Sunday, October 15, 2023

ചന്ദ്രമുഖി 2

 



ചന്ദ്രമുഖി എന്ന് കേൾക്കുമ്പോൾ തന്നെ മണി ചിത്രതാഴിൽ  കവിഞ്ഞു സ്റ്റൈൽ മന്നൻ രജനികാന്തിൻ്റെ, വടിവേലു വിൻ്റേ,ജ്യോതികയുടെ ഒക്കെ രൂപം തന്നെയാണ് മനസ്സിൽ വരിക.രണ്ടും രണ്ടു കാഴ്ചക്കാർക്ക് വേണ്ടി വ്യത്യസ്ത നിലയിൽ ഒരുക്കിയ ചിത്രം.




നമ്മുടെ ഒരു ക്ലാസ്സിക്കിൽ നിന്നും പ്രചോദനം കൊണ്ടത് തമിഴ് സിനിമയുടെ രുചിയിൽ തീർത്ത് അക്കാലത്ത്   സൂപ്പർ ഹിറ്റ് ആയ പടം മലയാളികൾ പോലും ആസ്വദിച്ചിരുന്നു.



നമ്മൾ അത് അവിടെവെച്ച് നിർത്തി എങ്കിലും തമിഴ് സിനിമ അത് നിർത്താൻ തയ്യാറായില്ല..കാരണം വലിയൊരു ദുരന്തം നമ്മൾ കാണേണ്ടി വന്നു എന്ന് മാത്രം..തമിഴ് മക്കൾ പോലും റിജെക്റ്റ് ചെയ്ത ചിത്രമായി പോയി അത്.




ചന്ദ്രമുഖി എന്ന തമിഴ് സിനിമ തമിഴിൽ തന്നെ റീമേക്ക് ചെയ്താൽ എങ്ങിനെ ഉണ്ടാകും അത് തന്നെ..സംഭവങ്ങളും ക്ലൈമാക്സും ഒക്കെ അതെ പോലെ പോകുന്ന സിനിമ ഇടയിൽ ചെറിയ മാറ്റങ്ങൾ ഒക്കെ വരുത്തിയിട്ടുണ്ട്..




രാഘവലോറൻസിൻ്റെ ഡാൻസ് പ്രതീക്ഷിച്ചാൽ അതും പഴയ സ്റെപ്പിൽ കവിഞ്ഞു പുതിയത് ഒന്നും സൃഷ്ടിക്കാൻ പറ്റിയിട്ടില്ല..


പ്ര.മോ.ദി.സം


No comments:

Post a Comment