ടൈം ട്രാവൽ സിനിമാക്കാരുടെ മനസ്സിൽ കയറിക്കൂടി എന്ന് തോന്നുന്നു. അടുപ്പിച്ച് അടുപ്പിച്ച് അവർ ഇത് നമ്മളെ കാണിക്കുകയാണ്..ഭാഗ്യം മലയാളത്തിൽ ഇതുവരെ അതിൻ്റെ വലിയ അസുഖം ഉണ്ടായിട്ടില്ല.
ഇത്തവണ പറയുന്നത് തെലുഗു സിനിമയാണ്..വളരെ മനോഹരമായ ഗ്രാമത്തിലെ നേതാവ് ആളുകളെ മുഴുവൻ ഒഴിപ്പിച്ചു ന്യൂക്ലിയർ ഡംപ് ആക്കുവാൻ വേണ്ടി ശ്രമിക്കുന്നു.എന്നാല് ചില ആൾക്കാർ എതിർക്കുന്നത് അവിടെ വലിയ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു.
ഇതേസമയം ഭൂമിയിലെ കാര്യങ്ങളെ കുറിച്ച് പഠിക്കുവാൻ സ്പേസിൽ നിന്നും ഒരു കൂട്ടർ ഈ ഗ്രാമത്തിൽ എത്തുന്നു.അവിടെയുള്ള ശാസ്ത്രജ്ഞൻ എഴുതിവച്ച കാര്യങ്ങളൊക്കെ അറിയാൻ വേണ്ടി എത്തുന്ന അവർ മടങ്ങിപോകുംപോൾ രണ്ടുപേർ അവരുടെ പേടകത്തിൽ അകപ്പെടുന്നു.നായകനും വില്ലനും...
ഇരുപത്തി അഞ്ചു വർഷം മുൻപേ എത്തിപോയ അവർക്ക് അത്രയും വർഷം നാട്ടിൽ നടക്കുന്ന സംഭവങ്ങൾ മനസ്സിലാക്കുവാൻ പറ്റുന്നു.. അ ധർമ്മങ്ങൾ കൊണ്ട് മലിനമാക്കപ്പെടുന്ന നാടിനെ പിന്നിലേക്ക് പോയി നായകൻ രക്ഷിക്കുവാൻ ശ്രമിക്കുന്നതും ആണ് കഥ.
ഫാൻ്റസിയും ഒറിജിനലും ചേർത്ത് പറയുന്ന സിനിമ മറ്റു ടൈം ട്രാവൽ സിനിമ കണ്ടില്ല എങ്കിൽ ആസ്വദിക്കാം.
പ്ര.മോ.ദി.സം
No comments:
Post a Comment