സിനിമക്കാർ പൊതുജനങ്ങളുടെ ഇടയിൽ ഒരു ധാരണ പരത്തിയിട്ടുണ്ട്.സോഫ്റ്റ് വെയർ ഫീൽഡിൽ ഉള്ളവരാണ് പബ്ബുകളിൽ പോകുന്നത് എന്നും മയക്കു മരുന്നുകൾ ഉപയോഗിക്കുന്നത് എന്നും..
പക്ഷേ ഇതുവരെ ഇതുമായി ബന്ധപ്പെട്ട കേസുകളിൽ പിടിക്കപ്പെട്ട ആളുകൾ ആ ഫീൽഡിൽ നിന്നും ഉളളവർ തുലോം കുറവാണ്..
ഒരേ കമ്പനിയിൽ ജോലി ചെയ്തു അടിച്ചു പൊളിച്ചു മദ്യവും മയക്കുമരുന്നും കൊണ്ടും ജീവിതം ആസ്വദിക്കുന്ന നാല് കൂട്ടുകാരികൾ ഒരു ദിവസം കാണാതെ ആകുന്നു.
തടവറയിൽ അവർക്ക് ഭക്ഷണവും വിശ്രമവും കിട്ടുന്നു എങ്കിൽ കൂടി തങ്ങളെ എന്തിന് അവിടെ കൂട്ടി കൊണ്ട് വന്നു എന്ന് അറിയാൻ കഴിയുന്നില്ല.അവരെ രക്ഷിക്കാൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥയൂം രക്ഷപ്പെടാൻ ശ്രമിച്ച കൂട്ടുകാരിയും കൊല്ലപ്പെടുന്നു.
ഒരിക്കൽ രക്ഷപെട്ടു വീട്ടിലെത്തിയ അവർക്ക് മുന്നിൽ കുറെ രഹസ്യങ്ങൾ തുറക്കപ്പെടുന്നു..അന്നേരം മാത്രമാണ് അവർക്ക് രഹസ്യങ്ങൾ പിടികിട്ടുന്നത്
പ്ര.മോ.ദി.സം
No comments:
Post a Comment