എല്ലാ ചിത്രങ്ങളെയും കുറിച്ച് അഭിപ്രായം പറയുന്ന എന്നോട് ചിത്ത കണ്ടോ എന്ന് ഒരു കൂട്ടുകാരി ചോദിച്ചപ്പോൾ ആണ് ഈ സിനിമയും റിലീസ് ആയത് അറിയുന്നത്. കണ്ണൂർ സ്ക്വാഡിൻ്റെ ഹാങ്ങ് ഓവറിൽ നിൽക്കുന്ന കേരളത്തിന് ഇങ്ങിനെ ഒരു സിനിമ വന്നത് അറിയുമോ എന്നത് തിയേറ്ററിൽ പോയാൽ മനസ്സിലാക്കാം.
സീരിയൽ അടിമകൾ ആയ കേരളത്തിലെ അടക്കം സ്ത്രീകൾ ഈ സിനിമക്ക് നല്ല അഭിപ്രായം പറയുമെങ്കിലും മറ്റുള്ളവരിൽ നിന്നും അത്ര നല്ല അഭിപ്രായം പ്രതീക്ഷിക്കണ്ട.മോശമില്ല എന്ന് പറഞ്ഞേക്കും.
മോശം പറയാൻ പറ്റാത്ത നല്ലൊരു കുടുംബചിത്രം തന്നെയാണ്. ഫാമിലി ഇമോഷൻസ് നല്ലരീതിയിൽ അവതരിപ്പിച്ച ചിത്രം പറയുന്നത് സിനിമ വ്യവസായം നൂറാവർത്തി പറഞ്ഞു കഴിഞ്ഞ ചൈൽഡ് അബ്യുസ് വിഷയം തന്നെയാണ്.
നമ്മുടെ മഹാനടൻ തന്നെ ഈ സബ്ജക്ട് ക്ലാസ്സ് ആയും മാസ്സ് ആയും രണ്ടു സിനിമകളിൽ നമുക്ക് മുന്നിൽ പകർന്നാടിയതാണ്..അന്നേരം അറിയാതെ ഒഴുകി പോയ കണ്ണുനീർ കൊണ്ടാകണം ഈ സിനിമ മനസ്സിലേക്ക് അത്രക്ക് ഏശിയില്ല..
സ്ത്രീകളുടെ കണ്ണുനീർ നല്ലപോലെ താഴേക്ക് ഒഴുക്കി കളയുവാൻ വേണ്ടവിധത്തിൽ തിരക്കഥ തയ്യാറാക്കിയത് കൊണ്ട് തന്നെ ഈ ചിത്രത്തിൻ്റെ വിജയം അവർ തീരുമാനിക്കും. അവർക്ക് ഒരേ വിഷയം ആണെങ്ങിൽ പോലും കരയാൻ കൊടുത്താൽ മതി.
സിദ്ധാർത്ഥ് എന്ന "സ്വയം" പരാജയപ്പെട്ട നടൻ നിർമാതാവ് കൂടിയാവുന്ന ചിത്രത്തിൽ നിമിഷ സജയൻ ആണ് നായിക.ക്ലൈമാക്സിൽ മറ്റൊരു പീഡന കഥ കൂടി ചേർത്ത് കൊഴുപ്പിക്കുന്നുണ്ട്.
പ്ര.മോ.ദി.സം
No comments:
Post a Comment