Monday, October 2, 2023

മാൽ



തമിഴിൽ ഇടക്കിടക്ക് ചെറു താരങ്ങളെ വെച്ച് സിനിമ ഉണ്ടാകും..അധികം അറിയപ്പെടുന്ന താരങ്ങൾ ഇല്ലെങ്കിൽ പോലും അത് കാണാൻ കൊള്ളാവുന്ന ചിത്രമായിരിക്കും.അത് കുടുംബ കഥ ആയി കൊള്ളട്ടെ ത്രില്ലർ ആവട്ടെ..




കമിതാക്കൾ എന്ന് വിശ്വസിക്കുന്ന രണ്ടു മാധ്യമ പ്രവര്ത്തകര്, രണ്ടു ചെയ്ൻ സ്‌നാചേഴ്സ് ,ഒരേ കള്ളക്കടത്ത് ഗ്വങ്ങിലെ രണ്ടു സംഘങ്ങൾ,അഴിമതിക്കാരായ പോലീസുകാരൻ ഇവരൊക്കെ അറിഞ്ഞും അറിയാതെയും കടത്തപെട്ട ഒരു വിഗ്രഹത്തിന് പിന്നാലെ പോകുന്നതും അതവരുടെ ജീവിതത്തിൽ പല പ്രശ്നങ്ങളും ഉണ്ടാകുന്നത് ആണ് സിനിമ പറയുന്നത്.





ചിലർ പണത്തിന് പിന്നാലെ പോയി അപകടത്തിൽ പെടുമ്പോൾ ചിലർ അതിലേക്ക് ചെന്ന് അകപ്പെടുകയാണ്.





അധികം ദൈർഘ്യം ഇല്ലാതെ ഉള്ള സമയം നല്ലപോലെ വിനി യോഗിച്ച ചിത്രം 

പ്ര.മോ.ദി.സം

No comments:

Post a Comment