Friday, October 6, 2023

ചാവേർ

മുത്തപ്പൻ്റെ നാടാണ് കണ്ണൂർ..ഒന്ന് മനം നൊന്തു വിളിച്ചാൽ വിളിപ്പുറത്ത് എത്തുമെന്ന് ഭക്തര് വിശ്വസിക്കുന്നു.. രാഷ്ട്രീയവും സംഘടനങ്ങളും  കൊലപാതകങ്ങളും ഒരിക്കൽ പേരുദോഷം കേൾപ്പിച്ച കണ്ണൂർ തിറയുടെയും തെയ്യങ്ങളുടെയും  കൂടി നാടാണ്.മുത്തപ്പൻ കാക്കുന്ന നാട് കൂടിയാണ്.




മുത്തപ്പൻ എന്നും നാടിനെ കാത്തു രക്ഷിക്കും എന്ന് ജാതി മത രാഷ്ട്രീയ ഭേധ്യമെന്നെ എല്ലാവരും വിശ്വസിക്കുന്നു.തെയ്യം കെട്ടാൻ പല വിധ ആചാരങ്ങളും പാലിക്കണം..അങ്ങിനെ തെയ്യം കെട്ടാൻ ഒരു വർഷം വ്രതം എടുത്ത യുവാവ്  "രാഷ്ട്രീയത്തിൻ്റെ" പേരിൽ  ഒരു രാത്രിയിൽ കൊല്ലപ്പെടുന്നു..സാക്ഷി മുത്തപ്പൻ്റെ സന്തത സഹചാരിയായ നായ മാത്രം.മുത്തപ്പനോട് കളിച്ചാൽ കളിമാറും എന്ന വിശ്വാസത്തെ അടിയുറപ്പിച്ച പോലെയാണ് സിനിമ അവസാനിക്കുന്നത്..



തലശ്ശേരി കണ്ണൂർ രാഷ്ട്രീയ കൊലപാതകങ്ങളുടെ പാശ്ചാത്തലത്തിൽ ടിനു പാപ്പച്ചൻ അണിയിച്ചൊരുക്കിയ ത്രില്ലർ ചിത്രമാണ് ചാവേർ .തുടക്കം മുതൽ ഒടുക്കം വരെ നമ്മെ പലതരത്തിൽ വിസ്മയിപ്പിക്കുന്ന ഛായാഗ്രഹണം തന്നെയാണ് ചിത്രത്തിൻ്റെ ഹൈലൈറ്റ്.കൂടെ പാശ്ചാത്തല സംഗീതവും..


 ഇടവേളക്ക് തൊട്ടു മുൻപ് കിണറിലെക്ക്  എറിഞ്ഞ ബോംബ് പൊട്ടുന്ന ഒരു രംഗമുണ്ട്..തിയേറ്റർ മുഴുവൻ കോരിത്തരിച്ചു പോയ സീൻ ആണത്.അങ്ങിനെ ചിത്രത്തിൽ ഉടനീളം നമ്മളെ നമ്മളെ കോരിത്തരിപ്പിക്കുന്ന പലതരം സീനുകൾ.

തമ്മിൽ തമ്മിൽ  ഇതുവരെ കാണാത്ത ജീവിതത്തിൽ ഒരു ഉപദ്രവവും ചെയ്യാത്ത ഒരാളെ രാഷ്ട്രീയത്തിൻ്റെ പേരിൽ കൊന്നു തള്ളി ക്വട്ടേഷൻ പൂർത്തിയാക്കി മടങ്ങുന്ന സംഘത്തിനിടയിലേക്ക് ഒരു മെഡിക്കൽ വിദ്യാർത്ഥിയും  മരുന്ന് കടക്കാരനും പെട്ടുപോകൂന്നു.



പോലീസ് പിന്നാലെ ഉണ്ടെന്നറിഞ്ഞ് രക്ഷപ്പെടുവാൻ  കൊലപാതകികളെ കൂടാതെ  അവരുടെ ജീവന്മരണ ഓട്ടം ആണ് സിനിമ.രണ്ടു മണിക്കൂർ ഉള്ള സിനിമയിൽ ആദ്യത്തെ ഒന്നരമണിക്കൂർ നമ്മൾ കൺഫ്യൂഷൻ ആയിരിക്കും എന്താണ് സിനിമ പറയുവാൻ ശ്രമിക്കുന്നത് എന്ന് ആലോചിച്ചു... എങ്കിലും അവസാനത്തെ അരമണിക്കൂർ നമ്മുടെ എല്ലാ സംശയത്തിനും ഉത്തരം നൽകും.അത്രക്ക് ബ്രില്ലിയൻ്റ് ആണ് തിരക്കഥ.



കഴിഞ്ഞ ദിവസം എഴുതിയത് ഒന്നുകൂടി ആവർത്തിക്കുന്നു..രാഷ്ട്രീയ അടിമകൾ ഈ ചിത്രം എന്തായാലും ഒരു തവണ എങ്കിലും കാണണം..എന്നിട്ട്ങ്കിലും ഒന്ന് മനസ്സിരുത്തി  ചിന്തിക്കണം.. ഇനിയും നേതാക്കന്മാരുടെ വാലാട്ടികൾ ആകണമോ എന്ന്...ജീവിതം നശിപ്പിക്കണമോയെന്ന്...


പ്ര.മോ.ദി.സം





No comments:

Post a Comment