കപെട്ട ആളുടെ വീട്ടിൽ കൊണ്ട് പോയി തള്ളുന്ന ക്രിമിനൽ മൈൻഡ് ഉള്ളവനെ പൊക്കാൻ പോലീസിൻ്റെ അന്വേഷണം ആണ് പറയുന്നത്.
പോലീസിനെ കബളിപ്പിച്ച് അയാള് തൻ്റെ ദൗത്യം തുടരുന്നു എങ്കിലും പിടിക്കപ്പെട്ടപ്പോൾ യഥാർത്ഥ പ്രതി അയാള് അല്ലെന്ന് മനസ്സിലാവുകയും പിന്നീട് ശരിയായ ദിശയിൽ പോലീസ് പോകുന്നതുമാണ് കഥ.
പതിവ് ക്ലീഷേ ചുറ്റുവട്ടങ്ങളിൽ നിന്ന് തിരിയുകയാണ് പുതുമുഖങ്ങൾ അഭിനയിച്ച സിനിമ.
പ്ര.മോ.ദി.സം
No comments:
Post a Comment