Sunday, October 8, 2023

മിസ്സ് ഷെട്ടി മിസ്റ്റർ പൊളിഷെട്ടി


 ഒരാൾക്ക്  കല്യാണമൊക്കെ കഴിച്ചു ഒരു കുടുംബം വേണമെന്ന് തോന്നി ആഗ്രഹിക്കുമ്പോൾ അവൻ തീർച്ചയായും ഭൂതകാലത്തെ ക്ക് ഒന്ന് തിരിഞ്ഞ് നോക്കും. അവരുടെ അച്ഛനും അമ്മയും  എന്നും വഴക്കും അടിപിടിയും ആണെങ്കിൽ അവനു കുടുംബം ഉണ്ടാക്കുവാൻ ഭയം കാണും..






അവളുടെ ജീവിതവും അങ്ങിനെയായിരുന്നു..ചെറുപ്പം മുതൽ കണ്ട് തുടങ്ങിയ മാതാപിതാക്കളുടെ വഴക്കും പിന്നീടുള്ള വേർപിരിയലും അവളെ കല്യാണം എന്നത് അസംബന്ധം എന്നു കരുതി പ്പിച്ചു. അമ്മ അകാലത്തിൽ അവളെ വിട്ടു പിരിഞ്ഞപ്പോൾ ഒരു തുണയായി ഒരു കുഞ്ഞു വേണം എന്നവൾ കരുതി.






സെക്സിലൂടെയും ഫിസിക്കൽ റിലേഷൻഷിപ്പു ഇല്ലാതെയും കുഞ്ഞുണ്ടാകുവാൻ ഉള്ള അവളുടെ ശ്രമങ്ങളും അതിന് വേണ്ടി അവൾക്കിഷ്ട്ടപെട്ട ആളിൽ നിന്നും സ്പേം സ്വീകരിക്കുവാൻ ദാതാവിനെ തേടിയുള്ള അവളുടെ യാത്രക്കിടയിൽ ഉണ്ടാകുന്ന റിലേഷൻഷിപും അതിൻ്റെ പ്രശ്നങ്ങളും ആണ് അനുഷ്ക്ക ഷെട്ടി നായികയാവുന്ന ചിത്രം പറയുന്നത്.






തെലുങ്ക് സിനിമയുടെ അനാവശ്യ മസാലകൂട്ട് ഇല്ലാതെ ഒതുക്കത്തിൽ പറയുന്ന ചിത്രത്തിൽ സാധാരണ ആകർഷകമാക്കുന്ന നല്ല പാട്ടുകൾ ഇല്ല എന്നൊരു കുറവുണ്ട്.


പ്ര .മോ. ദി .സം

No comments:

Post a Comment