പണ്ട് മെലിഞ്ഞു ഉണങ്ങിയ എന്നെ കാണുമ്പോൾ പലരും ചോദിക്കും എന്താ ഒന്നും തിന്നുനില്ലെ കുറച്ചു തടിയൊക്കെ വേണ്ടെ എന്ന്...എന്നാല് ഇപ്പൊ അവർ തന്നെ ചോദിക്കുകയാണ് നല്ല ഫുഡ് അടിയാണ് അല്ലേ...വയരോക്കെ ചാടിയല്ലോ കുറച്ചു കൂടെ എന്ന്...
ഇടുന്ന വസ്ത്രം ആയാലും ഇന്നും കുറെയെണ്ണം അഭിപ്രായം പറഞ്ഞു നടക്കുന്നുണ്ട്. പട്ടികൾ എന്തിനും ഏതിനും കുരക്കും എന്ന് നിശ്ചയം ഉള്ളതിനാൽ അതൊന്നും ചേവികൊള്ളാറില്ല.എനിക്ക് പെർഫെക്റ്റ് ആണെന്നും കംഫർട്ട് ആണെന്നും തോന്നുന്നത് ചെയ്തു പോകുന്നു.
അവൻ ഒക്കെ അവൻ്റെ വീട്ടിലും കുടുംബത്തിലും പോയി നോക്കിയാൽ ഇതിലും ,"വൃത്തികേട്" ആയി തോന്നാം എങ്കിലും ഒരക്ഷരം മിണ്ടില്ല..കാരണം അവിടെ അവനു വോയിസ് ഉണ്ടാവില്ല.
ഇതാണ് നമ്മുടെ സമൂഹം.. ഒരാൾ ധരിക്കുന്ന വസ്ത്രം ,ഭക്ഷണം,ജീവിതം അങ്ങിനെ തുടങ്ങി എല്ലാറ്റിലും നെഗറ്റീവ് അഭിപ്രായവുമായി വരും.. ഓരോരുത്തരും അവരുടെ കംഫർട്ട് അനുസരിച്ചുള്ള വസ്ത്രവും ഭക്ഷണവും കഴിച്ച് സന്തോഷത്തോടെ സംതൃപ്തിയോടെ മുന്നോട്ട് പോകുന്നു..പക്ഷേ ചുറ്റിലും ഉള്ള കീടങ്ങൾക്ക് അതിനെ വിമർശിക്കാനും കുറ്റ പ്പെടുത്തുവാനും മറ്റുമാണ് പ്രധാനമായും നോട്ടം.
തടി കൂടിയത്തിൻ്റെ പേരിൽ സകലരാലും കളിയാക്കപ്പെടുന്ന വീട്ടമ്മ അതൊന്നും ഗൗനിക്കാതെ തനിക്ക് ഇഷ്ടമുള്ളത് ഭക്ഷിച്ചു തൻ്റെ അതെ തടി നിലനിർത്തി സ്വപ്രയത്നം കൊണ്ട് ആ ശരീരം കൊണ്ട് മാത്രം ഉന്നതിയിൽ എത്തുന്നതാണ് കഥ.
ബംഗാളി ചിത്രങ്ങൾ സാധാരണ തലവെച്ച് കൊടുക്കാറില്ല എങ്കിലും മൊഴിമാറ്റം നടത്തി വന്നത് കൊണ്ട് കണ്ടതാണ്..എന്തായാലും നല്ലൊരു സന്ദേശം നൽകി സകലതും വിമർശിക്കുന്ന സമൂഹത്തിന് നേരെ പിടിച്ച കണ്ണാടി തന്നെയാണ് സിനിമ.
പ്ര.മോ.ദി.സം
No comments:
Post a Comment